ന്യൂഡൽഹി: നിരവധി മുസ്ലിം സ്ത്രീകൾ രാഷ്ട്രീയത്തിൽ ചേരുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മുത്തലാഖിനെതിരെ പോരാടിയ ഇസ്രത് ജഹാൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെയായിരുന്നു സ്വാമിയുടെ പ്രസ്താവന.

ഇസ്രത് ജഹാൻ ധൈര്യമുള്ള സ്ത്രീയാണ്. അവരുടെ മനോബലം ഇന്ത്യൻ വനിതകളുടെ ഒരു ഉദാഹരണമാണെന്നും ഇസ്രത്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി മുസ്ലിം സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നു അവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സ്വാമി കൂട്ടിച്ചേർത്തു.