ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെ അവഗണിച്ച് റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ഇന്ത്യൻ സൈന്യത്തിന്റെ പരേഡ് നടന്നു. പുലർച്ചെ ഡൽഹിയിലെ രാജ്പഥിലാണ് സൈനീകർ പരേഡിനായി എത്തിയത്.

കടുത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഗതാഗത സർവീസുകൾ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 20 വിമാനങ്ങളുടേയും സമയം മാറ്റിയിട്ടുണ്ട്.

ഡൽഹിയിൽ നിന്നുള്ള പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. റെയിൽവേ 14 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 18 ട്രെയിൻ സർവീസുകൾ നേരം വൈകി സർവീസ് നടത്തുമെന്നും റെയിൽ വേ അറിയിച്ചിട്ടുണ്ട്. ശൈത്യവും മൂടൽ മഞ്ഞും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ഇത് ഭാഗമാകുമോ എന്ന ഭയത്തിലാണ് എല്ലാവരും.