- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത മഞ്ഞു വീഴ്‌ച്ചയെത്തുടർന്ന് നാലു മരണം റിപ്പോർട്ട് ചെയ്തു. ഗുൽമർഗ്, കാശ്മീരിലെ പഹൽഗാം എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിലുമാണ് മഞ്ഞു വീഴ്‌ച്ച ഉണ്ടായത്. ജമ്മുവിലെ കുപ്പവര-താങ്കദർ റോഡിൽ കാറിൽ വലിയ മഞ്ഞു കട്ടകൾ വീണ് അപകടമുണ്ടായി. ഉത്തർപ്രദേശിലെ മിക്ക സ്ഥലങ്ങളിലും കനത്ത മൂടൽ മഞ്ഞിന്റെ പിടിയിലാണ്. മുസ്സാഫർ നഗർ, ഷാമിലി എന്നിവിടങ്ങളിലായി നാലു മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഡാക്ക് മേഖലയിലും കശ്മീർ താഴ്‌വരയിലുമാണ് തണുപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നത്. ഗുൽമാർഗിൽ മൈനസ് 9 ഡിഗ്രി സെൽഷ്യസും കഖേർഗാഗിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 3.4 ഡിഗ്രി സെൽഷ്യുമാണ്. ലഡാക്ക് മേഖലയിലെ കാർഗിൽ നഗരത്തിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസാണ്. ഹിമാചൽ പ്രദേശിൽ ശക്തമായ തണുപ്പ് തുടരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ട്രൈയിനുകൾ മഞ്ഞു വീഴ്‌ച്ചയെത്തുടർന്ന് വൈകുന്നതായി അധികൃതർ അറിയിച്ചു. രാജസ്ഥാനിൽ മിക്കയിടങ്ങളിലും കുറഞ്ഞ താപനില 1 മുതൽ 2 ഡിഗ്രി വരെയാണ്. ഡൽഹിയിലെ
ന്യുഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത മഞ്ഞു വീഴ്‌ച്ചയെത്തുടർന്ന് നാലു മരണം റിപ്പോർട്ട് ചെയ്തു. ഗുൽമർഗ്, കാശ്മീരിലെ പഹൽഗാം എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിലുമാണ് മഞ്ഞു വീഴ്‌ച്ച ഉണ്ടായത്. ജമ്മുവിലെ കുപ്പവര-താങ്കദർ റോഡിൽ കാറിൽ വലിയ മഞ്ഞു കട്ടകൾ വീണ് അപകടമുണ്ടായി.
ഉത്തർപ്രദേശിലെ മിക്ക സ്ഥലങ്ങളിലും കനത്ത മൂടൽ മഞ്ഞിന്റെ പിടിയിലാണ്. മുസ്സാഫർ നഗർ, ഷാമിലി എന്നിവിടങ്ങളിലായി നാലു മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഡാക്ക് മേഖലയിലും കശ്മീർ താഴ്‌വരയിലുമാണ് തണുപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നത്.
ഗുൽമാർഗിൽ മൈനസ് 9 ഡിഗ്രി സെൽഷ്യസും കഖേർഗാഗിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 3.4 ഡിഗ്രി സെൽഷ്യുമാണ്. ലഡാക്ക് മേഖലയിലെ കാർഗിൽ നഗരത്തിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസാണ്. ഹിമാചൽ പ്രദേശിൽ ശക്തമായ തണുപ്പ് തുടരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ട്രൈയിനുകൾ മഞ്ഞു വീഴ്‌ച്ചയെത്തുടർന്ന് വൈകുന്നതായി അധികൃതർ അറിയിച്ചു. രാജസ്ഥാനിൽ മിക്കയിടങ്ങളിലും കുറഞ്ഞ താപനില 1 മുതൽ 2 ഡിഗ്രി വരെയാണ്.
ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 7.2 ഡിഗ്രി സെൽഷ്യസാണ്. പശ്ചിമബംഗാളിലെ തണുപ്പ് ഏതാനും ദിവസങ്ങൾകൂടി തുടരുമെന്നാണ് റിപ്പോർട്ട്.