- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡിയിലിരിക്കെ ശ്രീജുവിനെ പൊലീസ് നിർബന്ധിപ്പിച്ച് വിഷം കഴിപ്പിച്ച് കൊന്നതോ? സോഹദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 761 ദിവസം പിന്നിടുന്നു: എന്നിട്ടും എന്തുകൊണ്ടാണ് ഹലികോപ്ടറിൽ നാടു ചുറ്റുന്ന മുഖ്യമന്ത്രി സ്വന്തം കാൽ ചുവട്ടിൽ നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്നത്
തിരുവനന്തപുരം: ഹെലികോപ്ടറിൽ കേരളം മുഴുവൻ കറങ്ങി നടന്ന് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മുഖ്യ മന്ത്രി എന്തുകൊണ്ടാണ് സ്വന്തം കാൽ ചുവട്ടിൽ ഒരു യുാവ് നടത്തുന്ന നിരാഹാര സമരം കണ്ടില്ലെന്ന് നടിക്കുന്നത്. സ്വന്തം സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് തെളിയിക്കാനായി സിബിഐ അന്വേഷണം ആവസശ്യപ്പെട്ട് ശ്രീജിത്ത് എഎന്ന യുവാവ് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങിയിട്ട് 761 ദിവസം പിന്നിടുന്നു. എന്നിട്ടും ശ്രീജിത്തിന്റെ ആവശ്യത്തിന് മുന്നിൽ സർക്കാർ മുഖം തിരിക്കുന്നു. നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിത്താണ് സ്വന്തം സഹോദരന്റെ മരണത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത്. പലപ്പോഴും നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി ശ്രീജിത്തിന്റെ ആരോഗ്യ സ്ഥിതി തന്നെ പരുങ്ങലിലായിട്ടും ശ്രീജിത്തിന്റെ ആവശ്യത്തിന് മുന്നിൽ മുഖം തിരിച്ചിരിക്കുകയാണ് സർക്കാർ. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജു പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു മരിക്കുകയായിരുന്നു. പൊല
തിരുവനന്തപുരം: ഹെലികോപ്ടറിൽ കേരളം മുഴുവൻ കറങ്ങി നടന്ന് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മുഖ്യ മന്ത്രി എന്തുകൊണ്ടാണ് സ്വന്തം കാൽ ചുവട്ടിൽ ഒരു യുാവ് നടത്തുന്ന നിരാഹാര സമരം കണ്ടില്ലെന്ന് നടിക്കുന്നത്.
സ്വന്തം സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് തെളിയിക്കാനായി സിബിഐ അന്വേഷണം ആവസശ്യപ്പെട്ട് ശ്രീജിത്ത് എഎന്ന യുവാവ് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങിയിട്ട് 761 ദിവസം പിന്നിടുന്നു. എന്നിട്ടും ശ്രീജിത്തിന്റെ ആവശ്യത്തിന് മുന്നിൽ സർക്കാർ മുഖം തിരിക്കുന്നു.
നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിത്താണ് സ്വന്തം സഹോദരന്റെ മരണത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത്. പലപ്പോഴും നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി ശ്രീജിത്തിന്റെ ആരോഗ്യ സ്ഥിതി തന്നെ പരുങ്ങലിലായിട്ടും ശ്രീജിത്തിന്റെ ആവശ്യത്തിന് മുന്നിൽ മുഖം തിരിച്ചിരിക്കുകയാണ് സർക്കാർ.
ശ്രീജിത്തിന്റെ സഹോദരൻ ശ്രീജു പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു മരിക്കുകയായിരുന്നു. പൊലീസ് ഇയാളെ നിർബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പൊലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയത്.
ഈ ദിവസങ്ങൾക്കിടയിൽ പലപ്പോഴും ശ്രീജിത്ത് നടത്തിയത് നിരാഹാര സമരങ്ങളായിരുന്നു. ഇതേ തുടർന്ന് രോഗബാധിതനായും മറ്റും ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്ന നിരാഹാര സമരങ്ങളിൽ ഏറ്റവും അവസാനത്തേത് ആരംഭിച്ചിട്ട് ഇന്നലെ 31 ദിവസമായി.
ഭക്ഷണമില്ലാതെ, കാലാവസ്ഥയെ പോലും കണക്കാക്കാതെ നടത്തുന്ന നിരാഹാര സമരം ശ്രീജിത്തിന്റെ ആരോഗ്യത്തെ പൂർണമായും നശിപ്പിച്ചിരിക്കുകയാണ്. എന്നിട്ടും അധികാരപ്പെട്ടവർ ആരും തന്നെ ഈ ചെറുപ്പക്കാരനെ തിരിഞ്ഞു നോക്കുന്നില്ല. മാധ്യമങ്ങൾ പോലും ്ശ്രീജിത്തിന്റെ ആവശ്യം ഇതുവരെ വെളിച്ചത്തുകൊണ്ടു വരാൻ തയ്യാറായിട്ടില്ല.
ഏതാനും ദിവസങ്ങളായി കുടിവെള്ളം പോലുമില്ലാതെ തുടർന്ന സമരം ശ്രീജിത്തിന്റെ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മൂത്രത്തിന് പകരം രക്തമാണ് പുറത്തുവന്നതെന്ന് ശ്രീജിത്ത് പറയുന്നു.
കൂടാതെ ഒരു വർഷം മുമ്പ് വരെ കേസിലെ ഓരോ തിയതികളും കൃത്യമായി പറയാൻ കഴിഞ്ഞിരുന്ന ശ്രീജിത്തിന് ഇപ്പോൾ ഓർമ്മയ്ക്കും പ്രശ്നമുണ്ട്. പലപ്പോഴും ചിന്തകൾ ശൂന്യമായി പോകുന്നത് പോലെ തോന്നുന്നുവെന്നാണ് ഇയാൾ പറയുന്നത്.