- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിച്ചിട്ടും ആന്ധ്രാപ്രദേശിൽ കോഴിപ്പോര് വ്യാപകം; മകരസംക്രാന്തിയോട് അനുവബന്ധിച്ച് നടത്തിയ അനധികൃത കോഴിപ്പോരിൽ മറിഞഞത് 1000 കോടിയോളം രൂപ
ഹൈദരാബാദ്: സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിട്ടും കോഴിപ്പോര് ആന്ധ്രാപ്രദേശിൽ വ്യാപകമാകുന്നു. ഏകദേശം ആയിരം കോടി രൂപ മകരസംക്രാന്തിയോട് അനുബന്ധിച്ച് നടത്തിയ കോഴിപ്പോരിൽ മറിഞ്ഞതായാണ് റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകരസംക്രാന്തിയോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ അനധികൃത കോഴിപ്പോരിൽ 800 മുതൽ 1000 കോടി രൂപവരെ കൈമാറ്റം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. പന്തയത്തുകയുടെ ഏകദേശ കണക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോഴിപ്പോര് നിരോധിച്ചു കൊണ്ട് ഹൈദരാബാദ് കോടതി വിദി പുറപ്പെടുവിക്കുകയും ആ വിധിയെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും കോഴിപ്പോരും പണം കൈമാറ്റവും വ്യാപകമായി നടക്കുകയായിരുന്നു. അതേസമയം കോടതി നിർദ്ദേശം അനുസരിച്ച് കോഴിപ്പോര് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ഭരണത്തിലിരിക്കുന്ന പാർട്ടി നേതാക്കളുടെ പിന്തുണയിൽ പലയിടത്തും കോഴിപ്പോര് നടന്നിരുന്നു. 'ഇത് സത്യമാണ
ഹൈദരാബാദ്: സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിട്ടും കോഴിപ്പോര് ആന്ധ്രാപ്രദേശിൽ വ്യാപകമാകുന്നു. ഏകദേശം ആയിരം കോടി രൂപ മകരസംക്രാന്തിയോട് അനുബന്ധിച്ച് നടത്തിയ കോഴിപ്പോരിൽ മറിഞ്ഞതായാണ് റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മകരസംക്രാന്തിയോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ അനധികൃത കോഴിപ്പോരിൽ 800 മുതൽ 1000 കോടി രൂപവരെ കൈമാറ്റം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. പന്തയത്തുകയുടെ ഏകദേശ കണക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കോഴിപ്പോര് നിരോധിച്ചു കൊണ്ട് ഹൈദരാബാദ് കോടതി വിദി പുറപ്പെടുവിക്കുകയും ആ വിധിയെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും കോഴിപ്പോരും പണം കൈമാറ്റവും വ്യാപകമായി നടക്കുകയായിരുന്നു.
അതേസമയം കോടതി നിർദ്ദേശം അനുസരിച്ച് കോഴിപ്പോര് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ഭരണത്തിലിരിക്കുന്ന പാർട്ടി നേതാക്കളുടെ പിന്തുണയിൽ പലയിടത്തും കോഴിപ്പോര് നടന്നിരുന്നു.
'ഇത് സത്യമാണ്. കോഴിപ്പോരുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. പന്തയത്തുക ഉയർന്നതായിരുന്നു. ചൂതാട്ടം നിയന്ത്രിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നെങ്കിലും ഞങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടായിരുന്നു. കുറച്ചുകാര്യങ്ങൾ മാത്രമേ ഞങ്ങൾക്ക് ചെയ്യാനാവുമായിരുന്നുള്ളു- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കൃഷ്ണ ജില്ലയിൽ നടന്ന കോഴിപ്പോര് പന്തയത്തിൽ നൂറുകോടി രൂപയോളവും ഗോദാവരി ജില്ലയിൽ നടന്ന പോരിൽ അഞ്ഞൂറുകോടിയോളവും രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.