ലക്‌നൗ: ഷോപ്പിങിന് പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയോട് നാളെ പോകാമെന്ന് ഭർത്താവ് പറഞ്ഞതോടെ നവവധു തൂങ്ങി മരിച്ചു. ഉത്തർ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ദീപക് ദിവേദിയുടെ ഭാര്യ ദീപിക എന്ന 23കാരിയാണ് നിസ്സാര പിണക്കത്തിന്റെ പേരിൽ കെട്ടിത്തൂങ്ങി മരിച്ചത്.

കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരായത്. ശനിയാഴ്ചയാണ് ഓഫിസിൽ പോയ ദീപകിനെ വിളിച്ച് ഷോപ്പിങിന് പോകണമെന്ന് ദീപിക ആവശ്യപ്പെട്ടത്.

എന്നാൽ ഓഫിസിൽ തിരക്ക് ആയതിനാൽ ഞായറാഴ്ച പോകാമെന്ന് ദീപക് പറയുകയായിരുന്നു. ഇതിൽ മനംനൊന്താണ് ദീപിക ആത്മഹത്യ ചെയ്തത്.

ഓഫിസിൽ നിന്നും വന്ന ദീപക് ഭാര്യ മുറിയിൽ കയറി വാതിൽ അടച്ചിരിക്കുന്നതാണ് കണ്ടത്. രാത്രി ആയതിനാൽ ഇയാൾ മറ്റൊരു മുറിയിൽ ഉറങ്ങുകയും ചെയ്തു. നേരം വെളുത്തിട്ടും വാതിൽ തുറക്കാതായതോടെ തട്ടി വിളിച്ചു.

വാതിൽ തുറക്കാതായപ്പോൾ തല്ലി തുറന്ന് അകത്തു കയറിയപ്പഴാണ് ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ബന്ധുക്കളുമാണ്.