കൊച്ചി: കോതമംഗലം രൂപതക്ക് ആരാധനാലയം സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ തങ്ങളുടെ അവശേഷിച്ച സ്വപ്‌നപദ്ധതിക്കുമേൽ കരിനിഴൽ വീഴ്‌ത്തിയെന്ന് ദമ്പതികൾ.

വാഴക്കുളം കൊറ്റാഞ്ചേരിൽ ഡോക്ടർ ജോസ് ജോർജ്ജ് -റോസമ്മ ദമ്പതികളാണ് ആരോഗ്യമേഖലയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമായിരുന്ന ബ്രഹത്പദ്ധി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന മനോവൃഥയിൽ ദിവസങ്ങൾ തള്ളി നീക്കുന്നത്.

ഹോമിയോ,ആയൂർവ്വദം,അലോപ്പതി തുങ്ങി മൂന്ന് ചികത്സ ശാഖകളെയും ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ടുള്ള ആശുപത്രി സമുച്ചയമായിരുന്നു ദശാബ്ദങ്ങളായുള്ള ഇവരുടെ സ്വപ്‌നം. ഇതിനായി ആദ്യപടിയായി ഒരു ചാരിറ്റി ട്രസ്റ്റിന് ഇവർ രൂപം നൽകി. രോഗികൾക്ക് പ്രത്യേകിച്ചും നാട്ടുകാർക്ക് കഴിയാവുന്നത്ര ഇളവുകളോടെ ചികത്സ ലഭ്യമാക്കുകയായിരുന്നു ഇതിലൂടെ ഇവർ ലക്ഷ്യമിട്ടിരുന്നത്.

ഇതിനായി അഞ്ച് നിലകെട്ടിടം പണിയുന്നതിനായിരുന്നു പദ്ധതി. എന്നാൽ ഒരുനില പൂർത്തിയായതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞെന്നും ഇപ്പോൾ അത്യവശ്യച്ചെലവ്ക്ക് മാത്രമുള്ള വരുമാനമേ തങ്ങൾക്ക് ലഭിക്കുന്നുള്ളുവെന്നും ഇനി ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ അത്ഭതങ്ങൾ നടക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നുമാണ് ഇവരുടെ പരിതേവനം.

നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന മരുന്ന് നിർമ്മാണ കമ്പിയിൽ നിന്നും തരക്കേടില്ലാത്ത വരുമാനം ലഭിച്ചിരുന്നു.വീട്ടിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ക്ലീനിക്കിൽ ഇഷ്ടം പോലെ രോഗികളുമെത്തിയിരുന്നു.

എന്നാൽ രൂപതിയിലെ വൈദീകൻ തങ്ങളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തുകയും തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സ്വന്തക്കാരെയും ബന്ധുക്കളെയും തങ്ങളിൽ നിന്നകറ്റിയെന്നും മരുന്ന് നിർമ്മാണകമ്പിനി തകർക്കാൻ ലക്ഷ്യമിട്ട് നാല് മാസത്തോളം തങ്ങളുടെ ജീവനക്കാരനെ വൈദീകൻ വരുതിയിലാക്കിയെന്നുമാണ് ദമ്പതികളുടെ ആരോപണം.

ഇതുമൂലം ആറ് ജില്ലകളിലെ മരുന്നു വിതരണം താറുമാറായി.കൃസമയത്ത് മരുന്ന് കൊടുക്കാൻ കഴിയാതെ വന്നതോടെ സമീപ പ്രദേശങ്ങളിലും വിൽപ്പന കാര്യമായികുറഞ്ഞു.വീട്ട് ചെലവിന് മാത്രമേ ഇപ്പോഴത്തെ വരുമാനം തികയു. നിലവിൽ ഈ ലക്ഷ്യത്തിലേക്ക് തിരിഞ്ഞനോക്കാൻ കഴിയില്ല. വല്ലാത്ത വിഷമമുണ്ട്. റോസമ്മ പറഞ്ഞു.

അവശതകൾക്കിടയിലും നന്മ-യുടെ ഒരു കൈതാങ്ങുണ്ടെങ്കിൽ പദ്ധതിപൂർത്തീകരിക്കാൻ തങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോഴും ഇവർ കാത്ത് സൂക്ഷിക്കുന്നു.ഏറെ പ്രതീക്ഷയോടെ അവർ കാത്തിരിക്കുന്ന മനസിൽ ഏറെക്കാലം താലോലിച്ച സ്വപ്‌നം പൂവണിയുന്ന നാളുകൾക്കായി.ഇത് ഞങ്ങൾക്കുവേണ്ടിയല്ല,വരും തലമുറക്കായി ഞങ്ങളുടെ കരുതലാണ് ..ഇരുവരും വ്യക്തമാക്കി.