- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡപകടങ്ങളുടെ എണ്ണത്തിലും റോഡിൽ മരിക്കുന്നവരുടെ എണ്ണത്തിലും ഈ സർക്കാരിന്റെ കാലത്ത് കുറവുണ്ടായി; സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം എന്നതാണ് സർക്കാരിന്റെ നയം; റോജി എം ജോണിനും ഹൈബി ഈഡൻ എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: റോഡപകടങ്ങളുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും 2017-ൽ കുറവുണ്ടായിട്ടുണ്ട്. 2016-ൽ ആകെ 39,420 റോഡ് അപകടങ്ങളിൽ 4,287പേർ മരിച്ചു. 2017-ൽ റോഡ് അപകടങ്ങൾ 38,486 ആയും മരണസംഖ്യ 4,061ആയും കുറഞ്ഞു. സുരക്ഷയ്ക്കുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുകയും എൻഫോഴ്സ്മെന്റ് കാര്യക്ഷമമാക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ് ഇതുണ്ടായിട്ടുള്ളതെന്നും റോജി. എം. ജോൺ എംഎൽഎ യുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. റോഡപകടങ്ങൾ വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാതലങ്ങളിൽ റോഡ് സുരക്ഷാ കമ്മിറ്റികൾക്കും ഹൈവേകളിൽ ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ ഹൈവേ ജാഗ്രതാ സമിതികളും പ്രവർത്തിച്ചുവരുന്നുണ്ട്. അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള റോഡുകളുടെ അപാകത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിവരുന്നുണ്ട്. പൊതുജനങ്ങൾ, ഡ്രൈവർമാർ, ഇരുചക്ര വാഹകർ എന്നിവർക്കും വിവിധ പരിശീലന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. സ്ക
തിരുവനന്തപുരം: റോഡപകടങ്ങളുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും 2017-ൽ കുറവുണ്ടായിട്ടുണ്ട്. 2016-ൽ ആകെ 39,420 റോഡ് അപകടങ്ങളിൽ 4,287പേർ മരിച്ചു. 2017-ൽ റോഡ് അപകടങ്ങൾ 38,486 ആയും മരണസംഖ്യ 4,061ആയും കുറഞ്ഞു. സുരക്ഷയ്ക്കുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുകയും എൻഫോഴ്സ്മെന്റ് കാര്യക്ഷമമാക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ് ഇതുണ്ടായിട്ടുള്ളതെന്നും റോജി. എം. ജോൺ എംഎൽഎ യുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
റോഡപകടങ്ങൾ വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാതലങ്ങളിൽ റോഡ് സുരക്ഷാ കമ്മിറ്റികൾക്കും ഹൈവേകളിൽ ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ ഹൈവേ ജാഗ്രതാ സമിതികളും പ്രവർത്തിച്ചുവരുന്നുണ്ട്.
അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള റോഡുകളുടെ അപാകത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിവരുന്നുണ്ട്.
പൊതുജനങ്ങൾ, ഡ്രൈവർമാർ, ഇരുചക്ര വാഹകർ എന്നിവർക്കും വിവിധ പരിശീലന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. സ്‌കൂൾ കുട്ടികൾക്കായി പ്രത്യേക ട്രാഫിക് ബോധവത്കരണ പരിപാടികൾ, കേഡറ്റ് പദ്ധതിയിലൂടെയും മറ്റും നടപ്പിലാക്കിവരുന്നുണ്ട്. വാഹന അപകടങ്ങൾ പരമാവധി കുറച്ച് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യം വച്ച് 'ശുഭയാത്ര' എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിനു പുറമെ
1. 'തിങ്ക് ട്രാഫിക് ആപ്ലിക്കേഷൻ' വഴി പൊതുജനങ്ങൾക്ക് ലൈവ് ആക്സിഡന്റ് റിപ്പോർട്ട് ചെയ്യുന്നതിനും കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
2. ട്രാഫിക് ബോധവത്കരണത്തിനായി എല്ലാ മണ്ഡലങ്ങളിലും 'ട്രാഫിക് സ്മാർട്ട് ക്ലാസ് റൂം' സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റോഡപകടങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർ നടപടികൾക്കുള്ള നിർദ്ദേശം നൽകുന്നതിനുമായി ട്രാഫിക് പൊലീസ് റോഡ് സേഫ്റ്റി സെൽ രൂപം നൽകിയിട്ടുണ്ട്.
റോഡപകടത്തിൽപ്പെടുന്നവർക്ക് എത്രയുംവേഗം പ്രാഥമിക ശുശ്രൂഷ നൽകുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനും സോഫ്റ്റ് (ടമ്‌ല ഛൗൃ എലഹഹീം ഠൃമ്‌ലഹഹലൃ)െ എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നതിനുള്ള നടപടികൾ പൊലീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് ട്രോമ കെയർ ഉൾപ്പെടെ വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
ഹൈബി ഈഡൻ എംഎൽഎ.യുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
എറണാകുളം പത്മ ജംഗ്ഷനിലുള്ള ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയായിരുന്ന തൃശ്ശൂർ സ്വദേശിയായ സജി എന്ന വ്യക്തി കെട്ടിടത്തിൽ നിന്നും വൈകിട്ട് 6.45മണിയോടെ ടൂറിസ്റ്റ് ഹോമിന്റെ മുകളിൽ നിന്നും റോഡിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണുകിടന്ന സജിയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാർത്ത നടുക്കം ഉളവാക്കുന്നതാണ്. ആ ജീവൻ രക്ഷിക്കാൻ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടൽ മാതൃകാപരമാണ്.
15 മിനിട്ടോളം ഒരാൾ രക്തം വാർന്ന് തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനു നടുവിൽ കിടന്നുവെന്നത് സഭ ഒന്നടങ്കം ഗൗരവമായി ചിന്തിക്കേണ്ടതാണ്. ബഹുമാനപ്പെട്ട എംഎൽഎ. ചൂണ്ടിക്കാട്ടിയതുപോലെ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെ ത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറിയിറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും. എന്നാൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉണ്ട്.
മാത്രവുമല്ല റോഡപകടങ്ങളിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുന്നവരെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള സംവിധാനവും അവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയും സർക്കാർ നടപ്പിൽ വരുത്തുകയാണ്. അതോടൊപ്പം പ്രധാന ആശുപത്രികളോട് ചേർന്ന് ട്രോമോ കെയർ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
ഇത്തരം ഘട്ടങ്ങളിൽ അപകടസ്ഥലങ്ങളിൽ നിഷ്‌ക്രിയരാകാതെ ഒരു ജീവനാണ് താൻ രക്ഷിക്കുന്നതെന്ന ഉയർന്ന മാനവികബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുകയാണ്.
'പണമില്ല എന്നതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത്. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം എന്നതാണ് സർക്കാരിന്റെ നയം.' മുമ്പൊരിക്കൽ ഞാൻ സൂചിപ്പിച്ച ഈ വാചകം ഞാൻ ആവർത്തിക്കുകയാണ്.