- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് പുറത്ത് പോയി തിരികെ വരുമ്പോഴാണ് അറിയുന്നത് വീട് മുത്തൂറ്റുകാർ ജപ്തി ചെയ്തു കൊണ്ടു പോയെന്ന്; സ്‌കൂളിൽ നിന്നും വന്ന കുട്ടികളും തങ്ങളുടെ വീട് ബാങ്കുകാർ കൊണ്ടുപോയെന്നറിഞ്ഞ് വാവിട്ടു കരഞ്ഞു: മുത്തൂറ്റുകാർ വീട് ജപ്തി ചെയ്തത് വീട്ടിനുള്ളിലെ ഉടുതുണി പോലും പുറത്തെടുത്ത് വയ്ക്കാതെ; 2013ൽ എടുത്ത 3.7 ലക്ഷം രൂപ ഇപ്പോൾ പലിശയടക്കം എട്ടു ലക്ഷം രൂപയായി
പേരാമ്പ്ര: കണ്ടു നിന്നവരെ എല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്‌ച്ചയായിരുന്നു പേരാമ്പ്രയിലെ ബിജുവിനും കുടുംബത്തിനും ഇന്നലെ നേരിടേണ്ടി വന്നത്. രാവിലെ സന്തോഷത്തോടെയാണ് ഈ വീട്ടിൽ നിന്നും കുട്ടികൾ സ്‌കൂളിലേക്കും അച്ഛനമ്മമാർ ജോലിക്കുമായി പോയത്. എന്നാൽ തിരിച്ചു വന്നപ്പോൾ കണ്ടതാവട്ടെ പൂട്ടിയിട്ടിരിക്കുന്ന വീട്. അപ്പോഴാണ് ഈ കുടുംബം അറിയുന്നത് തങ്ങളുടെ വീട് ജപ്തി ചെയ്തു എന്ന വാർത്ത. വീട്ടിൽ ഇരുന്ന സാധനങ്ങൾ പോലും പുറത്ത് ഇറക്കാതെയാണ് വീട് ജെപ്തി ചെയ്ത് പൂട്ടി താക്കോലുമായി മുത്തൂറ്റ് ബാങ്കുകാർ പോയത്. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ ഈ കുടുംബം വീട്ടു പടിക്കൽ എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു പോയി. സ്‌കൂളിൽ നിന്നും വളരെ സന്തോഷത്തോടെ മടങ്ങി എത്തിയ കുട്ടികളും വീട് ജപ്തി ചെയ്ത വിവരം അറിഞ്ഞ് കരഞ്ഞു തളർന്നു. സ്‌കൂൾ ബാഗുമായി വിശന്ന് തളർന്ന് മുറ്റത്തിരിക്കുന്ന നാലാം ക്ലാസുകാരൻ ശിവനന്ദും ഏഴാം ക്ലാസുകാരി ശിവദയും കൂടി നിന്നവർക്കെല്ലാം നൊമ്പരമായി. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കോടതി ഉത്തരവിനെ തുടർന്ന് ആമീൻ ഉൾ
പേരാമ്പ്ര: കണ്ടു നിന്നവരെ എല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്‌ച്ചയായിരുന്നു പേരാമ്പ്രയിലെ ബിജുവിനും കുടുംബത്തിനും ഇന്നലെ നേരിടേണ്ടി വന്നത്. രാവിലെ സന്തോഷത്തോടെയാണ് ഈ വീട്ടിൽ നിന്നും കുട്ടികൾ സ്‌കൂളിലേക്കും അച്ഛനമ്മമാർ ജോലിക്കുമായി പോയത്. എന്നാൽ തിരിച്ചു വന്നപ്പോൾ കണ്ടതാവട്ടെ പൂട്ടിയിട്ടിരിക്കുന്ന വീട്. അപ്പോഴാണ് ഈ കുടുംബം അറിയുന്നത് തങ്ങളുടെ വീട് ജപ്തി ചെയ്തു എന്ന വാർത്ത.
വീട്ടിൽ ഇരുന്ന സാധനങ്ങൾ പോലും പുറത്ത് ഇറക്കാതെയാണ് വീട് ജെപ്തി ചെയ്ത് പൂട്ടി താക്കോലുമായി മുത്തൂറ്റ് ബാങ്കുകാർ പോയത്. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ ഈ കുടുംബം വീട്ടു പടിക്കൽ എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു പോയി. സ്‌കൂളിൽ നിന്നും വളരെ സന്തോഷത്തോടെ മടങ്ങി എത്തിയ കുട്ടികളും വീട് ജപ്തി ചെയ്ത വിവരം അറിഞ്ഞ് കരഞ്ഞു തളർന്നു. സ്‌കൂൾ ബാഗുമായി വിശന്ന് തളർന്ന് മുറ്റത്തിരിക്കുന്ന നാലാം ക്ലാസുകാരൻ ശിവനന്ദും ഏഴാം ക്ലാസുകാരി ശിവദയും കൂടി നിന്നവർക്കെല്ലാം നൊമ്പരമായി.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കോടതി ഉത്തരവിനെ തുടർന്ന് ആമീൻ ഉൾപ്പെടെ എത്തി വീടു പൂട്ടി സീല് വെച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉടുക്കാനുള്ള വസ്ത്രം പോലും പുറത്ത് വയ്ക്കാതെയായിരുന്നു വീടു പൂട്ടി താക്കോലുമായി ബാങ്കുകാർ പോയത്.
വീടുവെയ്ക്കാൻ മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും എടുത്ത ലോണാണ് ഇവരെ കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചത്. വീടു വെയ്ക്കാൻ തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപ തികയാതെ വന്നതോടെയാണ് ബിജു മുത്തൂറ്റിൽ നിന്നും 2013ൽ 3.7 ലക്ഷം രൂപ കടം എടുത്തത്. പത്ത് വർഷത്തെ കാലാവധി വച്ചായിരുന്നു ലോൺ എടുത്തത്. പ്രതിമാസം 4800 രൂപയായിരുന്നു തിരിച്ചടവ്. അപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ആ തുക ബിജുവിനും കുടുംബത്തിനും ഒരു വലിയ ബാധ്യതയും ആയിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ബിജുവിനും കുടുംബത്തിനും ഉണ്ടായ ദുർവിധികളാണ് ഈ കുടുംബത്തെ കടക്കെണിയിൽ എത്തിച്ചെത്.
അസുഖവും വാഹനാപകടവും പിതാവിന്റെയും സഹോദരങ്ങളുടെയും മരണവും ബിജുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ തല്ലി കെടുത്തിയതോടെ ലോണിൻ 70,000 രൂപ മാത്രമാണ് ഇവർക്ക് തിരിച്ചടയ്ക്കാനായത്. ഇപ്പോൾ പലിശയടക്കം എട്ടു ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്കുകാർ പറയുന്നത്.
ലോൺ എടുത്ത കാലാവധി പൂർത്തിയാകാൻ അഞ്ചു വർഷം കൂടി ഉണ്ടെന്നിരിക്കെയാണ് സ്ഥാപനം ജപ്തി നടപടികളുമായി മുന്നോട്ട് പോയത്. 8.5 സ്ഥലത്താണ് ഈ വീട് ഇരിക്കുന്നത്. വീട് ബാങ്ക് കൈവശപ്പെടുത്തിയതോടെ ബിജുവും അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം കേറി കിടക്കാൻ മറ്റൊരു ഇടമില്ലാതെ എന്തു ചെയ്യണമെന്ന് അറിയാതെ പ്രയാസപ്പെടുകയാണ്.
പട്ടികജാതിയിൽപ്പെട്ട ബിജു ഹൃദ്രോഗിയാണ്. പട്ടികജാതിക്കാരൻ എന്ന നിലയ്ക്ക് സർക്കാർ പതിച്ചു കൊടുത്ത സ്ഥലത്താണ് ബിജു വീടുവെച്ചത്. സ്‌കൂൾ വിദ്ധ്യാർത്ഥികളായ മക്കളുടെ യൂണിഫോം അടക്കം വീടിനുള്ളിലാണ്. അടച്ച തുകയ്ക്ക് പുറമേ എട്ടു ലക്ഷം രൂപ കൂടി അടക്കണം എന്നാണ് മുത്തൂറ്റുകാർ പറയുന്നത്.