- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റിൽ നിന്നും വലിച്ചിറക്കി കുനിച്ചു നിർത്തി ഇടിച്ചു; യാത്ര ചെയ്ത നേവൽ ഉദ്യോഗസ്ഥർക്കും കിട്ടി കണക്കിന്; കേട്ടാലറക്കുന്ന അസഭ്യവർഷം നടത്തിയത് ബൈക്കിന് പിന്നിൽ ഇരുന്ന യുവതി; കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്കും യാത്രക്കാർക്കും യുവാക്കളുടെ മർദ്ധനം
കൊച്ചി: യാത്രക്കാരുമായി പോയ കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദ്ധിച്ചു. കാറിൽ യാത്ര ചെയ്ത നേവൽ ഉദ്യോഗസ്ഥർക്കും മർദ്ധനമേറ്റു. മർദ്ധനത്തിനിടെ ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു. അക്രമികൾ കാർ അടിച്ചു തകർക്കുകയും ചെയ്തു. ഇന്നലെ രാത്രി കൊച്ചി ഗോൾഡ് സൂക്ക് മാളിന് സമീപത്തായിരുന്നു സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ടാക്സിയിൽ മൂന്ന് യുവാക്കൾ ഗോൾഡ് സൂക്ക് മാളിൽ നിന്നും കയറി. വാഹനം മുന്നോട്ടെടുത്തതും ഒരു ബൈക്ക് കാറിനെ മറികടന്ന് മുന്നിൽ കയറി കുറുകെ നിർത്തി. പിന്നാലെ രണ്ട് ബൈക്കുകൾ കൂടി എത്തി കാറിന് പിറകിലും വശത്തുമായി നിർത്തി. ബൈക്കിൽ നിന്നും മൂന്ന് യുവാക്കൾ പുറത്തിറങ്ങുകയും ഡ്രൈവറെ പിടിച്ചിറക്കി ആദ്യം മർദ്ധിച്ചു. പിന്നീട് കാറിലിരുന്ന ഉദ്യോഗസ്ഥരെ മർദ്ധിക്കുകയായിരുന്നു. മർദ്ധനത്തിനിടെ ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു. ഇതിനിടെ ഒരു യുവാവ് കാറിന്റെ മുൻ ചില്ലടിച്ചു തകർത്തു. നാട്ടുകാരും യാത്രക്കാരും ഓടി കൂടിയപ്പോഴേക്കും യുവാക്കളും യുവതികളും രക്ഷപെട്ടു. എന്നാൽ ഒരു ബൈക്ക് നാട്ടുകാർ തടഞ്ഞു വച്ചതിനാൽ ഒരുയുവാവിനും
കൊച്ചി: യാത്രക്കാരുമായി പോയ കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദ്ധിച്ചു. കാറിൽ യാത്ര ചെയ്ത നേവൽ ഉദ്യോഗസ്ഥർക്കും മർദ്ധനമേറ്റു. മർദ്ധനത്തിനിടെ ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു. അക്രമികൾ കാർ അടിച്ചു തകർക്കുകയും ചെയ്തു. ഇന്നലെ രാത്രി കൊച്ചി ഗോൾഡ് സൂക്ക് മാളിന് സമീപത്തായിരുന്നു സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ടാക്സിയിൽ മൂന്ന് യുവാക്കൾ ഗോൾഡ് സൂക്ക് മാളിൽ നിന്നും കയറി.
വാഹനം മുന്നോട്ടെടുത്തതും ഒരു ബൈക്ക് കാറിനെ മറികടന്ന് മുന്നിൽ കയറി കുറുകെ നിർത്തി. പിന്നാലെ രണ്ട് ബൈക്കുകൾ കൂടി എത്തി കാറിന് പിറകിലും വശത്തുമായി നിർത്തി. ബൈക്കിൽ നിന്നും മൂന്ന് യുവാക്കൾ പുറത്തിറങ്ങുകയും ഡ്രൈവറെ പിടിച്ചിറക്കി ആദ്യം മർദ്ധിച്ചു. പിന്നീട് കാറിലിരുന്ന ഉദ്യോഗസ്ഥരെ മർദ്ധിക്കുകയായിരുന്നു. മർദ്ധനത്തിനിടെ ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു. ഇതിനിടെ ഒരു യുവാവ് കാറിന്റെ മുൻ ചില്ലടിച്ചു തകർത്തു.
നാട്ടുകാരും യാത്രക്കാരും ഓടി കൂടിയപ്പോഴേക്കും യുവാക്കളും യുവതികളും രക്ഷപെട്ടു. എന്നാൽ ഒരു ബൈക്ക് നാട്ടുകാർ തടഞ്ഞു വച്ചതിനാൽ ഒരുയുവാവിനും യുവതിക്കു രക്ഷപെടാനായില്ല. വിവരമറിഞ്ഞെത്തിയ പാലാരിവട്ടം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഓൺ ലൈൻ ടാക്സി ഡ്രൈവർ ഏരൂർ പുത്തൻവീട്ടിൽ സന്തോഷ് ജോസഫ് പരാതി നൽകിയതോടെ പിടിയിലായ യുവാവ് അങ്കമാലി സ്വദേശി ജെറിനെനതിരെ പൊലീസ് കേസെടുത്തു. കൂടെയുണ്ടായിരുന്ന ആലുവ സ്വദേശിനിയായ യുവതിയെ പൊലീസ് വനിതാ സെല്ലിന് കൈമാറിയിട്ടുണ്ട്. ഐ.പി.സി 341,323,427 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പാലാരിവട്ടം എസ്.എച്ച്.ഒ കെ.ജി.വിപിൻ കുമാർ അറിയിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കൾ ആക്രമിച്ചതെന്ന് ടാക്സി ഡ്രൈവർ സന്തോഷ് ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. തടഞ്ഞു നിർത്തിയ യുവാക്കൾ എന്നെ അസഭ്യം പറഞ്ഞു കൊണ്ട് ഡോർ തുറന്ന് വലിച്ചിറക്കി മർദ്ധിക്കുകയായിരുന്നു. യുവാക്കളിലൊരാൾ കുനിച്ചു നിർത്ത് പുറത്തിടിക്കുകയും ചെയ്തു. പിന്നീട് കാറിന്റെ ഗ്ലാസ്സ് അടിച്ചു തകർക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്നവരെയും സംഘം ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അവർ രക്ഷപെടുകയായിരുന്നു. രണ്ട് പേരെ മാത്രം തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിക്കാനായുള്ളൂ. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് അക്രമണം നടത്തിയത് എന്ന് സന്തോഷ് ജോസഫ് പറയുന്നു.
പിടിയിലായ യുവാവ് പറയുന്നത് കാറിൽ യാത്ര ചെയ്തിരുന്നവർ ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയോട് അസഭ്യം പറഞ്ഞതിനാലാണ് തടഞ്ഞു നിർത്തി ആക്രമിച്ചത് എന്നും ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. യാത്ര ചെയത നേവൽ ഉദ്യോഗസ്ഥരെപറ്റി പൊലീസ് അന്വഷണം നടത്തുന്നുണ്ട്.