- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല്പതിനായിരം വൃക്ഷങ്ങളുമായി വനനഗരം; പത്തുലക്ഷം ചെടികൾ വേറെയും! അന്തരീക്ഷ മലിനീകരണം ചെറുക്കാൻ വേറിട്ട മാതൃകയുമായി ചൈന; ഫോറസ്റ്റ് സിറ്റിയിലെ വിശേഷങ്ങൾ ഇങ്ങനെ
ഗ്വാങ്ഷി : കാട് നശിപ്പിച്ച് കോൺക്രീറ്റ് കാടുകളുണ്ടാക്കിയ ആധുനിക മനുഷ്യൻ പ്രകൃതിയെയാണ് നശിപ്പിച്ചത്. ഈ മാതൃക പൊളിച്ചെഴുതാനാണ് ചൈനയുടെ നീക്കം. ഫോറസ്റ്റ് സിറ്റിയാണ് ചൈന മുന്നോട്ട് വയ്ക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പുതിയ മാതൃകയാണ് ഇത്. തെക്കൻ ചൈനയിൽ ഗ്വാങ്ഷി പ്രവിശ്യയിലെ ലിയോക്ച്ചോ മുനിസിപ്പാലിറ്റി കമ്മീഷൻ ചെയ്ത പ്രോജക്ടാണ് 'ലിയോക്ച്ചോ ഫോറസ്റ്റ് സിറ്റി'. പ്രസിദ്ധ ഇറ്റാലിയൻ ഗ്രൂപ്പായ 'സ്റ്റെഫാനോ ബോയേരി ആർക്കിടെക്റ്റി' നിർമ്മിക്കുന്ന ഈ വനനഗരം 2020ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിന്റെ വിവധഭാഗങ്ങളിൽ ഹരിത നിർമ്മിതികളുണ്ടാക്കുന്നതിൽ പ്രമുഖരാണ് സ്റ്റെഫാനോ ബോയേരി ആർക്കിടെക്റ്റി. ഇറ്റലിയിലെ മിലാനിൽ പ്രസിദ്ധമായ 'തൂക്കുവനം' രൂപകൽപ്പന ചെയ്തത് ഈ ഗ്രൂപ്പാണ്. ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ഒരു ഫ് ളാറ്റ് സമുച്ചയമാണത്. മുപ്പതിനായിരം പേർക്ക് താമസിക്കാൻ പാകത്തിലാണ് ലിയോക്ച്ചോയിൽ വനനഗരം വരുന്നത്. അന്തരീക്ഷ മലിനീകരണം ചെറുക്കുകയാണ് വനനഗരത്തിന്റെ മുഖ്യലക്ഷ്യം. ഒരുവർഷം പതിനായിരം ടൺ കാർബൺ ഡൈയോക്സയിഡും
ഗ്വാങ്ഷി : കാട് നശിപ്പിച്ച് കോൺക്രീറ്റ് കാടുകളുണ്ടാക്കിയ ആധുനിക മനുഷ്യൻ പ്രകൃതിയെയാണ് നശിപ്പിച്ചത്. ഈ മാതൃക പൊളിച്ചെഴുതാനാണ് ചൈനയുടെ നീക്കം. ഫോറസ്റ്റ് സിറ്റിയാണ് ചൈന മുന്നോട്ട് വയ്ക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പുതിയ മാതൃകയാണ് ഇത്.
തെക്കൻ ചൈനയിൽ ഗ്വാങ്ഷി പ്രവിശ്യയിലെ ലിയോക്ച്ചോ മുനിസിപ്പാലിറ്റി കമ്മീഷൻ ചെയ്ത പ്രോജക്ടാണ് 'ലിയോക്ച്ചോ ഫോറസ്റ്റ് സിറ്റി'. പ്രസിദ്ധ ഇറ്റാലിയൻ ഗ്രൂപ്പായ 'സ്റ്റെഫാനോ ബോയേരി ആർക്കിടെക്റ്റി' നിർമ്മിക്കുന്ന ഈ വനനഗരം 2020ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിന്റെ വിവധഭാഗങ്ങളിൽ ഹരിത നിർമ്മിതികളുണ്ടാക്കുന്നതിൽ പ്രമുഖരാണ് സ്റ്റെഫാനോ ബോയേരി ആർക്കിടെക്റ്റി. ഇറ്റലിയിലെ മിലാനിൽ പ്രസിദ്ധമായ 'തൂക്കുവനം' രൂപകൽപ്പന ചെയ്തത് ഈ ഗ്രൂപ്പാണ്. ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ഒരു ഫ് ളാറ്റ് സമുച്ചയമാണത്.
മുപ്പതിനായിരം പേർക്ക് താമസിക്കാൻ പാകത്തിലാണ് ലിയോക്ച്ചോയിൽ വനനഗരം വരുന്നത്. അന്തരീക്ഷ മലിനീകരണം ചെറുക്കുകയാണ് വനനഗരത്തിന്റെ മുഖ്യലക്ഷ്യം. ഒരുവർഷം പതിനായിരം ടൺ കാർബൺ ഡൈയോക്സയിഡും അമ്പത്തേഴ് ടൺ മാലിന്യങ്ങളും ആഗിരണം ചെയ്യാൻ വനനഗരത്തിന് കഴിയും. ഒപ്പം തൊള്ളായിരം ടൺ ഓക്സിജൻ പുറത്തുവിടുകയും ചെയ്യും. ലിയോക്ച്ചോയ്ക്ക് വടക്ക് ലിയുജിയാങ് നദിക്കടുത്ത് 432 ഏക്കർ പ്രദേശമാണ് വനനഗരമായി മാറുന്നത്. റെയിൽ ലൈനുകളിലോടുന്ന ഇലക്ട്രിക് വഹനങ്ങളിൽ ഈ ഹരിതനഗരത്തിലെവിടെയും സഞ്ചരിക്കാം.
പൂർത്തിയാകുമ്പോൾ നാല്പതിനായിരം വൃക്ഷങ്ങൾ വനനഗരത്തിലുണ്ടാകും, പത്തുലക്ഷം ചെടികൾ വേറെയും! 100 വ്യത്യസ്ത സ്പീഷീസുകളിൽ പെട്ടവയാകും വൃക്ഷങ്ങളും ചെടികളുമെല്ലാം. 'പാക്കുകളിലും തുറസ്സുകളിലും മാത്രമല്ല, എല്ലാ കെട്ടിടങ്ങളിലും ചെടികൾ വളരുന്നുണ്ടാകും', കാർബൺ ഡയോക്സയിഡ് ആഗിരണം ചെയ്തും ഓക്സിജൻ പുറത്തുവിട്ടും വായുവിനെ മാലിന്യമുക്തമാക്കാൻ ഈ ചെടികളും വൃക്ഷങ്ങളും സഹായിക്കും. ശബ്ദശല്യം കുറയ്ക്കാനും ഈ നഗരത്തിലെ സസ്യസമുച്ചയത്തിനാകും.