തിരുവനന്തപുരം: ഒരു കൃറ്റകൃത്യം തെളിയുന്നതിൽ വിരലടയാളത്തിനുള്ള പങ്ക് എല്ലാ കാലവും പരമപ്രധാനമാണ്. .തെളിയാതെ പോകുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്നത് പലപ്പോഴും കുറ്റവാളിയുടെ വിരലടയാളങ്ങൾ ആകും. ശാസ്ത്രീയമായ കുറ്റാന്വേഷണരീതികളിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമാണ് ഒരു വിരലടയാള വിദഗ്ധന്റെത്. വിരലടയാള വിദഗ്ധരെ ആശ്രയിച്ചാണ് പലപ്പോഴും പൊലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. തീർത്തും ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കുടുക്കുന്നതിനാൽ വിരലടയാള വിദഗ്ദ്ധർക്ക് പലപ്പോഴും പുരസ്‌ക്കാരങ്ങൾ നൽകി പൊലീസ് ആദരിക്കാറുണ്ട്. അത്തരം ഒരു ആദരം ഏറ്റുവാങ്ങിയ ഫിംഗർ പ്രിന്റ് വിദഗ്ധനാണ് കൊച്ചി റൂറൽ ഫിംഗർ പ്രിന്റ് ബ്യുറോയിലെ ജസ്റ്റിൻ ജോസഫ്.

പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയാണ് ജസ്റ്റിൻ ജോസഫിനെ തേടി വന്നത്. 50 ലേറെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഫിംഗർ പ്രിന്റ് വിദഗ്ധൻ എന്ന നിലയിൽ ജസ്റ്റിന് കഴിഞ്ഞതിനാലാണ് ജസ്റ്റിൻ ജോസഫിന് ഈ ബഹുമതി ഡിജിപി ലോക്നാഥ് ബെഹ്‌റ തന്നെ സമ്മാനിച്ചത്. ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്. വിസിറ്റിങ് കാർഡ് മറന്നുവെച്ചു പോവുകയാണെങ്കിൽ അതുവെച്ചു ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടു ക്കുന്നതും. ഓരോ കേസും ഓരോ പാഠപുസ്തകം പോലെയാണ്. ഓരോ കേസിലും ഞങ്ങൾക്ക് ഓരോ തെളിവുകൾ വേണം. കുറ്റകൃത്യത്തിന്നിരയാവർക്ക് നീതി ലഭിക്കണം എന്ന മനസുമായാണ് ഞങ്ങൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തുക-ജസ്റ്റിൻ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മുൻവിധികളിൽ ഞങ്ങൾ ഒരിക്കലും കുരുങ്ങില്ല. ഞങ്ങൾക്ക് മുൻവിധികൾ ഉണ്ടാവുകയും ഇല്ല. കാണുന്ന വീട്ടിൽ മോഷണത്തിന് കയറുന്ന കള്ളന്മാരാകും ഞങ്ങൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ കള്ളന്റെ വിരലടയാളം അത് എങ്ങിനെയെങ്കിലും ശേഖരിക്കാൻ ആകും ഞങ്ങൾ ഒരുങ്ങുക. തികച്ചും ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികളാണ് കേരളാ പൊലീസും അവലംബിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു അന്വേഷണ വിംഗിന്റെ പ്രധാന വിഭാഗമായി ഞങ്ങൾ കരുതപ്പെടുന്നത്. ഫിംഗർ പ്രിന്റ് വിദഗ്ധൻ പൊലീസിനെ സഹായിക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ജോലികളെ ലഘൂകരിക്കുകയാണ് ചെയ്യുന്നത്, കിട്ടാവുന്നത്ര തെളിവുകൾ ശേഖരിക്കുകയാണ് ഞങ്ങൾ ആദ്യം ചെയ്യുന്നത്. വിരലടയാളം ശേഖരിച്ച് കഴിഞ്ഞാൽ അത് സ്വന്തം ഡാറ്റകളുമായി ഞങ്ങൾ ചെക്ക് ചെയ്യും. ഒരാളുടെ ഫിംഗർ പ്രിന്റ് ഒരിക്കലും വേറൊരാൾക്ക് ചേരില്ല. ഇതറിയാവുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് മോഷ്ടാക്കളിലാണ്. കാരണം കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്ത് പതിയുന്ന ഒരു വിരലടയാളം പൊലീസിന് തങ്ങളിലേക്കുള്ള വഴിയാണെന്ന് മോഷ്ടാക്കൾക്ക് അറിയാം. അതുകൊണ്ട് തന്നെ കുറ്റവാളികൾ ഈ കാലത്ത് ഏറ്റവും ഭയപ്പെടുന്നത് സ്വന്തം കൈ അടയാളങ്ങളെ തന്നെയാണ്.

ഒരാളുടെ ഫിംഗർ പ്രിന്റ് ഒരാൾക്ക് മാത്രമേ കാണൂ. ഒരു മോഷണമോ കൊലയോ നടന്നാൽ ഫിംഗർ പ്രിന്റ് ബ്യുറോയുടെ സഹായം പൊലീസ് തേടുന്നു. അങ്ങിനെയാണ് സീനിലേക്ക് ഫിംഗർ പ്രിന്റ് വിദഗ്ധൻ എത്തുന്നത്. ഒരാളുടെ ഒരു വിരലിലെ അടയാളം ഒരിക്കലും അടുത്ത വിരലിലെ അടയാളമായി ചേരുന്നതല്ല. അഞ്ചു ഫിംഗറും അഞ്ച് ടൈപ്പിൽ ആകും. ഇത് ഞങ്ങൾക്കും പരമപ്രധാനമാണ്. ഒരു പക്ഷെ എന്ന വാക്ക് അതുകൊണ്ട് തന്നെ ഞങ്ങളുടെ ഡയറക്ടറിയിൽ ഇല്ല. ഒന്നുകിൽ . അതെ അല്ലെങ്കിൽ അല്ല എന്ന മറുപടികൾ മാത്രമേയുള്ളൂ. റിസൾട്ട് 100 ശതമാനം ശരിയായിരിക്കും. അതാണ് ഫിംഗർ പ്രിന്റിന്റെ മേന്മ. ഒരു മോഷണം നടന്നാൽ ഞങ്ങൾ ആദ്യം നോക്കുന്നത് വീട്ടുകാർ പരിഭ്രാന്തരാണോ എന്നാണ്. വീട്ടുകാർ പരിഭ്രാന്തരായാൽ തെളിവുകൾ അവർ തന്നെ നശിപ്പിക്കപ്പെടും. വീട്ടുകാർ മാത്രമല്ല. ചുറ്റുമുള്ളവരും വീട്ടിൽ കയറും. വിവിധ ഫിംഗർ പ്രിന്റുകൾ അവിടെ പതിയും. ഞങ്ങൾക്ക് ജോലി പ്രയാസകരമായി മാറും. പക്ഷെ ഈ പരിഭ്രാന്തി അവരെ ഒരിക്കലൂം സഹായിക്കില്ല എന്ന് ജനങ്ങൾ എപ്പോഴും ഓർത്തിരിക്കണം.

പരിഭ്രാന്തരായാൽ അവർ സാധനങ്ങൾ പരിശോധിക്കും. . മറ്റുള്ളവരും ഒപ്പം കൂടും. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുന്നു. ഞങ്ങൾ എത്തുമ്പോൾ മോഷ്ടാക്കളുടെ ഫിംഗർ പ്രിന്റുകൾക്ക് മേലെ വേറെ ഫിംഗർ പ്രിന്റ് വരുന്നു, അന്വേഷണം ദുഷ്‌ക്കരമാകുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരവും ഒരുങ്ങുന്നു. ഒരു മോഷണം നടന്നാൽ ആ പരിസരം അതേപടി നിലനിർത്താൻ ശ്രദ്ധിക്കുക. കുറ്റവാളികൾ വലയിലാകാൻ അവസരം ഒരുങ്ങുകയാണ്. ,. തെളിവുകൾ അത് പരമപ്രധാനമാണ്. ഈ തെളിവുകൾ അവിടെ കാണും. ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് അവസാനം വന്നു പോകുന്ന ആൾ പ്രതിയായിരിക്കും. ഈ പ്രതിയെ കുടുക്കലാണ് പ്രധാന ജോലി. വീട്ടുകാർക്കൊപ്പം പുറത്തുനിന്നുള്ള ആളുകൾ കൂടി കുറ്റകൃത്യം നടന്ന സ്ഥലത്ത് വന്നാൽ ഫിംഗർ പ്രിന്റ് വിദ്ഗധന് കാര്യങ്ങൾ പ്രയാസമാകും, ഒരു കള്ളൻ അകത്താവുമ്പോൾ ഫിംഗർ പ്രിന്റ് കാരണമാണ് കുടുങ്ങിയത് എന്ന് പറയുമ്പോൾ അടുത്ത തവണ ഇയാൾ ഈ കാര്യത്തിൽ ജാഗ്രത കാട്ടും. അയാൾ കയ്യുറകൾ ഉപയോഗിക്കും. പക്ഷെ എന്തായാലും ഒരു തെളിവ് അവിടെ അയാൾ ബാക്കിയാകും. ഇപ്പോൾ കുറ്റവാളികൾ മോഷണത്തിന് മുൻപ് ഒരുപാട് കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അയാൾ ഇതിനായി ഉപയോഗിക്കുന്നു. അപ്പോൾ ഫിംഗർ പ്രിന്റ് വിദഗ്ദന് ജോലി അധികരിക്കുകയാണ്. ഒരു കുറ്റകൃത്യം നടന്നാൽ ഒരു തെളിവ് അവിടെ ബാക്കിയാകും.

ഈ തെളിവിൽ പിടിച്ചാകും അന്വേഷണം. ഒരു തലമുടി നാര്. അങ്ങിനെയുള്ള ബയോളജിക്കൽ തെളിവുകൾ എന്തും. ഒരു സൈറ്റിൽ എത്തിക്കഴിഞ്ഞാൽ കെമിക്കൽ പൊടികൾ വിതറി ബ്രഷ് ഉപയോഗിച്ചാണ് ഫിംഗർ പ്രിന്റ് എടുക്കുന്നത്. അതിനുശേഷം ഫോട്ടോ എടുക്കും. . പുതിയ ഫിംഗർ പ്രിന്റ് ആണെങ്കിലും രേഖപ്പെടുത്തും. അല്ലങ്കിൽ ഞങ്ങളുടെ കയ്യിലുള്ള ഫിംഗർ പ്രിന്റുമായി ഒത്തുനോക്കും. മാച്ച് അല്ലെങ്കിൽ അയൽ ജില്ലകളിലേക്ക് അയക്കും. ജില്ലകളിൽ നിന്ന് ചിലപ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് മാച്ച് ആകുന്ന ഫിംഗർ പ്രിന്റ്കൾ ഞങ്ങളെ തേടി വരും. കോടതികൾക്ക് അറിയാം.അന്വേഷണം തെളിയുന്നത് ഫിംഗർപ്രിന്റ് വഴിയാണെന്ന്. അതുകൊണ്ട് തന്നെ കോടതികളിൽ ഹാജരായി മൊഴി നൽകേണ്ട ഉത്തരവാദിത്തം കൂടി ഫിംഗർപ്രിന്റ് വിദഗ്ധന് ഉണ്ടാകും. അപ്പോൾ മാത്രമേ ഒരു കേസ് ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിയൂ. തിരുവനന്തപുരത്തും കോട്ടയത്തും എത്തിയശേഷമാണ് ജസ്റ്റിൻ ജോസഫ് ഇപ്പോൾ എറണാകുളത്ത് എത്തുന്നത്. 2008 ലാണ് ജസ്റ്റിൻ ജോസഫ് സർവീസിൽ കയറുന്നത്. 2012 മുതൽ -ൽ 50 ലേറെ കേസുകളിൽ ഞാൻ എടുത്ത ഫിംഗർ പ്രിന്റ് തെളിവായി മാറിയിട്ടുണ്ട്.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും എടുക്കുന്ന ഫിംഗർ പ്രിന്റുകൾ കമ്പ്യുട്ടറിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ അമ്പതിലേറെ സാമ്യമുള്ള പ്രിന്റുകൾ കമ്പ്യുട്ടർ നൽകും. അതിൽ നിന്ന് മാനുവൽ ആയാണ് നമ്മൾ യഥാർത്ഥ കുറ്റവാളികളിലേക്ക് എത്തുന്നത്-ജസ്റ്റിൻ ജോസഫ് പറയുന്നു. ബാഡ്ജ് ഓഫ് ഹോണർ- അന്വേഷണ മികവിന് നല്കുന്നതാണിത്. ഇത്തരം ബഹുമതികൾ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ആവശ്യമാണ്. ശാസ്ത്രീയ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനാലാണ് ബാഡ്ജ് ഓഫ് ഹോണർ പോലുള്ള ബഹുമതികൾ നൽകുന്നത്. ഇത്തരം ബഹുമതികൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി ഒരു പ്രചോദനമായി മാറും. അത് വകുപ്പിനെ തന്നെ ഉണർത്തുന്ന വിധമാകും-ജസ്റ്റിൻ ജോസഫ് പറയുന്നു.