- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തിനും ഡൽഹിക്കുമിടയിൽ പുതിയ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ സർവ്വീസ് ഇന്നു മുതൽ
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും ന്യൂഡൽഹിയിലെ നിസാമുദ്ദീനുമിടയ്ക്ക് പുതുതായി ആരംഭിക്കുന്ന പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിൻ സർവ്വീസിന് 11 ബുധനാഴ്ച തുടക്കമാകും.ഉച്ചതിരിഞ്ഞ് 2.15 ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോൺഫറൻസിങ് മുഖേന ട്രെയിൻ സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം സെൻട്രൽ
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും ന്യൂഡൽഹിയിലെ നിസാമുദ്ദീനുമിടയ്ക്ക് പുതുതായി ആരംഭിക്കുന്ന പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിൻ സർവ്വീസിന് 11 ബുധനാഴ്ച തുടക്കമാകും.ഉച്ചതിരിഞ്ഞ് 2.15 ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോൺഫറൻസിങ് മുഖേന ട്രെയിൻ സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നടക്കുന്ന് ഫ്‌ളാഗിംങ് ഓഫ് ചടങ്ങിൽ ജനപ്രതിനിധികൾ പങ്കെടുക്കും.
ഉദ്ഘാടന ട്രെയിൻ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ആലപ്പുഴ വഴിയുള്ള ഈ ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 5.15 ന് നിസാമുദ്ദീനിലെത്തും. ഈ ട്രെയിനുള്ള മുൻകൂർ ബുക്കിങ് ലഭ്യമാണ്.
പുതിയ ട്രെയിന്റെ പതിവ് സർവ്വീസ് 18 ന് ആരംഭിക്കും. എല്ലാ ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി നിസാമുദ്ദീനിലേക്കുള്ള ട്രെയിനിന്റെ നമ്പർ 22655 ആണ്. എല്ലാ ഞായറാഴ്ചകളിലും നിസാമുദ്ദീനിൽ നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനിന്റെ നമ്പർ 22656 ആണ്.