- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധം ഫലം കണ്ടില്ല; ഇസ്ലാം മതനിന്ദ നടത്തിയ ബ്ലോഗർക്ക് സൗദിയിൽ പരസ്യമായി ചാട്ടയടി; 1000 ചാട്ടയടി നടപ്പിലാക്കുക തവണകളായി
ജിദ്ദ: ഇസ്ലാം മതത്തെ കളിയാക്കിയ ബ്ലോഗർക്ക് പരസ്യമായി ചാട്ടയടി. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ചിരിക്കുന്ന സൗദി ബ്ലോകർക്കാണ് അന്താരാഷ്ട്ര പ്രതിഷേധം വകവയ്ക്കാതെ പരസ്യ ചാട്ടയടി നല്കിയത്.സൗദി അറേബ്യയിലെ ജിദ്ദയിലാണ് നൂറ് കണക്കിന് ആളുകളുടെ മുന്നിൽ വച്ച് യുവാവിനെ 50 പ്രാവശ്യം ചാട്ട കൊണ്ട് അടിച്ചത്. ലിബറൽ നെറ്റ്‌വർക്ക് സ്ഥാ
ജിദ്ദ: ഇസ്ലാം മതത്തെ കളിയാക്കിയ ബ്ലോഗർക്ക് പരസ്യമായി ചാട്ടയടി. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ചിരിക്കുന്ന സൗദി ബ്ലോകർക്കാണ് അന്താരാഷ്ട്ര പ്രതിഷേധം വകവയ്ക്കാതെ പരസ്യ ചാട്ടയടി നല്കിയത്.സൗദി അറേബ്യയിലെ ജിദ്ദയിലാണ് നൂറ് കണക്കിന് ആളുകളുടെ മുന്നിൽ വച്ച് യുവാവിനെ 50 പ്രാവശ്യം ചാട്ട കൊണ്ട് അടിച്ചത്.
ലിബറൽ നെറ്റ്‌വർക്ക് സ്ഥാപകാൻ റയിഫ് ബദാവി എന്ന ബ്ലോഗർക്ക് ശിക്ഷയുടെ ആദ്യ ഘട്ടമായി വെള്ളിയാഴ്ചയാണ് 50 അടിയാണ് നൽകിയതായി റിപ്പോർട്ട് പുറത്ത് വന്നത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം ജിദ്ദയിലെ പബ്ലിക് സ്‌ക്വയറിലായിരുന്നു സംഭവം. റയീഫിന് പത്ത് വർഷം തടവും 1000 ചാട്ടയടിയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കും മുമ്പ് 20 തവണകളായി ചാട്ടയടി നൽകാനാണ് തീരുമാനം. ഇസ്ലാം മത നിന്ദാപരമായ ബ്ലോഗെഴുത്തിന് ഇയാൾ രണ്ടരവർഷമായി ജയിൽ ശിക്ഷയനുഭവിച്ചുവരികയാണ്.
വിവാദമായ ബ്ലോഗ് നിരോധിച്ചിട്ടുണ്ട്. രാജ്യത്തെയും ഇസ്ലാമിനെയും വിമർശിക്കുന്നവർക്ക് ഒരു താക്കീതായാണ് മനുഷ്യാവകാശ പ്രവർത്തകർ ഈ കേസിനെ കാണുന്നത്. ആംനെസ്റ്റി ഇന്റർനാഷണലിന് കിട്ടിയ വിവരം അനുസരിച്ച് ഇയാൾക്ക് ഓരോ ആഴ്ചയും 50 ചാട്ടയടികൾ വീതം കിട്ടും.
റൈഫ് ബദാവിയുടെ ശിക്ഷ റദ്ദാക്കണമെന്ന് അമേരിക്ക സൗദി അറേബ്യയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ
ഇതൊന്നും ഫലം കണ്ടിട്ടില്ല. ജയിൽ വാഹനത്തിൽ കൊണ്ടുവന്ന ബദാവിയെ പരസ്യമായി ചാട്ടയടിക്ക് വിധേയനാക്കുകയായിരുന്നു.
ശിക്ഷ 15 മിനുട്ടോളം നീണ്ടുനിന്നതായി ഐ ബി എൻ ലൈവ് റിപ്പോർട്ട് പറയുന്നു. 3 കുട്ടികളുടെ പിതാവാണ് ഇയാൾ.