മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ 50 ലക്ഷം രൂപ നല്കി
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ 50 ലക്ഷം രൂപ സംഭാവന നല്കി. മില്‍മ മലബാര്‍ മേഖല യൂണിയന് (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയന്, എറണാകുളം മേഖല യൂണിയന്, മില്‍മ ഫെഡറേഷന് (10 ലക്ഷം വീതം) ചേര്‍ത്താണ് 50 ലക്ഷം രൂപ നല്‍കിയത്. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മില്‍മ ചെയര്മാന് കെ.എസ് മണി, തിരുവനന്തപുരം മേഖല യൂണിയന് ചെയര്മാന് മണി വിശ്വനാഥ്, എറണാകുളം മേഖല […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ 50 ലക്ഷം രൂപ സംഭാവന നല്കി.
മില്‍മ മലബാര്‍ മേഖല യൂണിയന് (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയന്, എറണാകുളം മേഖല യൂണിയന്, മില്‍മ ഫെഡറേഷന് (10 ലക്ഷം വീതം) ചേര്‍ത്താണ് 50 ലക്ഷം രൂപ നല്‍കിയത്.
ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മില്‍മ ചെയര്മാന് കെ.എസ് മണി, തിരുവനന്തപുരം മേഖല യൂണിയന് ചെയര്മാന് മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയന് ചെയര്മാന് എം.ടി ജയന് എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.