- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ ടാങ്കര്‍ ലോറി ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു
ലോറി ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ കണ്ണോത്തും ചാലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. കരുവഞ്ചാല്‍ മണാട്ടിയിലെ പൂക്കോത്ത് ഷാഫീഖ് (35) ആണ് മരണമടഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷഫീഖ് അബദ്ധത്തില്‍ റോഡിലേക്ക് വീണപ്പോള്‍ ഇടിച്ച ടാങ്കര്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു.
ടയറിനടിയില്‍ അകപ്പെട്ട ഷാഫിഖിനെ ഫയര്‍ഫോഴ്‌സെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് യുവാവിനെ പുറത്തെടുത്തത്. തുടര്‍ന്ന് കണ്ണൂര്‍ ചാല, മംഗലാപുരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. കരുവഞ്ചാലിലെ ഹംസയുടെയും ആസ്യയുടെയും മകനാണ്
Next Story