- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസിന് അടിയില്‍ പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റുപോയി; വടശേരിക്കരയിലെ അപകടം വീട്ടമ്മ ബസില്‍ നിന്നിറങ്ങുമ്പോള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
സ്വകാര്യ ബസിന് അടിയില്‍ പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റുപോയി
പത്തനംതിട്ട: വടശേരിക്കരയില്‍ സ്വകാര്യ ബസിന് അടിയില്‍പ്പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റു പോയി. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയ്ക്കാണ് കാലുകള്‍ നഷ്ടമായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കുടമുരുട്ടി- പന്തളം റൂട്ടിലോടുന്ന അല്‍ അമീന്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. ശോഭന ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുക്കുകയും കാല്‍ തെറ്റി അടിയിലേക്ക് വീഴുകയുമായിരുന്നു. വൈകിട്ട് 5 മണിയോടെയാണ് സംഭവം.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story