മലപ്പുറം: ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്.

അങ്കമാലി ടെല്‍കിന് മുന്‍വശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂര്‍ ഫിസാറ്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.