പന്തളം: എം.സി റോഡില്‍ കുരമ്പാലയില്‍ കാര്‍ ഇടിച്ച് നഗരസഭയിലെ ഹരിത കര്‍മ സേനാംഗം മരിച്ചു. കുരമ്പാല തെക്ക് വിനേഷ് ഭവനില്‍ വിജയകുമാറിന്റെ ഭാര്യ രത്നമ്മ(62) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ന് ജങ്ഷനിലായിരുന്നു അപകടം.

എം.സി റോഡ് മുറിച്ചുകിടക്കുന്നതിനിടെ അടൂര്‍ ഭാഗത്തു നിന്നും വന്ന കാര്‍ രത്നമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍ : വിനേഷ് ( ഖത്തര്‍), വിദ്യ. മരുമക്കള്‍: രാഖി, ഹരികൃഷ്ണന്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.