- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോപന്‍ സ്വാമിയുടെ സമാധി വിവാദം: ഹിന്ദു സംഘടനകളുടെ പേരിന്റെ മറവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം; ഗോപന്‍ സ്വാമിയുടെ മക്കള്‍ അടക്കമുള്ളവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണം; പരാതിയുമായി അഖില ഭാരത ഹിന്ദു മഹാസഭ
പരാതിയുമായി അഖില ഭാരത ഹിന്ദു മഹാസഭ
തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ സമാധിയുടെ പേരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന പരാതിയുമായി അഖില ഭാരത ഹിന്ദു മഹാസഭ. മുഖ്യമന്ത്രിക്കും, ഡിജിപിക്കുമാണ് ഹിന്ദു മഹാസഭ പരാതി നല്‍കിയത്.
ഹിന്ദു സംഘടനകളുടെ പേരിന്റെ മറവില്‍ സമാധി കല്ലറ പൊളിക്കാതിരിക്കാനും, സത്യം പുറത്തുവരാതിരിക്കാനും വേണ്ടി വര്‍ഗ്ഗീയ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിച്ച ഗോപന്‍ സ്വാമിയുടെ മക്കളുടെ പേരിലും ഓണ്‍ലൈന്‍ ചാനലുകളുടെ പേരിലും പ്രസ്താവന നടത്തിയവരുടെ പേരിലും ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച വൃക്തികളുടെ പേരിലും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ് ആവശ്യപ്പെട്ടു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ്