- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ബാധ്യത: എ.എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് അടൂര്‍ പോത്രാട് സ്വദേശി കെ. സന്തോഷ്
സാമ്പത്തിക ബാധ്യത: എ.എസ്.ഐ തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് സംശയം. സംസ്ഥാന ഇന്റലിജന്‍സിലെ എ.എസ്.ഐ അടൂര്‍ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തില്‍ പൂണിയില്‍ ഫ്ളവര്‍ സ്റ്റോഴ്സിന് എതിര്‍വശം അഭിഭാഷകരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ടെറസിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.
ഇന്റലിജന്‍സില്‍ അടൂര്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്തിരുന്നത്. വൈകിട്ട് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിലേക്ക് വന്നത്. ഈ വിവരം സഹപ്രവര്‍ത്തകരെയും വിളിച്ച് പറഞ്ഞിരുന്നു. മകനെ സമീപത്തെ ലോഡ്ജ് മുറിയില്‍ ഇരുത്തിയ ശേഷം പുറത്തേക്ക് പോയ സന്തോഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തനംതിട്ട പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്