- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തളളി; സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം കാലതാമസം കൂടാതെ വേണമെന്ന് കോടതി
മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തളളി
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തളളി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു യദു ആവശ്യപ്പെട്ടത്. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.
കേസില്‍ പ്രതികളായ മേയര്‍ ആര്യ സച്ചിന്‍ദേവ് എം.എല്‍.എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ലെന്നും ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമാകണമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനുഉള പൂര്‍ണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകര്‍ ഇക്കാര്യം അംഗീകരിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കി.