- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിസിയോ തെറാപ്പിസ്റ്റ് ചമഞ്ഞ് ഫുട്ബോള്‍ ക്ലബ്ബില്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
ഫിസിയോ തെറാപ്പിസ്റ്റ് ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റില്‍
അടൂര്‍: ഫുട്ബോള്‍ ക്ലബ്ബില്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍. എറണാകുളം ചെല്ലാനം അറയ്ക്കല്‍ വീട്ടില്‍ ജോണ്‍ ബോസ്‌കോ (33)യെയാണ് അറസ്റ്റ് ചെയ്തത്. അടൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും ഒന്നര ലക്ഷം രൂപയാണ് ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തത്.
ഫുട്ബോള്‍ പ്രേമിയായ യുവാവ് മുംബയിലുള്ള ഒരു ക്ലബ്ബില്‍ ചേരാന്‍ വേണ്ടി ചെന്നപ്പോഴാണ് ജോണ്‍ ബോസ്‌കോയെ പരിചയപ്പെടുന്നത്. ക്ലബ്ബിന്റെ ഫിസിയോ തെറാപ്പിസ്റ്റാണെന്ന് പരിചയപ്പെടുത്തിയാണ് സമീപിച്ചതെന്ന് യുവാവ് പറയുന്നു. ഈ സമയം മറ്റൊരു ക്ലബ്ബില്‍ ചേര്‍ക്കാമെന്ന് പറയുകയും ഇതിന് കുറച്ച് പണം ചെലവാകുമെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് പലപ്പോഴായി പണം കൈമാറുകയായിരുന്നു. പിന്നീട് ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് പോലീസില്‍ പരാതി നല്‍കുന്നത്.
ഡിവൈ.എസ്.പി ജി. സന്തോഷ് കുമാര്‍, എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐ.മാരായ എ.അനീഷ്, കെ.എസ്.ധന്യ, എ.എസ്.ഐ.അശോകന്‍, എസ്.സി.പി.ഒ സി.ആര്‍.രാജേഷ്,സി.പി.ഒ അര്‍ജ്ജുന്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. ഒന്നില്‍ കൂടുതല്‍ ആളുകളുടെ കയ്യില്‍ നിന്നും സമാനരീതിയില്‍ പണം തട്ടിയെടുത്തതായി സംശയമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്