- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; നിയമപോരാട്ടം തുടരുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; ചാരത്തിനിടയ്ക്ക് കനല്‍കട്ട പോലെ സത്യമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വിശ്വന്‍; വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികളെന്ന് വാദിഭാഗം അഭിഭാഷക
ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല: മഞ്ജുഷ
പത്തനംതിട്ട: പി പി ദിവ്യക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമ പോരാട്ടം തുടരും. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു.
അതേസമയം, ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വിശ്വന്‍ പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. വസ്തുതുകള്‍ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായത്. ചാരത്തിനിടയ്ക്ക് കനല്‍കട്ട പോലെ സത്യമുണ്ട്.
നിരവധി കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. നിലവിലുള്ള ശാസ്ത്രീയ തെളിവുകള്‍ അടക്കം സഹായിക്കും. സത്യത്തെ മറച്ചുവയ്ക്കാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായി പലതും പുറത്തുവരാനുണ്ട്. വിധി ദിവ്യയ്ക്ക് ആശ്വാസകരമാണ്. ഇന്ന് തന്നെ അവരെ ജയില്‍ മോചിതയാക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. സുപ്രധാന തെളിവുകള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ദിവ്യ ജയില്‍ മോചിതയാകുന്നതോടെ നിയമപോരാട്ടത്തിനു പുതിയ മുഖം വരുമെന്നും വിശ്വന്‍ പറഞ്ഞു.
ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.