- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പി കുടയുടേയും എസ് എം ടെക്സ്റ്റൈല്സിന്റേയും കൈയ്യേറ്റത്തില്‍ നോട്ടീസ് നല്‍കിയവര്‍ക്ക് നടപടി എടുക്കാന്‍ ഭയം; ആലപ്പുഴയിലെ നഗരസഭയിലെ കൈക്കൂലിക്കാരുടെ കരുത്തില്‍ വമ്പന്മാര് കുലുക്കമില്ലാതെ മുമ്പോട്ട്; അടുത്ത മഴയത്തെങ്കിലും വീട്ടില്‍ വെള്ളം കയറരുതേ എന്ന പ്രാര്‍ത്ഥനയില്‍ ഒരു റെസിഡന്‍സ് അസോസിയേഷന്; പ്രതിഷേധിക്കാനുള്ളത് ആംആദ്മി മാത്രം; പണത്തിന് മീതെ പരുന്തും പറക്കില്ല!
ആലപ്പുഴ : ഭൂമികൈയേറ്റവും നീര്‍ച്ചാലുകള്‍ നികത്തലും മൂലം ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ചെറിയ മഴയത്ത് പോലും വെള്ളത്തിലാകുന്ന സ്ഥിതി. ആലപ്പുഴ ജില്ലാ കോടതിക്കു പടിഞ്ഞാറുവശം സ്ഥിതിചെയ്യുന്ന കിടങ്ങാംപറമ്പ് വാര്‍ഡില്‍ (പഴയ സനാതനം വാര്‍ഡ്) കയര്‍ മെഷീന് ടൂള്‍സ് കമ്പനിയുടെ വടക്ക് താമസിക്കുന്ന ജനങ്ങളാണ് ദുരിതജീവിതം നയിക്കുന്നത്. സ്വകാര്യവ്യക്തികള്‍ സ്ഥലം കൈയേറിയതോടെ നീര്‍ച്ചാലുകള്‍ മൂടപ്പെട്ടു. അതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടതുകൊണ്ടാണ് മഴപെയ്യുമ്പോള്‍ പ്രദേശം വെള്ളക്കെട്ടിലാകുന്നു. ഈ പരാതിയില്‍ നഗരഹൃദയത്തിലെ കൈയേറ്റമൊഴിപ്പിക്കാന്‍ ഉത്തരവുണ്ടായിട്ടും തുടര്‍നടപടിയില്ലാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ച് നാട്ടുകാര്‍ വീണ്ടും ഒരുമിക്കുകയാണ്. ആലപ്പുഴയിലെ കൈക്കൂലിക്കാരാണ് നാട്ടുകാരുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി പോലെയാണ് കാര്യങ്ങള്‍. പ്രധാന രാഷ്ട്രീയക്കാര്‍ ആരും കൈയ്യേറ്റത്തിന് പിന്നില്‍ മുതലാളിമാര്‍ ആയതു കൊണ്ട് ഇടപെടുന്നില്ല. ഇതാണ് സര്‍ക്കാര്‍ മൗനത്തിനും കാരണം. ആംആദ്മി മാത്രമാണ് ഇക്കാര്യത്തില്‍ പത്രക്കുറിപ്പെങ്കിലും ഇറക്കിയത്.
റീസര്‍വേ പ്രകാരം തങ്ങള്‍ക്കു കിട്ടിയ ഭൂമിയാണെന്നു കൈയേറ്റക്കാര്‍ പറയുന്നുണ്ടെങ്കിലും അത് കള്ളമാണെന്ന് രേഖകള്‍ മുന്‍നിര്‍ത്തി പ്രദേശവാസികള്‍ പറയുന്നു. ഭൂരേഖ പ്രകാരം പുറമ്പോക്ക് ഭൂമിയാണെന്ന് താലൂക്കധികൃതരും വില്ലേജ് അധികൃതരും നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ട് അളന്നു തിരിച്ച് സാക്ഷ്യപ്പെടുത്തിയ ഭൂമിയിലാണ് കൈയേറ്റം. മുല്ലയ്ക്കല് വില്ലേജിന്റെ പരിധിയില്‍പ്പെട്ട തോടാണ് കൈയേറി നികത്തി ഉപയോഗിച്ചുവരുന്നത്. മഴപെയ്തു വെള്ളക്കെട്ട് ഉണ്ടാകുമ്പോള്‍ ഇവിടത്തെ വീടുകളില്‍വരെ വെള്ളം കയറുന്ന അവസ്ഥയാണ്. മഴ കനത്താല്‍ പലരും ബന്ധുവീടുകളിലാണ് അഭയം പ്രാപിക്കുന്നത്. ഒരു കൈയേറ്റക്കാരന് സ്വന്തം വീടിന്റെ പുറകിലെ തോട് നികത്തിയെടുത്തതിന്റെ ഫലമായിട്ടുണ്ടായ വെള്ളക്കെട്ടൊഴിവാക്കാന്‍ അയല്‍വാസിയുടെ മതില് പൊട്ടിച്ചു വെള്ളമൊഴുക്കിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വിഷയം നേരത്തെ മറുനാടന്‍ വിശദമായി വാര്‍ത്ത നല്‍കിയതുമാണ്.
നീര്ച്ചാല് മൂടപ്പെട്ടതിനെതിരേ സനാതനം റസിഡന്റ്സ് അസോസിയേഷന് 2015 മുതല്‍ റവന്യൂ അധികൃതര്‍ക്കു പരാതിനല്കുന്നുണ്ട്. കൈയേറ്റഭൂമികള്‍ തിരിച്ചുപിടിച്ച് നീര്ച്ചാല് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന് കളക്ടര്‍ക്കു വീണ്ടും പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടാകുന്നില്ല. 14 ദിവസത്തിനകം കൈയേറ്റം പൊളിച്ചുനീക്കണമെന്നും അല്ലെങ്കില്‍ നഗരസഭ പൊളിച്ചശേഷം ചെലവായ തുക ഈടാക്കുമെന്നും നഗരസഭാ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കൈയേറ്റക്കാരെ അറിയിച്ചിരുന്നു. നോട്ടീസ് കിട്ടി രണ്ടരമാസമായിട്ടും കൈയേറ്റമൊഴിഞ്ഞിട്ടില്ല. കൈയേറ്റമൊഴിപ്പിച്ച് നീര്ച്ചാല് പുനഃസ്ഥാപിക്കണമെന്ന് കളക്ടറും നിര്‍ദേശം നല്‍കിയതാണ്. എന്നിട്ടും നഗരസഭ കൈയേറ്റമൊഴിപ്പിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലും കൈയേറ്റക്കാരുടെ സ്വാധീനവുമാണ്. അതിന് അപ്പുറത്തേക്ക് അഴിമതിയും. നഗര സഭയിലെ കൈക്കൂലിക്കാരയ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം കൂട്ടു നില്‍ക്കുന്നത്.
അതിനിടെ കൈയ്യറ്റത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തു വന്നു. മറ്റ് രാഷ്ട്രീയക്കാര്‍ ആരും പ്രതിഷേധം എറ്റെടുക്കുന്നില്ല. പത്രങ്ങള്‍ കൈയ്യേറ്റക്കാരുടെ പേരും പറയുന്നില്ല. പോപ്പി അബ്രല്ല, എസ് എം ടെക്സ്റ്റൈല്‍സ് എന്നിവയുടെ ഉടമകള്‍ ഉള്‍പ്പെട്ട അനധികൃത കയ്യേറ്റം ഉടന്‍ തിരിച്ച് പിടിക്കുണമെന്നാണഅ ആംആദ്മിയുടെ ആവശ്യം. ആലപ്പുഴ മണ്ഡലത്തിലെ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തിന് എതിരെ മണ്ഡലം കമ്മറ്റി പരാതി സമര്‍പ്പിക്കുകയും ചെയ്തു. പ്രമുഖ വ്യവസായ സ്ഥാപനം ആയ പോപ്പി കുടയുടെ ഉടമകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ ഭൂമികയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് ആലപ്പുഴ മണ്ഡലം കമ്മറ്റി കണ്ടെത്തിയിരുന്നു. കോടിക്കണക്കിനു രൂപ മൂല്യമുള്ള പുറമ്പോക്ക് ഭൂമിയാണ് അവര്‍ കയ്യേറിയത്. ഭൂമി കയ്യേറി തോടുള്പ്പടെ നികത്തിയത് മൂലം 50 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍ ആയിരുന്നു. ഭൂമി കയ്യേറിയവരില്‍ നിന്ന് തിരികെ പിടിക്കാന്‍ ഉള്ള നടപടി വേഗം ആക്കിയില്ലെങ്കില്‍ മുനിസിപ്പാലിറ്റിക്ക് മുന്‍പിലും കയ്യേറിയവരുടെ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും സമരപരിപാടി ഉള്‍പ്പടെ സംഘടിപ്പിക്കാന്‍ ആണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനമെന്നും ആം ആദ്മി അറിയിച്ചു.
കയ്യേറ്റം നടന്നതു പുറമ്പോക്കു ഭൂമിയിലാണെന്നു റവന്യു അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് നികത്തിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കയ്യേറ്റക്കാര്‍ക്കു നോട്ടിസ് നല്കാന് നഗരസഭയ്ക്കു റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയത്. അനധികൃതമായി കയ്യേറി നികത്തിയ തോട് 14 ദിവസത്തിനകം പഴയ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നവംബര്‍ 6ന് കയ്യേറ്റക്കാര്‍ക്ക് നോട്ടിസ് നല്കി. 14 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ നഗരസഭ ഇവ പൊളിച്ചുമാറ്റുമെന്നും ഇതിനുള്ള ചെലവ് കയ്യേറ്റക്കാരില്‍ നിന്ന് ഈടാക്കുമെന്നും നോട്ടിസിലുണ്ടായിരുന്നു. എന്നാല്‍ ഇനിയും നടപടിയില്ല.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലെ നാട്ടുകാരുടെ പ്രധാന ആക്ഷേപങ്ങള്‍ ചുവടെ
ആലപ്പുഴ, ജില്ലകോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാര്‍ഡില്‍ (പഴയ സനാതനം വാര്‍ഡ്) കയര്‍ മെഷീന് ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റം അനധികൃതമായി പുറമ്പോക്ക് ഭൂമി കയ്യേറി നീര്ച്ചാല് നികത്തിയവര്‍ക്കെതിരെ അവ പൊളിച്ചു നീക്കി പൂര്‍വസ്ഥിതി പുനഃസ്ഥാപിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ നോട്ടീസ് അയച്ചു. 14 ദിവസത്തിനകം അനധികൃത കയ്യേറ്റം പൊളിച്ചു തോട് പുനഃസ്ഥാപിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ മുനിസിപ്പാലിറ്റിസ് ആക്ട് പ്രകാരം പൊളിച്ച ശേഷം ചിലവായ തുക ഈടാക്കുമെന്നും നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് മുഖേന അറിയിച്ചിട്ടുണ്ട്. നോട്ടീസ് കിട്ടി ഒരു മാസം കഴിഞ്ഞിട്ടും കൈയ്യേറ്റക്കാര്‍ കൈയ്യേറിയ ഭൂമി വിട്ടു നല്‍കിയിട്ടില്ല. എന്ത് വന്നാലും ഭൂമി വിട്ടു തരില്ല എന്ന ഹുങ്കാണ് കൈയ്യേറ്റക്കാര്‍ക്ക്. പണവും, രാഷ്ട്രീയ സ്വാധീനവും ഉള്ള ഇവര്‍ നിയമത്തെ പോലും വെല്ലുവിളിക്കുകയാണ്.
S M Silks (Textiles) ഉടമസ്തരായ 3 സഹോദരങ്ങളാണ് ഏറ്റവും കൂടുതല്‍ സ്ഥലം കൈയ്യേറിയിരിക്കുന്നത്. 1) സന്തോഷ് 2)സുരേഷ് 3)പ്രിയ രാജേഷ് (w/o രാജേഷ്. ഈ കുടുംബത്തിലെ സന്തോഷ് സ്വന്തം വീടിന്റെ പുറകിലെ തോട് നികത്തി മരങ്ങളും വെച്ച്,ഗോഡൗണും, സെപ്റ്റിക് ടാങ്കും കെട്ടിയതുമൂലമുണ്ടായ വെള്ളക്കെട്ടൊഴിവാക്കാന്‍ അയല്‍വാസിയുടെ മതില് പൊട്ടിച്ച് വെള്ളമൊഴുക്കുക മാത്രമല്ല അവരുടെ മതിലിന്റെ മുകളില്‍ അനുമതിയില്ലാതെ ഷീറ്റും അടിച്ച് മതില് മൊത്തം പൊട്ടിക്കുകയും ചെയ്തു.ലക്ഷങ്ങളുടെ നഷ്ടമാണ് ആ വീട്ടുകാരനുണ്ടായിരിക്കുന്നത്. രണ്ടാമത്തെ കൈയേറ്റക്കാരന് പോപ്പി കുടകളുടെ ഉടമസ്ഥന്, 'ഡേവിസ് തയ്യിലാണ് '. ഇയ്യാള് നീര്ച്ചാല് നീളത്തില്‍ നികത്തി 2 സ്ഥലങ്ങള്‍ ഒന്നാക്കി എടുത്തു. 12 - 15 ലക്ഷം രൂപ വിലയുള്ള ഏകദേശം 9 സെന്റ് മിച്ചഭൂമി നികത്തി എടുത്തിരിക്കുകയാണ് കൈയേറ്റക്കാര്‍.പോപ്പി ഉടമസ്ഥന് ഡേവിസും, SM ഉടമസ്ഥന് സന്തോഷും ഉറ്റ സുഹൃത്തുക്കളാണ് അപ്പൊ അടുത്തടുത്ത സ്ഥലങ്ങള്‍ സര്‍വ്വ തരികിടയും കാണിച്ച് ഒന്നിച്ചു നികത്തി എടുത്തതാണ്. ഏതെങ്കിലും സാധാരണക്കാരന് ഇതുപോലൊരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ എന്താകും എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ടുന്ന ഈ കൈയേറ്റം എന്ത് കൊണ്ട് ഒഴിപ്പിച്ചില്ല എന്ന് അന്വേഷിക്കേണ്ടതാണ്. റവന്യൂ ഉദ്യോഗസ്ഥരും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ഇതിനൊക്കെ കൂട്ട് നിന്നൂന്നുള്ളത് സത്യമാണ്.
മുല്ലക്കല്‍ വില്ലേജ് ഓഫീസിന്റെ പരിധിയില്‍പ്പെട്ട തോടാണ് കയ്യേറി നികത്തി ഉപയോഗിച്ചു വരുന്നത്. പുറമ്പോക്ക് ഭൂമി കൈയ്യേറി തോട് നികത്തിയതിനാല്‍ ജില്ലാ കോടതിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വര്‍ഷങ്ങളായി വെള്ളക്കെട്ടിലാകുകമാത്രമല്ല, 35 ഓളം വീടുകളിലും വെള്ളം കേറുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് അധികൃതര്‍, മുനിസിപ്പല്‍ അധികൃതരുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി പുറമ്പോക്ക് ഭൂമി അടയാളപ്പെടുത്തിയത്.പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ഇവിടെ നിന്നും മഴക്കാലത്തു വീട് പൂട്ടി സ്വന്തക്കാരുടെ വീട്ടിലാണ് പലരും പോയി താമസിക്കുന്നത്. പുറമ്പോക്ക് ഭൂമി കയ്യേറ്റത്തിനെതിരെ സനാതന റസിഡന്‍സ് അസോസിയേഷന് 2015 മുതല്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കുന്നുണ്ട്. കളക്ടര്‍ക്കും, താഹസില്ദാറിനും, റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പഴയ രേഖകള്‍ സഹിതം മിച്ചഭൂമി കൈയ്യേറി എന്ന് ബോധ്യപ്പെട്ടതാണ്. ഈ നീര്ച്ചാല് നികത്തിയതിനാല്‍ 2 വാര്‍ഡിലുള്ളവര്‍ 1)സനാതനം വാര്‍ഡ് 2)ചാത്താനാട് വാര്‍ഡ് വെള്ളക്കെട്ട് ദുരിതത്തിലാണ്. താലൂക്ക്,വില്ലേജ് ഓഫീസുകളില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്.