- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശ മുളയ്ക്കും പ്രായത്തില്‍ മനസ്സിനെ നടുക്കിയ കൊല; പൂരവിവാദം ഇന്റലിജന്‍സില്‍ എത്തിച്ചു; ആ ഫയല്‍ തുറന്ന യുഎസ്ടി ഗ്ലോബലിലെ പഴയ ഐടി വിദഗ്ധന്‍ എഫ് ബിയിലൂടെ സഞ്ചരിച്ച് ദിവിലിനെ കണ്ടെത്തി; അഞ്ചലുകാരന്‍ അങ്കിത് അശോകന് ഐപിസ് രഞ്ജിനിയ്ക്കും ചോര കുഞ്ഞുങ്ങള്‍ക്കും നീതി ഒരുക്കുമ്പോള്‍
തിരുവനന്തപുരം: 2006 ഫെബ്രുവരി 10-നാണ് അഞ്ചല്‍ അലയമണ്‍ രജനിവിലാസത്തില്‍ രഞ്ജിനിയെയും 17 ദിവസം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും ഏറത്തെ വാടകവീട്ടില്‍ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രഞ്ജിനിയുടെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ കഴുത്തറ്റനിലയിലായിരുന്നു. 2006 ജനുവരി 24-ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് രഞ്ജിനി രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയത്. അതിക്രൂരമായിരുന്നു ആ മൂന്ന് കൊലയും. അന്ന് അങ്കിത് അശോകന് പ്രായം 17. സ്വന്തം നാട്ടിലെ ഈ കൊലപാതകം ആ യുവഹൃദയത്തേയും വേദനയിലാക്കി. കൊലയാളികളെ കണ്ടെത്തിയില്ലെന്ന സത്യം എല്ലാ അഞ്ചലുകാരെ പോലെ അങ്കിതിനേയും പിന്തുടര്‍ന്നു. ഈ അന്വേഷണമാണ് ് പതിനെട്ട് കൊല്ലത്തിന് ശേഷം കൊലയാളികളെ കുടുക്കിയത്.
കൊല്ലം അഞ്ചല്‍ സ്വദേശിയായ അങ്കിത്, എന്‍ജിനിയറിംഗ് ബിരുദം നേടിയ ശേഷം രണ്ടുവര്‍ഷം യു.എസ്.ടി ഗ്ലോബലില്‍ ജോലി ചെയ്തിരുന്നു. 2017ല്‍ 448-ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വീസിലെത്തിയത്. പ്രാഥമിക വിദ്യാഭ്യാസം ഡല്‍ഹിയിലും തുടര്‍ന്നുള്ള പഠനം കൊട്ടാരക്കര നവോദയ സ്‌കൂളിലുമായിരുന്നു. ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലായിരുന്നു പഠനം. പിന്നീടാണ് യു.എസ്.ടി ഗ്ലോബലില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായത്. പിന്നീട് സി.ആര്‍.പി.എഫില്‍ അസി.കമാന്‍ഡന്റായി ജോലി ലഭിച്ചെങ്കിലും വേണ്ടെന്നുവച്ച് സിവില്‍ സര്‍വീസ് പരിശീലനം നടത്തി. അത് വിജയം കാണുകയായിരുന്നു. അഞ്ചല്‍ തടിക്കാട് മതുരപ്പ മാമൂട്ടില്‍ വീട്ടില്‍ അശോകന്റെയും ഷൈലജയുടെയും മൂത്ത മകനാണ് അങ്കിത്. കാര്‍ത്തികയാണ് ഭാര്യ. അങ്ങനെ കുടുംബ പിന്തുണയില്‍ കേരളാ പോലീസില്‍ നിറഞ്ഞു. തിരുവനന്തപുരം ഡിസിപിയായി തിളങ്ങി. പിന്നീട് തൃശൂര്‍ കമ്മീഷണറായി. പൂര വിവാദത്തില്‍ കമ്മീഷണര്‍ പദവി പോയി. പിന്നെ എത്തിയത് സ്പെഷ്യല്‍ ബ്രാഞ്ച് ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്.പി പദവിയിലാണ്. 2024 ജൂണിലായിരുന്നു ഈ നിയമനം. ഇതോടെ പതിനേഴാം വയസ്സില്‍ തന്റെ മനസ്സില്‍ തറച്ച ആ ക്രൂര കൊലപാതങ്ങള്‍ മനസ്സിലേക്ക് വന്നു. പ്രതികളുടെ മുഖം സോഷ്യല്‍ മീഡിയയിലുണ്ടാകുമെന്ന് ഉറപ്പിച്ചു. തന്റെ സാങ്കേതിക അറിവ് അതിന് വേണ്ടി മാറ്റി വച്ചു. അങ്ങനെയാണ് ദിവില്‍ കുമാറും രാജേഷും കുടുങ്ങുന്നത്.
ഇതിനിടെ ഇന്റലിജന്‍സ് തലപ്പത്തും മാറ്റം വറ്റു. കാണാതായ പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ദിവില്‍ കുമാറിനെ സാമൂഹ്യ മാധ്യമങ്ങളില്‍ തിരഞ്ഞ് അങ്കിത് അശോകനും സംഘവും ഉത്തരവാദിത്തം ഔദ്യോഗികമാക്കി മാറ്റി. രഞ്ജിനിയെയും ഇരട്ട കുട്ടികളെയും കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരം കേരള പൊലീസാണ് സിബിഐയ്ക്ക് കൈമാറുന്നത്. നീണ്ട നാളായി ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ നിന്നും എ ഐ സാങ്കേതിക വിദ്യയിലൂടെ മാറ്റങ്ങള്‍ വരുത്തി കണ്ടെത്തിയായിരുന്നു പോണ്ടിച്ചേരിയിലെ പ്രതികളിലേക്ക് എത്തിയത്. അങ്കിത് അശോകന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എന്‍ജിനീയറിംഗ് വൈദഗ്ധ്യം ഇതിന് കരുത്താകുകയും ചെയ്തു. കുറ്റകൃത്യം നടക്കുന്ന കാലത്തെ ദിവില്‍ കുമാറിന്റെ ഫോട്ടോ ലഭിച്ചതോടെ അന്വേഷണം അതിവേഗമായി. വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ നാട്ടില്‍ നടന്ന അഞ്ചല്‍ കൂട്ടക്കൊലയിലെ പ്രതികള്‍ അങ്ങനെ സിബിഐയ്ക്ക് മുന്നില്‍ കുടുങ്ങി.
ഫേസ്ബുക്കിലെ ഒരു ഫോട്ടോയ്ക്ക് ദിവില്‍ കുമാറിന്റെ പഴയ കാല ഫോട്ടോയുമായി സാദൃശ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ദിവില്‍ കുമാറിന്റെ ഭാര്യ ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയാണ് പ്രതിയിലേക്ക് എത്തിച്ചത്. സാമൂഹ്യ മാധ്യമത്തില്‍ യുവതിക്ക് ഒപ്പമുള്ളത് ദിവില്‍ കുമാറാണെന്ന് വ്യക്തമായതോടെ കൊട്ടാരക്കര എസ് പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും സിബിഐ അന്വേഷിച്ച കേസ് ആയതിനാല്‍ വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. ദിവില്‍ കുമാറിനെ ആദ്യം പിടികൂടിയതിന് ശേഷമായിരുന്നു രാജേഷിനെ സിബിഐ കണ്ടെത്തിയത്. ദിവില്‍കുമാറാണ് രാജേഷിനെ സിബിഐയ്ക്ക് കാട്ടിക്കൊടുത്തത്. കേസിലെ പ്രതി ദിവില്‍ കുമാറിന്റെ പഴയ ചിത്രവുമായി സാമ്യമുള്ള നൂറിലധികം പ്രൊഫൈലുകള്‍ കേരള പൊലീസ് പരിശോധിച്ചിരുന്നു. അത്യാധൂനിക സാങ്കേതിക വിദ്യയെ ഉപയോഗിച്ചായിരുന്നു ഇത്.
ഒടുവില്‍ മൂന്ന് അക്കൗണ്ടുകളില്‍ അന്വേഷണം കേന്ദീകരിച്ചു. അതില്‍ ഒരു അക്കൗണ്ടിലെ സ്ത്രീയുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയിലേക്കെത്തിച്ചത്. മുഖ്യപ്രതി ദിവില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെ കണ്ടെത്തിയ ഇന്റലിജന്‍സ് വിഭാഗം വിവരം ചെന്നൈ സിബിഐ യൂണിറ്റിന് നല്‍കുകയായിരുന്നു. ദിവില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ഫോട്ടോ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തില്‍ വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ താമസിക്കുകയായിരുന്ന ദിവില്‍ കുമാറിനെ കണ്ടെത്താന്‍ ഈ വിവരം നിര്‍ണായകമായി. സൂചന കിട്ടിയതോടെ സിബിഐ നിരീക്ഷണം തുടങ്ങി. പിന്നെ ദിവിലിനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ആദ്യം ഒന്നും സമ്മതിച്ചില്ല. ഡിഎന്‍എ പരിശോധന വേണ്ടി വരുമെന്ന് പറഞ്ഞതോടെ ദിവില്‍ എല്ലാം സമ്മതിച്ചു. അങ്ങനെ സ്വന്തം കുട്ടികളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയെ ഭയന്ന് രഞ്ജിനിയേയും മക്കളേയും കൊന്ന ദിവില്‍ ഡിഎന്‍എ പേടിയില്‍ എല്ലാം സമ്മതിച്ചു. ഇതിനെല്ലാം കാരണമായത് പൂര വിവാദവും അങ്കിതിന്റെ സെപ്ഷ്യല്‍ ബ്രാഞ്ചിലേക്കുള്ള സ്ഥലം മാറ്റവുമാണ്.
തിരുവനന്തപുരത്ത് ഡിസിപി ആയിരിക്കുമ്പോള്‍ അമ്പലമുക്ക് അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തതും അങ്കിതിന്റെ കരുതലിലായിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലെ നാലു കൊലപാതക ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളിയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു ഇയാള്‍. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു. സി സി ടി വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രതിയിലേക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍. കൃത്യമായ വിശകലനങ്ങളൂം പഴുതടച്ചുള്ള അന്വേഷണവും പ്രത്യേക സംഘങ്ങളായി നടത്തിയ തിരച്ചിലും പ്രതിയെ പരമാവധി വേഗത്തില്‍ തന്നെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായി. അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കാവല്‍കിണര്‍ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടി. ഇതിന് ശേഷമാണ് തൃശൂരിലേക്ക് അങ്കിത് പോയത്.
പൊതുജന സേവന രംഗത്ത് വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ തൃശൂര്‍ പോലീസിനെ അങ്കിത് സജ്ജമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം വാര്‍ത്തകളില്‍ നിറയുന്ന ഇക്കാലത്ത്, പോലീസ്, സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും, ആത്മവിശ്വാസം നല്‍കുകയും ചെയ്തു. ഇങ്ങനെ മുമ്പോട്ട് പോകുമ്പോഴാണ് തൃശൂര്‍ പൂര വിവാദമുണ്ടായതും അങ്കിത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എത്തിയതും. അങ്ങനെ അഞ്ചല്‍ കൂട്ടക്കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ 18 വര്‍ഷങ്ങള്‍ക്കുശേഷം ചുരുളഴിഞ്ഞു്. രണ്ടാം പ്രതിയായ കണ്ണൂര്‍ സ്വദേശി രാജേഷാണ് രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതി ദിബില്‍ കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2008ല്‍ പോണ്ടിച്ചേരിയിലെത്തിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് സിബിഐ പിടികൂടിയത് മികച്ച ആസൂത്രണത്തിനൊടുനവിലാണ് 2006 ഫെബ്രുവരിയില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനി രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
24 വയസുണ്ടായിരുന്ന അവിവാഹിതയായ രഞ്ജിനിയും ഒന്നാം പ്രതി ദിബില്‍ കുമാറും അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായ രഞ്ജിനിയെ സ്വീകരിക്കാന്‍ ഇയാള്‍ തയാറായില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ പറഞ്ഞെങ്കിലും രഞ്ജിനി കേട്ടില്ല. പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനികനായിരുന്ന ദിബില്‍ കുമാര്‍ ഇക്കാര്യം സുഹൃത്തായ രാജേഷിനോട് പറഞ്ഞു. രഞ്ജിനെ ഇല്ലാതാക്കാന്‍ രാജേഷ് തന്നെയാണ് ഉപദേശിച്ചത്. സഹായിക്കാമെന്നും സമ്മതിച്ചു. അങ്ങനെ 2006 ജനുവരിയിയില്‍ കൊല്ലത്തെത്തി. തിരുവനനതപുരത്തെ ആശുപത്രയില്‍വെച്ച് രാഷേജ് രഞ്ജിനിയുടെ കൂടുംബവുമായി അടുപ്പമുണ്ടാക്കി. ഫെബ്രുവരിയില്‍ രഞ്ജിനി ഇരട്ടപ്പെണ്‍കുട്ടികളെ പ്രസവിച്ചതോടെ മൂവരേയും കൊലപ്പെടുത്താനായിരുന്നു തീരുമാനം. സംഭവ ദിവസം രാജേഷ് വീട്ടിലെത്തി. മറ്റാരുമില്ലാതിരുന്ന സമയം നോക്കി രഞ്ജിനിയേയും 17 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങളേയും കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതികളുടെ ആസൂത്രണം ഇതുകൊണ്ടു അവസാനിച്ചില്ല. കൃത്യം നടന്ന അതേ ദിവസം തന്നെ ഒന്നാം പ്രതി ദിബില്‍ കുമാര്‍ പത്താന്‍ കോട്ടില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു.
അന്വേഷണം വന്നാലും പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ കേരളാ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ദിബില്‍ കുമാറും രാജേഷും മുങ്ങി. ആദ്യ രണ്ടുവര്‍ഷം കയ്യിലുണ്ടായിരുന്ന പണം കൊണ്ട് രാജ്യം മുഴുവന്‍ കറങ്ങി. 2008ല്‍ പോണ്ടിച്ചേരിയിലെത്തി മുന്പ് പഠിച്ച ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ തുടങ്ങി. പേരും രൂപവും അവിടുത്തുകാരെ തന്നെ കല്യാണിവും കഴിച്ച് സുഖമായി ജീവിക്കുന്‌പോഴാണ് സിബിഐയുടെ പിടിവീണത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം അടുത്ത ദിവസം തന്നെ അപേക്ഷ നല്‍കും.