- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
''ഞാൻ എവിടെയും വരുന്നില്ല... നിങ്ങളുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ടുമില്ല... വാങ്ങിയെങ്കിൽ അതിനു തെളിവുമില്ല''; വിവാഹം കഴിക്കാമെന്നു പറഞ്ഞു രജിസ്റ്റാർ ഓഫീസിലെത്തി പണം കൈക്കലാക്കി; അശ്വതി അച്ചുവിനെ പിന്നെ കണ്ടില്ല; വിവാഹ തട്ടിപ്പിൽ ഇരയായ നെയ്യാറ്റിൻകരയിലെ 65കാരൻ മറുനാടനോട്
തിരുവനന്തപുരം: ഭാര്യ മരിച്ചതിനാൽ ഭിന്നശേഷിയുള്ള കുട്ടിയെ പരിപാലിക്കാൻ വീണ്ടുമൊരു വിവാഹം കഴിക്കാൻ നെയ്യാറ്റിൻകരയിലെ ആ 65 കാരൻ തീരുമാനിച്ചു. അങ്ങിനെയാണ് ഇടനിലക്കാരായ സുനിലിനെയും മോഹനനെയയും പരിചയപ്പെടുന്നത്. അത് ചതിയൊരുക്കലായി. അശ്വതി അച്ചുവെന്ന ത്ട്ടിപ്പുകാരി പണവുമായി മുങ്ങി. എന്തു വന്നാലും നിയമ പോരാട്ടം തുടരുന്ന നിലപാടിലാണ് ഈ വയോധികൻ.
വയോധികൻ മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: അശ്വതി അച്ചുവിനെ മുമ്പ് പരചയമില്ല. ഒരു ഇടനിലക്കാരൻ മുഖേനയാണ് അശ്വതിയെ പകരിചയപ്പെടുന്നത്. വിവാഹം കഴിക്കാൻ പ്രായമായ ആളുകൾ ഉണ്ടെന്നു പറഞ്ഞാണ് ഇടനിലക്കാർ വായോധികനെ സമീപിക്കുന്നത്. പിന്നീട് ഇടനിലക്കാരന്റെ ഫോണിൽ നിന്നും അശ്വതി അച്ചുവിനെ വിളിച്ചു സംസാരിച്ചു. തിരുവനന്തപുരത്താണ് പെൺകുട്ടി, വയസ്സു കുറവാണന്ന് ഇടനിലക്കാരൻ പറഞ്ഞപ്പോൾ വെണ്ടന്നു പറഞ്ഞു. ഇത് വിട്ടാൽ വേറെ ആളെക്കിട്ടാൻ സാധ്യതയില്ലെന്നു ഇടനിലക്കാരന്റെ മറുപടിയും ലഭിച്ചു. വയസ്സൊന്നും പെൺകുട്ടിക്ക് പ്രശ്നമല്ലെന്നും സമ്മതമാണെന്നും, നാളെ നിങ്ങളുടെ വീട്ടിലേയ്ക്ക് അശ്വതി വരുന്നുണ്ടെന്നും ഇടനിലക്കാരൻ പറഞ്ഞു.
മാർച്ച് 25 നാണ് അശ്വതി അച്ചു 65 കാന്റെ വീട്ടിലേക്ക് വന്നത്. അവിടെ നിന്നു തനിക്ക് ചില ബാധ്യതകളുണ്ടെന്നും 40000 രൂപ ആവശ്യമാണന്നും പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും, പണം ഇപ്പോൾ തരാൻ കഴിയില്ലെന്നും വയോധിൻ അശ്വതിയോട് പറയുകയായിരുന്നു. പിന്നീട് ഭിന്നശേഷികിട്ടിയുടെ അക്കൗണ്ടിലുള്ള പണം തൊട്ടടുത്തുള്ള എടിഎമ്മിൽ നിന്നുമെടുത്ത് അശ്വതിക്ക് കൊടുത്തു. അശ്വതിയും താനും ഒന്നിച്ച് എടിഎമ്മിൽ കയറിയാണ് പണമെടുത്തതെന്നും വയോധികൻ പറയുന്നു. 25000 രൂപയാണ് അന്ന് എടിഎമ്മിൽ നിന്നുമെടുത്തത്. അപ്പോൾ കൂടെ വന്നത് ആരാണെന്ന് ചോദിച്ചപ്പോൾ തന്റെ അങ്കിളാണെന്നും അശ്വതി പറഞ്ഞു. പിന്നീട് രജിസ്റ്റാർ ഓഫീസിൽ പോയി ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം രജിസ്റ്റർ ചെയ്യാമെന്നുമാണ് പറഞ്ഞത്.
അവിടെവച്ച് അശ്വതിയുടെ ഫോട്ടോയും, ആധാർ കാർഡും വെണമെന്ന് ഓഫീസർ പറഞ്ഞു. അപ്പോൾ പുറത്തേക്ക് വന്ന അശ്വതി വയോധികന്റെ കൈവശമുണ്ടായിരുന്ന 25000 രൂപ തട്ടിപ്പറിച്ചു. ശേഷം ആധാർ കാർഡ് രജിസ്റ്റാർ ഓഫീസർക്ക് നൽകി. പിന്നീട് ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത സ്റ്റുഡിയോയിൽ പോയി വരാമെന്നും പറഞ്ഞ് അങ്കിളെന്ന പറയപ്പെടുന്ന ആളുമായി വാഹനത്തിൽ കയറിപ്പോയി. പിന്നീട് അശ്വതിയുടെ സ്വഭാവം മാറി. നിങ്ങൾ അവിടെ നിൽക്കേണ്ടെന്നും പറഞ്ഞു വയോധികനു അശ്വതിയുടെ ഫോൺകോൾ വന്നു. ഈ വിവരം ഓഫീസറെ അറിയിച്ചപ്പോൾ ഇവൾ തട്ടിപ്പുകാരിയാണെന്ന് തോന്നുവെന്നു പറഞ്ഞു.
അങ്ങിനെ ഇരിക്കെ അശ്വതിയെ നിരന്തരം ഫോൺ വിളിച്ചിട്ട് എടുത്തില്ല. പിന്നീട് അശ്വതി തിരിച്ചു വിളിച്ചു..താന്റെ ബാധ്യത തീർത്താൽ മാത്രമേ വരാൻ സാധിക്കൂവെന്നും 15000 രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് തരാൻ സാധ്യമല്ലെന്നു ഇയാൾ പറഞ്ഞപ്പോൾ അശ്വതി പറഞ്ഞത് തന്റെ ബാധ്യതകൾ തീർത്ത ശേഷം 2 മാസം കഴിഞ്ഞു വാരാമെന്നാണ്. 15000 തന്നാൽ 2 ദിവസം കഴിഞ്ഞു വരുമോ എന്ന് ചോദിച്ചപ്പോൾ 28 നു രജിസ്റ്റർ ഓഫീസിൽ പോയതിനു ശേഷം വീട്ടിലേയ്ക്ക് ഒന്നിച്ചു പോകാമെന്നും അശ്വതി പറഞ്ഞു. ശേഷം മകളുടെയയും തന്റെ പെൻഷൻ പണവുമെടുത്ത് അശ്വതിക്ക് നൽകി.
തൊട്ടടുത്ത ദിവസം രജിസ്റ്റർ ഓഫീസിന്റെ പരിസരത്ത് വന്ന അശ്വതി ഓഫീസിലേയ്ക്ക് വരാൻ തയ്യാറായില്ല. പീന്നീട് രജിസ്റ്റാർ ഓഫീസിലെത്തിയ അശ്വതി ഓഫീറോട് പറഞ്ഞത് ഇങ്ങനെയാണ്. ''ഞാൻ ചെറുപ്പം, ഇങ്ങേര് വയസ്സൻ, ഈ വയസ്സനെ ആരെങ്കിലും വിവാഹം കഴിക്കുമോ? ''
അപ്പോൾ പ്രകോപിതനായ വയോധികൻ എന്റെ പൈസ തരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രജിസ്റ്റാർ ഓഫീസിലെ കംമ്പ്യൂട്ടി തകരാറിൽ ആയതിനെത്തുടർന്ന് അശ്വതിയും കൂടെ വന്ന ആളും വൈകുന്നേരം വസരാമെന്നു പറഞ്ഞു മടങ്ങി. പിന്നീട് അശ്വതിയെ ഫോൺ വിളിച്ചതിനു ശേഷം എടുത്തില്ലെന്നും വയോധികൻ പറയുന്നു.
അടുത്ത ദിവസം ഫോൺ എടുത്തപ്പോൾ എന്താണ് വരാത്തതെന്ന് ചോദിച്ചപ്പോൾ ഞാൻ എവിടെയും വരില്ലെന്നും, നിങ്ങളുടെ പക്കൽ നിന്നുും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും, വാങ്ങിയിട്ടുണ്ടെങ്കിൽ അതിനു തളെിവില്ലെന്നും അശ്വതി പറഞ്ഞു. ഈ സംഭവത്തിനു ശേഷമാണ് പൂവ്വാർ സ്റ്റേഷനിൽ അശ്വതി അച്ചുവിനെതിരെ പരാതി നൽകുന്നതെന്നും 65 കാരൻ മറുനാടനോട് പറഞ്ഞു.