- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല നടത്തി ജീവനൊടുക്കിയത് കൈരളി ടിവി പ്രോഗ്രാമില്‍ ലൈറ്റുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്റ്; പേരിന്റെ സാമ്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംശയിച്ചത് ക്യമറാമാനെ; വാര്‍ത്ത പടര്‍ന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫോണിലും ഇല്ല; ഭാര്യയെ വിളിച്ചപ്പോള്‍ വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സുഹൃത്തുക്കളുടെ ആശങ്ക മാറി; കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്തത് അന്തര്‍മുഖനായ കുമാര്‍; തമ്പാനൂരില്‍ സംഭവിച്ചത്
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ പെണ്‍സുഹൃത്തിനെ കൊന്ന് ആത്മഹത്യ ചെയ്തത് കൈരളി ടിവിയിലെ പ്രോഗ്രാം വിഭാഗത്തില്‍ ലൈറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സി കുമാര്‍. ഇയാള്‍ മാധ്യമ പ്രവര്‍ത്തകനുമല്ല. കൈരളി ടിവിയില്‍ അന്തര്‍മുഖനാണ് ഇയാള്‍. സുഹൃത്തുക്കളെയൊന്നും ഉണ്ടാക്കുന്ന സ്വഭാവവുമില്ല. കൈരളിയില്‍ ഇയാളോട് വലിയ ആത്മബന്ധമുള്ള ആരുമില്ല. പ്രോഗ്രാം സമയത്ത് വന്ന് ജോലി ചെയ്തു പോകുന്ന സ്വഭാവക്കാരനാണ് മരിച്ച സി കുമാര്‍. പെണ്‍സുഹൃത്തിനെ കഴുത്തുറത്തു കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇയാളുടെ മനസ്സില്‍ ഒരു ക്രിമിനലുണ്ടായിരുന്നുവെന്നത് കൈരളി ടിവിയിലെ ജീവനക്കാര്‍ക്കും ഞെട്ടലായി.
അതിനിടെ കുമാറിന്റെ മരണത്തിലെ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തെറ്റിധാരണയുണ്ടാക്കിയെന്നതാണ് മറ്റൊരു വസ്തുത. ഒരു ചാനല്‍ ക്യാമറാമാന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പുറത്തു വന്ന സൂചന. ഐഡന്റിറ്റീ കാര്‍ഡില്‍ നിന്നും കിട്ടിയ പേരിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ ന്യൂസ് ക്യാമറാമാനാണ് മരിച്ചതെന്ന സംശയം പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിനുണ്ടായി. ഇത് മുകളിലേക്ക് റിപ്പോര്‍ട്ടായി പോവുകയും ചെയ്തു. ഇതോടെ മരിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്ത ക്യാമറാമാന്റെ ഫോണിലേക്ക് കോളുകള്‍ പോയി. അദ്ദേഹം എടുത്തതുമില്ല. തീര്‍ത്തും നല്ല പേരുള്ള ഈ മാധ്യമ പ്രവര്‍ത്തകന്‍ ഫോണ്‍ എടുക്കാതെ വന്നതോടെ ആശങ്ക കൂടി. ഇതിനിടെ മറ്റൊരു ക്യാമറാമാന്റെ മരിച്ചെന്ന് തെറ്റായി പ്രചരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണില്‍ വിളിച്ചു. ഒന്നും അറിയാത്തതു പോലെ ഭര്‍ത്താവിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞു. ഇതോടെയാണ് ആശങ്ക മാറിയത്. വീട്ടില്‍ സുഖ ഉറക്കത്തിലായിരുന്നു പേരിന്റെ സാമ്യമുള്ള ആ ക്യാമറാമാന്‍.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് കൊടിയില്‍ ലോഡ്ജ്. തമ്പാനൂര്‍ കോഫീ ഹൗസിന് ഉള്ളിലൂടെ പോകുന്ന ഇടവഴിയിലാണ് ലോഡ്ജ് കോപ്ലക്‌സ്. സ്ത്രീയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നു സംശയം. പേയാട് സ്വദേശികളായ കുമാറും ആശയുമാണു മരിച്ചത്. ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ് മുറിച്ച നിലയിലുമാണു കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ടു ദിവസം മുന്‍പാണു ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തതെന്നാണു ലോഡ്ജിലെ ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇരുവരെയും പുറത്തുകാണാതായതോടെ ഇന്ന് രാവിലെ ജീവനക്കാര്‍ക്ക് സംശയമായി. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലീസ് എത്തി ആ മുറി ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തളം കെട്ടിക്കിടക്കുന്ന ചോരയാണ്. ഇതിനൊപ്പം കഴുത്തു മുറിച്ച നിലയില്‍ മരിച്ച ആശ. കെട്ടി തൂങ്ങിയ സി കുമാര്‍. ഐഡന്റിറ്റീകാര്‍ഡില്‍ നിന്നാണ് കുമാറിന്റെ കൈരളി ടിവി ബന്ധം തിരിച്ചറിയുന്നത്. രണ്ടു പേരും സുഹൃത്തുക്കളാണ്.
രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് അതിന് ശേഷമാണ് മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ പോലീസിനെ വിവരം അറിയിച്ചു. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. പോലീസ് എത്തി മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചെന്നാണ് സൂചന. അതിന് ശേഷം തുങ്ങുകയും ചെയ്തുവെന്നാണ് നിഗമനം. കൈരളി ടിവിയുടെ ടെക്നിക്കല്‍ വിഭാഗത്തിലാണ് കുമാര്‍ ജോലി ചെയ്യുന്നത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള കൊടിയില്‍ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ആശയ്ക്ക് രണ്ടു മക്കളുണ്ട്. ആശയെ കാണാനില്ലെന്ന് ഭര്‍ത്താവ് വിളപ്പില്‍ശാല പോലീസിന് പരാതി കൊടുത്തിരുന്നു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് സൂചന.
വിളപ്പില്‍ അരുവിപ്പുറം സ്വദേശിനിയാണ് 44 വയസ്സുള്ള ആശ. ശനിയാഴ്ച രാവിലെ അഞ്ചര മണിക്കാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് സുനില്‍കുമാര്‍ വിളപ്പില്‍ പോലീസിന് നല്‍കിയത്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. ഫോണിലും മറ്റും കിട്ടാത്തതിനെ തുടര്‍ന്നാണ് ആശയെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് നല്‍കിയത്. ലോഡ്ജിലെത്തിയ ആശയും കുമാറും തമ്മില്‍ വഴക്കുണ്ടകാനും അതിന് ശേഷം കൊല നടക്കാനുമാണ് സാധ്യതയെന്നാണ് നിഗമനം.
ആശയെ വിളിച്ചു വരുത്താനാണ് ഒരു ദിവസം മുമ്പ് ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തതെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണം സംഭവിച്ച സമയം അടക്കം വെളിച്ചത്തു വരൂ. ആശ വന്ന ശേഷം മുറി പിന്നീട് കുമാര്‍ തുറന്നിട്ടില്ലെന്നാണ് സൂചന. ആശ കഴുത്തറുത്ത് മരിച്ചിട്ടും നിലവിളിയോ ഒന്നും പുറത്തുള്ള ആരും കേട്ടതുമില്ല. ഇതും ദുരൂഹമായി തുടരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിക്കുന്നുണ്ട്. കുമാര്‍ വിവാഹ മോചിതനാണ്. രണ്ടു പേരുടേയും ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.