- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ചത് ഹൈക്കോടതി; സ്റ്റേ ഉത്തരവ് നിലവിലുള്ളപ്പോഴും പേരാവൂരിലും കന്നുകാലിപ്പാലത്തിലും മസ്റ്ററിങ്; വിധി ലംഘിക്കുന്നതിനുള്ള തെളിവ് മറുനാടന്
കണ്ണൂർ: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി വിധിയെ മറികടന്നുകൊണ്ടു കണ്ണൂർ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വ്യാപകമായി മസ്റ്ററിങ് നടത്തി. ഹൈക്കോടതി വിധിയെ നോക്കുകുത്തിയാക്കി കൊണ്ടാണ് അക്ഷയ കേന്ദ്രങ്ങൾ മസ്റ്ററിങ് നടത്തിയത്. കണ്ണൂർ ജില്ലയിലെ പേരാവുരിലും തളിപ്പറമ്പിലെ കന്നുകാലിപ്പാലത്തിലുമാണ് മസ്റ്ററിങ് നടത്തിയത്. ഇവിടങ്ങളിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും സാധാരണ നടത്തുന്നതു പോലെ മസ്റ്ററിങ് ഹൈക്കോടതി വിധിക്കു ശേഷം നടന്നിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
സംസ്ഥാന വ്യാപകമായി നടക്കുന്ന ക്രമക്കേട് തടയാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതിയും വ്യാപകമാണ്. സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാർച്ച് 28ലെ ഉത്തരവിലെ നിർദ്ദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമൺ സർവീസ് സെന്റർ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ 27 പേർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സർവീസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നും ഓപ്പൺ പോർട്ടൽ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
വിഷയം അടുത്ത ചൊവ്വാഴ്‌ച്ച (മെയ് 2) വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ അക്ഷയ സെന്ററുകൾ കടുത്ത നിയമലംഘനങ്ങൾ നടത്തുന്നത്. കേന്ദ്ര സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സി എസ് സി(ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്ററുകൾ) സെന്ററുകളോട് കേരളസർക്കാരിന്റെ അവഗണനയും വേട്ടയും തുടരുന്നുവെന്ന് ആക്ഷേപം ശക്തമാണ്. കേരളത്തിൽ സി എസ് സി യെ പൊലീസിനെയും പഞ്ചായത്ത അധികാരികളെ കൊണ്ട്കൊണ്ട് ദ്രോഹിക്കുന്നുവെന്ന് ആരോപണം. അക്ഷയ സെന്ററുകളുടെ ചില നേതാക്കന്മാരാണ് ഇതിനു പിന്നിലെന്നാണ് വി എൽ ഇ കളുടെ സംശയം/ ചില പത്രങ്ങളിൽ പേയ്ഡ് വാർത്തകൾ കൊടുക്കുകയും അത് മുൻനിർത്തി പരാതി കൊടുത്തു സി എസ് സി യെ വേട്ടയാടുകയാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോമൺ സർവ്വീസ് സെന്ററുകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. സി എസ് സി കേന്ദ്രങ്ങൾ ഓൺലൈൻ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നത്. ഭരണ സംവിധാനങ്ങളുപയോഗിച്ച് എന്നിട്ടും പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്ന് കേരള സിഎസ് സിവിഎൽഇ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ജെ ആർ പത്മകുമാർ ആരോപിച്ചിരുന്നു. പെൻഷൻ ഉപഭോക്താക്കളുടെ മസ്റ്ററിംഗിൽ കേന്ദ്ര പദ്ധതിയിലെ സംരംഭകരേയും സംസ്ഥാന സർക്കാർ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തവരിട്ടത്. ഇത് കാറ്റിൽ പറത്തിയാണ് ഇപ്പോഴും മസ്റ്ററിങ് അക്ഷയയിൽ ചെയ്യുന്നത്.

വില്ലേജ് തലത്തിൽ ഒരു സംരംഭക പ്രസ്ഥാനം എന്ന നിലയിലാണ് സി എസ് സി വിഭാവനം ചെയ്തിരിക്കുന്നത് . ഇതിന് കേരളം അട്ടിമറിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ഫെഡറലിസത്തെ കുറിച്ച് പറയുന്നവർ അത് അനുസരിക്കുന്നില്ലെന്നാണ് പരാതി. കോമൺ സർവ്വീസ് സെന്ററുകളിൽ അക്ഷയ മാത്രം കേരളത്തിൽ മതിയെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ പോകുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. കേന്ദ്ര ഗവൺമെമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സി എസ് സി വിഎൽഇ കളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സാധാരണക്കാരായ ജനങ്ങൾക്ക് ഗവൺമെന്റ് പദ്ധതി കളുടെ ഗുണം എത്തിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് കോമൺ സർവ്വീസ് സെന്ററുകൾ ( സി എസ് സി ) പ്രവർത്തിക്കുന്നത്. മോദി സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നാണ് ഇത്.
അക്ഷയ സെന്ററുകൾക്ക് പാൻ , പാസ്പോര്ട്ട് , വാഹൻ , സാരഥി തുടങ്ങിയവയിൽ പ്രതേകം ലോഗിൻ ഇല്ലെന്നതും , അവർ സി എസ് സി ലോഗിൻ ആണ് ഉപയോഗിക്കുന്നതെന്നുമുള്ള വസ്തുത മറച്ചുവച്ചാണ് വ്യാജപ്രചാരണങ്ങളും വേട്ടയും നടത്തുന്നത് . പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പം ആക്കുവാൻ വേണ്ടി നിലകൊള്ളുന്ന സി എസ് സി യെ തകർക്കുകയും പ്രായമായവരെയും രോഗികളെയും കാത്തു നിർത്തി വലയ്ക്കുവാൻ വേണ്ടിയാണു മസ്റ്ററിങ് അക്ഷയക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയത്. അക്ഷയകളുടെ മോശം സമീപനങ്ങൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്നാണ് ആരോപണം.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് അക്ഷയ എന്നുള്ള നിലയിൽ മറ്റൊരു സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സി എസ് സി കളാണ് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടുകൂടിയും അംഗീകാരിയോടെയും പ്രവർത്തിക്കുന്ന സി എസ് സി കളെ പ്രവർത്തിപ്പിക്കാതിരിക്കാൻ ബോധപൂർവ്വമായിട്ടുള്ള ഒരു ശ്രമം സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നാണ് പരാതി.




