- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാടും ചേലക്കരയും ആര് ജയിക്കും? നാളെ എന്ത് സംഭവിക്കും?; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയസാധ്യത; ബിജെപിയുടെ ഫിക്സഡ് വോട്ടുകള്‍ അവിടെ ഉണ്ട്; വയനാട് സേഫ് സോണ്‍; ചേലക്കരയില്‍ അങ്ങേയറ്റം കടുത്ത പോരാട്ടം ആയിരിക്കും; കാരണങ്ങള്‍ അക്കമിട്ട് നിരത്തി സിപി റാഷിദ്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മൂന്ന് മുന്നണികളും കടുത്ത ആവേശത്തിലാണ്. മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ പാലക്കാട് ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കുമെന്നതിൽ പ്രവചനം നടത്തിയിരിക്കുകയാണ് സി പി റാഷിദ്. കാരണം സഹിതം അക്കമിട്ട് നിരത്തിയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. നേരെത്തെ പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് പ്രവചനം നടത്തിയിരിന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ 5600 മുതല്‍ 9100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സി പി റാഷിദ് പ്രവചിക്കുന്നത്. യുഡിഎഫ് 36.5 ശതമാനം മുതല്‍ 39. 5 ശതമാനം വോട്ടുകള്‍ നേടി മണ്ഡലം നിലനിര്‍ത്തുമെന്നാണ് സിപി റാഷിദ് വ്യക്തമാക്കുന്നു.
33.5 ശതമാനം മുതല്‍ 37 ശതമാനം വരെ വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ത്തി സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും പ്രവചനത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഇടതുപാളയത്തില്‍ എത്തിയ പി സരിന് കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്നും പറയുന്നു. എല്‍ഡിഎഫിന് 21. 5 ശതമാനം മുതല്‍ 24 ശതമാനം വരെ വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി പി റാഷിദ് വ്യക്തമാക്കി.
ഇപ്പോഴിതാ പാലക്കാട്ടും ചേലക്കരയിലും നാളെ എന്ത് സംഭവിക്കും?. അതിന് കൃത്യമായ മറുപടിയുമായി എത്തിയിക്കുകയാണ് സിപി റാഷിദ്. ഇതിൽ ഏറെ സാധ്യത എന്ന് പറയുന്നത് ബിജെപി യുടെ സാധ്യത നമ്മൾ പരിശോധിക്കുമ്പോൾ മുനിസിപ്പാലിറ്റിയുടെ വോട്ടാണ് അവിടെ നിർണായകമായിട്ട് വരുന്നത്.
അവിടെയാണ് പ്രശ്‌നം കാരണം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 അസംബ്ലി തെരഞ്ഞെടുപ്പുമായിട്ട് നോക്കിയപ്പോൾ മുനിസിപ്പാലിറ്റിയുടെ 500 ൽ തന്നെ നിൽക്കുകയാണ് അത് എന്തുകൊണ്ട് സംഭവിച്ചു അത് ആദ്യം പരിശോധിക്കണം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ അവർ പിന്നോട്ട് ആണ് കാണിക്കുന്നത്. ചിലപ്പോൾ മെട്രോമന്റെ വ്യക്തിപ്രഭ ആയിരിക്കും 2021 ൽ കണ്ടത്. അതല്ല അതിനപ്പുറം വോട്ട് വളർച്ച നിലനിർത്താൻ കഴിയുമോ എന്നുള്ളതാണ് നാളെത്തെ ഫലം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ഘടകം.
അതുപോലെ സന്ദീപ് വാരിയറിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അദ്ദേഹത്തിന്റെ ചാഞ്ചാട്ടത്തോട് ഒരു അഭിപ്രായവും ഇല്ല. പി സരിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വവും ബിജെപി വിട്ട് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമടക്കം പ്രചാരണ കാലയളവിലുടനീളം വാര്‍ത്തകളില്‍ നിറഞ്ഞ മണ്ഡലത്തില്‍ യുഡിഎഫ് ക്യാമ്പിന് ആശ്വാസകരമായ പ്രവചനമാണ് റാഷിദ് നടത്തുന്നത്.
പക്ഷെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ അഭിപ്രായ ഭിന്നതകളാണ് അവരുടെ ഏറ്റവും വലിയ കുഴപ്പം. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ പലതും ജനങ്ങൾ കാണുമ്പോൾ അത് പലപ്പോഴും അവർക്ക് തെറ്റിദ്ധാരണകളായി തോന്നും. സന്ദീപ് വാരിയർ കോൺഗ്രെസിലോട്ട് വന്നത് നേതാക്കൾക്ക് എല്ലാം മെന്റലി ഓക്കെയാണ്. അത്രയും ജനകീയ നേതാവ് തന്നെയാണ് സന്ദീപ്.
പക്ഷെ വോട്ടിന്റെ കാര്യത്തിൽ അടുക്കുമ്പോൾ ഒരു ചലനവും സൃഷ്ട്ടിക്കുന്നില്ല. അതുപോലെ ശോഭ സുരേന്ദ്രന്റെ കാര്യം പറയുമ്പോൾ അവർ ആദ്യം സ്ഥാനാർത്ഥി ആകണം എന്ന ചിന്തയിൽ വന്നതാണ് കാരണം അവർക്ക് എല്ലാ കാലത്തും കിട്ടുന്ന വോട്ട് ബാങ്ക് അവിടെ ഉണ്ട്. പക്ഷെ ഇത്രയും വോട്ട് എല്ലാം കിട്ടി വരുമ്പോൾ ശോഭ സുരേന്ദ്രന് വോട്ട് ഒന്നും കിട്ടുന്നില്ല.
പാലക്കാടിന്റെ കാര്യത്തിൽ നോക്കുമ്പോൾ 1ലക്ഷത്തിനാൽപതിനായിരത്തിന് അടുത്താണ് വോട്ട് ചെയ്യപ്പെട്ടത്. ഇതിലെ വോട്ട് എങ്ങനെ മാറുമെന്ന് ചോദിച്ചാൽ ബിജെപി യും സിപിഎമ്മും സരിനും കൂടി 8000 വരെ അവിടെ പിടിക്കുമെന്നതിൽ ഒരു തർക്കവും വേണ്ട.
പാലക്കാടിനെ സംബന്ധിച്ചിടത്തോളം ഒരു ലക്ഷത്തിനാല്പത്തിനായിരത്തിന് അടുത്താണ് പോൾ ചെയ്യപ്പെട്ട വോട്ടുകൾ അതിൽ ഒരു 80,000 ന് അടുത്ത് ബിജെപി യും സിപിഎം ന്റെയും കൂടി വോട്ട് നിന്നു കഴിഞ്ഞാൽ ബാക്കി വരുന്ന വോട്ട് രാഹുൽ മാങ്കുട്ടത്തിന് വരാനുള്ള നല്ല സാധ്യത ഉണ്ട്. രാഹുൽ മാങ്കുട്ടം ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഉപതെരഞ്ഞെടുപ്പുകളിൽ വരുമ്പോൾ എല്ലാം ബിജെപി പിന്നോട്ട് പോവുകയാണ്. 2019 ൽ ആയിരിന്നു സംസ്ഥാനത്ത് കൂടുതൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. അതിൽ മഞ്ചേശ്വരത്തെ ലീഗിന്റെ എം എൽ എ മരണപ്പെട്ടപ്പോൾ അവിടെ ബിജെപി നല്ല രീതിയിൽ പിടിച്ചു നിന്നിട്ടുണ്ട്. നിലവിൽ പാലക്കാട്ട് രാഹുൽ മാങ്കുട്ടം തന്നെ വിജയിക്കും. അതിൽ ഒരു മാറ്റവും കാണത്തില്ല. പക്ഷെ പാലക്കാടിനെ സംബന്ധിച്ചിടത്തോളം ബിജെപിയിൽ ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ചിത്രം മുഴുവനായും മാറുമായിരുന്നു.
പിന്നീട് ഉണ്ടായ പല വിഷയങ്ങളും പ്രശ്നങ്ങളും അതിൽ കിടക്കുന്നുണ്ട്. പാലക്കാട് നല്ല ഒരു വോട്ട് ഷെയർ മൈനോറിറ്റി കമ്മ്യൂണിറ്റിയിൽ ഉണ്ട്. ഈ മുസ്ലിം കമ്മ്യൂണിറ്റിയിൽ നിന്നുള്ള വോട്ടുകൾ തൃശ്ശൂരിൽ ആണെങ്കിൽ മുരളീധരനും സുനിൽ കുമാറിനും ഒരുപ്പോലെ വിഭജിച്ച് പോയിട്ടുണ്ട്. സരിൻ എന്ന് പറയുന്ന സ്ഥാനാർത്ഥി വോട്ട് പിടിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.
അതുപ്പോലെ ചേലക്കരയില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നും സി പി റാഷിദ് പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 1850 - 4400 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം പറയുന്നത്. റാഷിദിന്റെ പ്രവചനം അനുസരിച്ച് ചേലക്കരയില്‍ യു ഡി എഫ് 41 ശതമാനം മുതല്‍ 44.5 ശതമാനം വരെ വോട്ടുകള്‍ നേടാം. എല്‍ ഡി എഫ് 40.5 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നുമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 12.5 - 16 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം.
പി വി അന്‍വറിന്റെ ഡി എം കെ സ്ഥാനാര്‍ഥി 1.5 ശതമാനം മുതല്‍ 3 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. ഇത്തരമൊരു വോട്ടിംഗ് നിലയില്‍ കോണ്‍ഗ്രസ് വിജയിച്ചുകയറാന്‍ കാരണം പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റമാകും എന്നാണ് റാഷിദ് പറയുന്നു.
2021 ല്‍ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ ജയിച്ചത്. അന്ന് സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചു. ഇത് വോട്ടിലും പ്രതിഫലിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
വയനാട്ടിൽ പോളിംഗ് കുറയാനുള്ള കാരണം കോൺഗ്രസിന്റെ സ്ഥാനാർത്ഥി ജയിക്കും എന്നുള്ളത് ഉറപ്പാണ്. കാരണം ആളുകൾക്ക് വരെ ഏറെക്കുറെ ഉറപ്പാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി തന്നെ ജയിക്കുമെന്ന്. അതുപ്പോലെ ഭൂരിപക്ഷം കുറയാനും സാധ്യത ഇല്ല.അവിടെ ബിജെപി യിലെ നവ്യ ഹരിദാസ് ഒരു പുതുമുഖം എന്ന നിലയ്ക്ക് നല്ലൊരു സ്ഥാനാർത്ഥിയാണ്. നവ്യ ഹരിദാസ് ഒരുലക്ഷത്തിനടുത്ത് വോട്ടിൽ നിൽക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, പാലക്കാട്ട് അമിതമായ അവകാശവാദമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പോളിങ് കുറഞ്ഞത് ബാധിക്കില്ല. ബിജെപി ശക്തികേന്ദ്രങ്ങളിലും മുന്നേറ്റമുണ്ടാകുമെന്നും പാര്‍ലമന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.