- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നും വിലയുള്ള ഭൂമി പുല്ലുവിലയ്ക്ക് വില്‍ക്കുന്ന കൊടിയ അഴിമതി! 28 കോടി വിലയുള്ള ഭൂമി സി.പി.ഐ ഭരിക്കുന്ന സഹകരണ ബാങ്കിനു നല്‍കിയത് എട്ടു കോടിക്ക്; ഭവന നിര്‍മ്മാണ ബോര്‍ഡിനെതിരെ ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട്; നിയമ വിരുദ്ധ നടപടികള്‍ റദ്ദാക്കണമെന്ന് ശുപാര്‍ശ
പൊന്നും വിലയുള്ള ഭൂമി പുല്ലുവിലയ്ക്ക് വില്‍ക്കുന്ന കൊടിയ അഴിമതി!
തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ആലപ്പുഴയിലെ ഏക്കര്‍ കണക്കിനു ഭൂമി ചുളുവിലക്ക് സഹകരണ ബാങ്കിനു നല്‍കിയ നടപടി റദ്ദാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ശുപാര്‍ശ. സി.പി.ഐ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിനെ ഭവന നിര്‍മ്മാണ ബോര്‍ഡ് വഴിവിട്ടു സഹായിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ട്.
സംസ്ഥാന ഭവന നിര്‍മ്മാണബോര്‍ഡ് ആലപ്പുഴ അമ്പലപ്പുഴ മണ്ണഞ്ചേരി വില്ലേജില്‍ 6.76 ഏക്കര്‍ ഭൂമി വളവനാട് പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി 1994 ല്‍ വാങ്ങിയിരുന്നു. ഇതില്‍ ഒഴിഞ്ഞുകിടന്ന രണ്ടേക്കര്‍ ഭൂമി സി.പി.ഐ നേതൃത്വത്തിലുള്ള കലവൂര്‍ സര്‍വീസ് സഹകരണബാങ്ക് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വില്‍ക്കാന്‍ 2023 ഓഗസ്റ്റ് 24 കൂടിയ ബോര്‍ഡ് യോഗം തീരുമാനിച്ച. ഭൂമിയുടെ മിനിമം വില നിശ്ചയിക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2024 ജനുവരി 24 ന് ബോര്‍ഡ് യോഗം സെന്റിന് നാലുലക്ഷം രൂപ നിരക്കില്‍ മിനിമംവില നിശ്ചയിക്കാന്‍ തീരുമാനിച്ചു. കൂടാതെ ഭൂമി പൊതുലേലത്തിലൂടെ വില്‍ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. മൂന്ന് ക്വട്ടേഷനുകള്‍ ലഭിച്ചു. സെന്റൊന്ന് 400025 രൂപ നിരക്കില്‍ കലവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍്റ് വി.ടി അജയകുമാറിന് ക്വട്ടേഷന്‍ സ്ഥിരപ്പെടുത്തി.
രണ്ടേക്കറിന് എട്ട് കോടി അയ്യായിരം രൂപയായിരുന്നു വില. വളവനാട് ദേശീയപാതക്കു സമീപമുള്ള ഭൂമിക്ക് സെന്‍െ്റാന്നിന് 12- 14 ലക്ഷം രൂപയാണ് മാര്‍ക്കറ്റ് വില. ഇതനുസരിച്ച് 28 കോടിയോളം രൂപ ലഭിക്കുമായിരുന്ന ഭൂമിയാണ് കേവലം എട്ടുകോടിയോളം രൂപക്ക്് വില്‍ക്കാന്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് തീരുമാനിച്ചത്. സമയപരിധി കഴിഞ്ഞിട്ടും ലേലത്തുക ഒടുക്കാന്‍ കലവൂര്‍ സഹകരണ ബാങ്കിനു കഴിഞ്ഞില്ല. നിബന്ധനപ്രകാരം ലേലം സ്ഥിരപ്പെടുത്തിയ തീയതി മുതല്‍ 45 ദിവസത്തിനകം ഒടുക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാകും. എന്നാല്‍ നിയമവിരുദ്ധമായി രണ്ടുതവണ കാലാവധി നീട്ടിനല്‍കി.
ലേലവ്യവസ്ഥകള്‍ മറികടന്ന് ലേലത്തുക ഒടുക്കേണ്ട കാലാവധി നിരവധി തവണനീട്ടിനല്‍കിയത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതോടൊപ്പം ലേലത്തില്‍ സ്ഥിരപ്പെടുത്തിയ രണ്ടേക്കര്‍ ഭൂമിക്കു പകരം 1.73 ഏക്കറായി പരിമിതപ്പെടുത്തി നല്‍കി. കലവൂര്‍ സഹകരണ ബാങ്കിന്റെ ആവശ്യപ്രകാരമാണ് ഇതും അംഗീകരിച്ചു നല്‍കിയത്. നിര്‍ദ്ദിഷ്ട ഭൂമി വികസിപ്പിക്കുന്നതിനു വേണ്ടി ബോര്‍ഡിന്‍െ്റ കൈവശമുള്ള സമീപമുള്ള ഭൂമി ആറുമീറ്റര്‍ വീതിയില്‍ വിട്ടുകൊടുക്കണമെന്നും കലവൂര്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ബോര്‍ഡ് അംഗീകരിക്കുകയാണെങ്കില്‍ ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടമുണ്ടാകും.
ഭവന നിര്‍മ്മാണ ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന പരാതിയെത്തുടര്‍ന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധന നടത്തിയത്്. വളവനാട് ലേലവ്യസ്ഥ ലംഘിക്കപ്പെട്ടപ്പോള്‍ തന്നെ ലേലം റദ്ദു ചെയ്ത് പുനര്‍ലേലം നടത്താന്‍ ബോര്‍ഡ് തീരുമാനമെടുക്കണമായിരുന്നെന്ന് പരിശോധന നടത്തിയ ഓഡിറ്റ് വിഭാഗം വിലയിരുത്തി.
സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുതന്നെ സഹകരണ ബാങ്കിന്‍െ്റ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബോര്‍ഡ് നടപടിയെടുത്തത്. തുടര്‍ നടപടികള്‍ റദ്ദു ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ലേല നടപടികള്‍ സംബന്ധിച്ച് സമഗ്രവും ആധികാരികവുമായ സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തിനും ഓഡിറ്റ് വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.