- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഖകളില്‍ ഡിഎല്‍എഫ് ഫ്ലാറ്റിന് 'ഒറ്റ ഉടമസ്ഥാവകാശം'! സൊസൈറ്റി രജിസ്റ്ററില്‍ സംയുക്ത ഉടമ; രണ്ടാം ഭാര്യയുടെ പങ്കാളിത്തം രഹസ്യമാക്കിയത് ദുരൂഹത; ചെറുവയ്ക്കലിലെ ഭൂമിയില്‍ നിന്നും വരുമാനം ഇല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു; ഇതേ വസ്തുവിന് ബീനാ കണ്ണനുമായി പാട്ടക്കരാര്‍; കണ്ണനും ജയതിലകും അടുപ്പക്കാര്‍ എന്നതിനും തെളിവ്; ഡോ. ജയതിലകിനെതിരെ വിജിലന്‍സിന് ഗുരുതരമായ പരാതി: ചീഫ് സെക്രട്ടറി കുടുങ്ങുമോ?
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍. ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോയ്ക്ക് തെളിവ് സഹിതം പരാതി ലഭിച്ചു. വഞ്ചനാപരമായ സാമ്പത്തിക നേട്ടം, ഔദ്യോഗിക പദവി ദുരുപയോഗം, സ്വത്ത് വിവര സത്യവാങ്മൂലത്തില്‍ ള്ളത്തരം കാണിക്കല്‍, വെളിപ്പെടുത്താത്ത സ്വകാര്യ വാണിജ്യ ഇടപാടുകള്‍, ബെനാമി ഇടപാടുകള്‍ എന്നിവയാണ് ആരോപണങ്ങള്‍. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാണഅ ആവശ്യപ്പെടുന്നത്.
പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന വസ്തുതകളും നിയമലംഘനങ്ങളും തെളിവ് സഹിതം വിശദീകരിക്കുന്നുണ്ട്. സ്വത്ത് വിവര പ്രഖ്യാപനത്തിലെ ലെ കള്ളപ്രസ്താവനയും തെളിവ് സഹതം ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥന്‍ 01-01-2012 മുതല്‍ 01-01-2025 വരെയുള്ള എല്ലാ വാര്‍ഷിക സ്വത്ത് വിവര സത്യവാങ്മൂലങ്ങളിലും സമര്‍പ്പിച്ച വിവരങ്ങള്‍ എല്ലാം വ്യാജമാണ്. സത്യവാങ്മൂലങ്ങളില്‍ ഒരെണ്ണം പോലും സത്യമല്ല. എല്ലാ സ്വത്തുക്കളില്‍ നിന്നുമുള്ള വരുമാനം 'പൂജ്യം' എന്ന് സ്ഥിരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തീര്‍ത്തും തെറ്റാണെന്ന് പരാതിയില്‍ തെളിവ് സഹിതം പറയുന്നു. അതായത് ജോലിയ്ക്ക് പുറത്ത് വരുമാനം ജയതിലകിന് ഉണ്ടെന്നാണ് ആരോപണം. മറച്ചുവെച്ച വരുമാനവും പരാതിയില്‍ വിവരിക്കുന്നു. ചെറുവയ്ക്കല്‍ വാണിജ്യ പാട്ടക്കരാര്‍ ഉണ്ടെന്നാണ് വിശദീകരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കല്‍ വില്ലേജിലുള്ള 3.20 ആര്‍ സ്ഥലത്തിന് വാണിജ്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത പാട്ടക്കരാര്‍ നിലവിലുണ്ട്. ഇതില്‍ നിന്നുള്ള ആവര്‍ത്തന വരുമാനം മറച്ചുവെച്ച് സ്വത്ത് സത്യവാങ്മൂലത്തില്‍ ഭൂമി തരിശായി രേഖപ്പെടുത്തി. ആഡംബര ഫ്‌ലാറ്റുകളില്‍ നിന്നുള്ള വാടകയും ഉണ്ട്: കാക്കനാട്, കൊച്ചിയിലെ ഡി.എല്‍.എഫ്. ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കി സ്ഥിരമായി വരുമാനം നേടുന്നുണ്ടെങ്കിലും, പൂജ്യം വരുമാനമാണ് കാണിച്ചിട്ടുള്ളത്.
ചെറുവയ്ക്കലിലെ ഭൂമി ദീപാ കണ്ണന്‍ എന്ന വ്യക്തിയ്ക്കാണ് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഇതേ ദീപയുടെ ഭര്‍ത്താവ് കണ്ണനുമായി ചീഫ് സെക്രട്ടറിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. അമ്മയില്‍ നിന്നും ആധാരത്തിലൂടെ കൈമാറി കിട്ടിയ ഭൂമിയുടെ രേഖകളില്‍ സാക്ഷിയായിരിക്കുന്നത് ഇതേ കണ്ണനാണ്. കണ്ണനും ജയതിലകും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് ഇതെന്നും പറയുന്നു. അരുണ്‍ ബോസിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയും ദീപാ കണ്ണന്റെ പേരിലുണ്ട്. ഈ അരുണ്‍ ബോസിന് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ബിസിനസ് ബന്ധമുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ബെനാമി രീതിയിലെ പ്രവര്‍ത്തനത്തിന് തെളിവാണ് ഇതെന്നാണ് പരാതിക്കാരന്റെ വിലയിരുത്തല്‍. കാഞ്ഞിരപ്പള്ളിക്കാരന്‍ അനില്‍ ബോസാണ് ചീഫ് സെക്രട്ടറിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഉടമസ്ഥാവകാശം മറച്ച് വെച്ചുവെന്നും ആരോപണമുണ്ട്. ഡി.എല്‍.എഫ്. ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശം 'ഒറ്റ ഉടമസ്ഥാവകാശം (Sole)' എന്ന് രേഖപ്പെടുത്തിയപ്പോള്‍, സൊസൈറ്റി രജിസ്റ്ററില്‍ ഡോ. എ. ജയതിലക്, സൗധ (ഭാര്യ) എന്നിങ്ങനെ സംയുക്ത ഉടമകളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഭാര്യയുടെ പങ്കാളിത്തം വെളിപ്പെടുത്തിയില്ല. കൈമാറ്റം ചെയ്ത സ്വത്തുക്കള്‍ മറച്ചുവെച്ചുവെന്നും ആരോപിക്കുന്നു. കവടിയാറിലെ വീടുകള്‍ ആണ് ഈ ആരോപണത്തിന് പിന്നില്‍. തിരുവനന്തപുരം കവടിയാറിലുള്ള മൂന്ന് റെസിഡന്‍ഷ്യല്‍ ഹോള്‍ഡിംഗുകള്‍ മക്കള്‍ക്ക് (വിദൂഷി ജയതിലക്, ജിഷ്ണു ജയതിലക്) കൈമാറ്റം ചെയ്തതായി റവന്യൂ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ കൈമാറ്റങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയോ സ്വത്ത് വിവരത്തില്‍ തിരുത്തുകയോ ചെയ്തില്ല. അവനവഞ്ചേരിയിലെ 52 സെന്റ് വരുന്ന പൂര്‍വ്വിക സ്വത്തിലെ ഓഹരിയും മക്കളുടെ പേരിലേക്ക് മാറ്റിയതായി റവന്യൂ രേഖകള്‍ സൂചിപ്പിക്കുന്നു, ഇതും മറച്ചുവെച്ചു. ഈ ആരോപണങ്ങള്‍ അഴിമതി നിരോധന നിയമം, 1988 (PC Act) പ്രകാരമുള്ള കുറ്റകൃത്യങ്ങളും, അഖിലേന്ത്യാ സര്‍വീസസ് (നടപടി) ചട്ടങ്ങള്‍, 1968 എന്നിവയുടെ ലംഘനവുമാണ്. കൂടാതെ, ബെനാമി പ്രോപ്പര്‍ട്ടി ഇടപാടുകള്‍ നിരോധന നിയമം, 1988 പ്രകാരമുള്ള പരിശോധനയ്ക്കും അന്വേഷണത്തിനുമാണ് വിജിലന്‍സിന് പരാതിയായി നല്‍കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ്/എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായി അന്വേഷണം നടത്തണമെന്നതാണ് ആവശ്യം. തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ DLF ഫ്‌ലാറ്റിന്റെ ടെനന്‍സി രജിസ്റ്ററുകള്‍, ചെറുവയ്ക്കല്‍ പാട്ടക്കരാര്‍ രേഖകള്‍, റവന്യൂ രേഖകള്‍ എന്നിവ ഉടന്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നു.
ഡോ. ജയതിലക്, ആദ്യ ഭാര്യ, രണ്ടാം ഭാര്യ, മക്കള്‍, ഇടപാടുകാര്‍ (ദീപ കണ്ണന്‍ ഉള്‍പ്പെടെ) എന്നിവരുടെ ബാങ്കിംഗ്, ടാക്‌സ്, ജി.എസ്.ടി. രേഖകള്‍ പരിശോധിക്കണമെന്നും ആവശ്യമുണ്ട്. അന്വേഷണം തീര്‍പ്പാകുന്നത് വരെ ഡോ. ജയതിലകിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ നിര്‍ദ്ദേശിക്കുന്നു. ബെനാമി ഇടപാടുകള്‍ക്കായി ആദായ നികുതി വകുപ്പിനും ബെനാമി നിയമം പ്രകാരമുള്ള അധികാരികള്‍ക്കും വിവരം കൈമാറണമെന്നും പരാതിയില്‍ വിജിലന്‍സിനോട് ആവശ്യപ്പെടുന്നു. പരാതിയില്‍ നല്‍കിയിട്ടുള്ള വസ്തുതകള്‍ എന്‍ക്ലോഷര്‍ ചെയ്ത ഔദ്യോഗിക രേഖകളാല്‍ തെളിയിക്കപ്പെടുന്നതാണെന്നും, കൂടുതല്‍ ബെനാമി ഇടപാടുകള്‍ മറഞ്ഞിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് ഡോ. എ. ജയതിലക് ചുമതലയേല്‍ക്കും. 2026 ജൂണ്‍വരെ സേവനകാലാവധിയുണ്ട്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. കോഴിക്കോട്ടും കൊല്ലത്തും കളക്ടറായിരുന്ന ജയതിലക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനും ഛത്തീസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ പ്രഥമ ടൂറിസം ബോര്‍ഡ് എംഡിയുമായിരുന്നു ജയതിലക് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനനാളുകളില്‍ സംസ്ഥാനസര്‍വീസിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കൃഷി, ജലവിഭവം, റവന്യൂ വകുപ്പ് സെക്രട്ടറി ചുമതലകളും നിര്‍വഹിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയാണ്.
മാനന്തവാടി സബ്കളക്ടറായാണ് തുടക്കം. കെടിഡിസി മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. കളക്ടര്‍ ബ്രോ എന്ന് അറിയപ്പെടുന്ന പ്രശാന്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജയതിലകിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അഴിമതി ആരോപണങ്ങള്‍.




