- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെട്ടെന്നൊരു ദിനം മനുഷ്യമാംസം കഴിക്കാൻ കഴിയുമോ? കഴിച്ചു ശീലിച്ചയാളെങ്കിൽ എത്ര പേരെ കൊന്നു തിന്നിട്ടുണ്ട്; ഇലന്തൂർ നരബലിയിൽ മനുഷ്യമാംസം കറി വച്ചു കഴിച്ചുവെന്ന മൊഴി അവിശ്വസനീയം; പെട്ടെന്നൊരു ദിനം ലൈല മാംസം കറിവച്ചുവെന്നതും വിശ്വാസയോഗ്യമല്ല; പ്രതികൾ മറയ്ക്കുന്നതെന്ത്? നടന്നത് അവയവ കച്ചവടമെന്ന സംശയം ബലപ്പെടുന്നു
പത്തനംതിട്ട: ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ലൈല കറിവച്ചു ഷാഫിക്ക് കൊടുത്തുവെന്നൊരു മൊഴിയാണ് ഇപ്പോൾ കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, ഈ മൊഴി ഒരിക്കൽ കൂടി പരിശോധിച്ചാൽ വളരെയധികം ദുരൂഹത തോന്നും. തിന്നു ശീലിച്ചിട്ടില്ലാത്ത ഒരാൾക്ക് മനുഷ്യമാംസം കഴിക്കാൻ സാധിക്കില്ല. പട്ടിയുടെയോ പാമ്പിന്റെയോ ഇറച്ചി പോലെ ആദ്യമായി കഴിക്കാൻ പറ്റുന്ന ഒന്നല്ല മനുഷ്യന്റെ മാംസം.
അതിന് പ്രധാന കാരണം നമ്മുടെ മാനസികാവസ്ഥ തന്നെയാണ്. ഷാഫി കരൾ കറി വച്ചു കൊടുക്കാൻ പറഞ്ഞുവെന്നതും ലൈല അങ്ങനെ ചെയ്തുവെന്നതും ഒരിക്കലും വിശ്വസനീയമായ ഒരു കാര്യമല്ല. ഷാഫി അതു ഭക്ഷിച്ചുവെങ്കിൽ നേരത്തേയും ഇയാൾ മനുഷ്യമാംസം കഴിച്ചിട്ടുണ്ടാകണം. ആ ശീലം ഇയാൾക്ക് കിട്ടണമെങ്കിൽ നിരവധി മനുഷ്യരെ ഇയാൾ കൊന്ന് വേവിച്ച് തിന്നിട്ടുണ്ടാകണം. അതിന് തെളിവില്ല. അതു പോലെ തന്നെ ലൈലയെ പോലെ ഒരു സാധാരണ വീട്ടമ്മ അത് കറിവയ്ക്കാൻ മാത്രം മാനസിക ധൈര്യം ഉണ്ടായിരിക്കണമെന്നുമില്ല. അപ്പോൾ ഇത്തരമൊരു മൊഴിയിലൂടെ പ്രതികൾ എന്തോ മറച്ചു പിടിക്കുന്നുവെന്ന് വേണം കരുതാൻ.
നരബലി മറയാക്കി നടത്തിയത് അവയവ കച്ചവടമോ?
നരബലിയും നരഭോജനവും പുറമേ പറയുന്നതിലൂടെ പ്രതികൾ മറച്ചു പിടിച്ചിരിക്കുന്നത് അവയവ കച്ചവടമാകാമെന്ന ചിന്ത ബലപ്പെടുകയാണ്. പലരും ഈ രീതിയിലുള്ള അഭിപ്രായ പ്രകടനവുമായി ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്. അവയവമെടുത്ത ശേഷം ശരീരങ്ങൾ കുഴിച്ചു മൂടിയതാകാനാണ് സാധ്യത. അവയവം എടുത്തത് ഇവിടെ വച്ചാകില്ല. മറ്റെവിടേയോ വച്ച് നടത്തിയതിന് ശേഷം മൃതദേഹം ഇവിടെ കൊണ്ടു വന്ന് നുറുക്കി. ഇനി പിടിക്കപ്പെട്ടാൽ കാണിച്ചു കൊടുക്കാൻ വേണ്ടി രക്തക്കറയും ബാക്കി വച്ച് കുഴിച്ചു മൂടി. ആന്തരികാവയവം എവിടെ എന്നു ചോദിച്ചാൽ കറി വച്ചു കഴിച്ചുവെന്ന ഒറ്റ മറുപടിയിൽ തുടർ ചോദ്യങ്ങളുടെ മുനയൊടിയും. രണ്ടാമതുകൊല്ലപ്പെട്ട സ്ത്രീയുടെ കരളാണ് കറി വച്ചു കഴിച്ചതായി പറയുന്നത്. അതിനും കാരണമുണ്ട്. ജീർണാവസ്ഥയിലായിട്ടുള്ളത് ഈ മൃതദേഹമാണ്. ഫോറൻസിക് പരിശോധനയിൽ അവയവം നഷ്ടമായത് തിരിച്ചറിയാൻ കഴിയും. ആറു മാസം മുൻപ് കൊല്ലപ്പെട്ടയാളുടെ മാംസം ജീർണിച്ച് എല്ലുകൾ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതു കാരണം അവയവം നഷ്ടമായിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ല.
അതു കൊണ്ടാണ് രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ഭക്ഷിച്ചുവെന്ന് പറയുന്നത്. ഇനി പ്രതികളുടെ മൊഴി കാര്യമായിട്ടെടുത്താൽ നരഭോജി ഷാഫിക്കെതിരേ കൂടുതൽ അന്വേഷണം വേണ്ടി വരും. ഇയാൾ തുടർച്ചയായി മനുഷ്യമാംസം കഴിക്കുന്നയാളെങ്കിൽ വൈദ്യപരിശോധനയിലൂടെ അതും കണ്ടെത്താൻ കഴിയും. ഇനി കരൾ മാത്രം ഭക്ഷിക്കുന്ന പ്രത്യേകതരം നഗരഭോജിയാകുമോ ഷാഫി. എന്തായാലും നരഭോജന തിയറിയിൽ പൊലീസ് ഉറച്ചു നിന്നാൽ വലിയൊരു സത്യത്തിലേക്കുള്ള വഴി അവിടെ അവസാനിക്കും.
അവയവ കച്ചവടം എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിൽ ഉയരുന്ന ഒരു സംശയം വെറുമൊരു വീട്ടിൽ വച്ച് അവയവം മുറിച്ചെടുക്കാൻ കഴിയുമോ എന്നുള്ളതാണ്. ഇല്ല. പക്ഷേ, എല്ലാ സൗകര്യവുമുള്ള ഒരിടത്ത് വച്ച് അവയവമെടുത്ത ശേഷം മറവു ചെയ്യാനായി ഭഗവൽ സിങിന്റെ പറമ്പിലേക്ക് കൊണ്ടു വന്നതായിക്കൂടേ?
ബന്ധം ഷാഫിയും ലൈലയും തമ്മിൽ
ഭഗവൽ സിങിനേക്കാൾ ഷാഫിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത് ഭാര്യ ലൈലയായിരുന്നുവെന്ന് ഇവരുടെ മൊഴികളും പൊലീസിന്റെ അന്വേഷണ പുരോഗതിയും പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും. ഭർത്താവിന്റെ മുന്നിൽ വച്ച് ലൈല ഷാഫിയുമായി ശാരീരിക ബന്ധം പുലർത്തിയെന്ന മൊഴിയുടെ സാധുത കൂടി പരിശോധിക്കേണ്ടി വരും. അങ്ങനെ ചെയ്തെങ്കിൽ ഒരു പക്ഷേ, അത് സിങിനെ ഭീഷണിപ്പെടുത്തിക്കൊണ്ടാകണം. ഇവരുടെ രാസലീലയ്ക്ക് സിങ് തടസമാകാതിരിക്കാൻ വേണ്ടിയാകണം. സിങും ലൈലയും കൂടി തിരുമ്മാൻ ചെന്ന മലയാലപ്പുഴ സ്വദേശി ഷേൻ സദാനന്ദ് പറയുന്നത് നിഴൽ പോലെ ലൈല സിങിന്റെ പിന്നാലെ നടന്നിരുന്നുവെന്നാണ്. തന്നോട് കൂടുതലയായി സംസാരിക്കാൻ വൈദ്യനെ ലൈല അനുവദിച്ചിരുന്നില്ലെന്നും ഷേൻ പറയുന്നുണ്ട്.
ഷാഫി റാക്കറ്റിന്റെ ഭാഗമോ?
ഷാഫി അവയവക്കച്ചവടം നടത്തുന്ന ഒരു വൻകിട റാക്കറ്റിന്റെ ചെറിയൊരു കണ്ണിമാത്രമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. അവയവം എടുത്ത ശേഷം മൃതദേഹം മറവു ചെയ്യാനുള്ള ക്വട്ടേഷൻ ആയിരിക്കണം ഇയാൾക്ക് കിട്ടിയിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയും വരും. ആളെ സപ്ലൈ ചെയ്യുന്നതും ഇയാൾ തന്നെയാകണം. ഇതൊക്കെ പൊലീസ് പരിശോധിക്കണമെന്ന് ബിജെപി ഓബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി. അരുൺ പ്രകാശ് പറയുന്നു. ഇന്നലെ വൈകിട്ട് തന്റെ ഫേസ്‌ബുക്കിൽ അരുൺ പ്രകാശ് ഇതു സംബന്ധിച്ച് പങ്കു വച്ച കുറിപ്പിങ്ങനെ:
ഇലന്തൂരിലെ നരബലി: കൊല്ലപ്പെട്ടവരുടെ അവയവങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ടോ എന്നും, അവയവ മാഫിയുമായി പ്രതികൾക്കു ബന്ധം ഉണ്ടോ എന്നും, സമഗ്രമായ അന്വേഷണം വേണം. പ്രതിക്ക് സോഷ്യൽ മീഡിയ ഇത്ര കറക്റ്റ് ആയി ഉപയോഗിച്ച് ഫേക്ക് ഐഡി ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടോ എന്നുള്ളത് സംശയം ആണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവ മായിരുന്ന ഇലന്തുരിലെ പ്രതി ഫേക്ക് ഐഡിയിൽ വീണുപോയി എന്നുള്ളത് സംശയകരമാണ്. മൃതദേഹം കഷ്ണങ്ങൾ ആക്കി ഉപ്പിട്ട് കുഴിച്ചു മൂടിയതും സംശയം ജനിപ്പിക്കുന്നു. തിരുമുകാരൻ ആയ പ്രതിക്ക് കാശിനോട് ആർത്തി ഇല്ല എന്ന് നാട്ടുകാർ തന്നെ പറയുന്നു. പിന്നെ ലക്ഷങ്ങൾ നൽകി ഇത്തരത്തിൽ നരബലി നടത്തി എന്ന് പറയുന്നത് പച്ചക്കള്ളം അല്ലേ? ഇതിന് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും,അത്തരം ശക്തികൾ പ്രവർത്തിച്ചി ട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി പുറത്തുകൊണ്ടുവരണം.