കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തുന്ന സ്വർണവേട്ടയ്ക്കു തടയിടാൻ വിവിധകോണുകളിൽ നിന്നും ശ്രമം. മലദ്വാരത്തിലും ദേഹത്തിന്റെ മറ്റുഭാഗങ്ങളിലും സ്വർണം ഒളിപ്പിച്ചു കടത്തുന്നവരെ കണ്ടെത്താൻ കസ്റ്റംസ് നടത്തുന്ന എക്സറെ പരിശോധനയ്ക്കെതിരെയാണ് ചില കോണുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രചരണം അഴിച്ചുവിടുന്നത്. നിരോധിത തീവ്രവാദസംഘടനയിൽപ്പെട്ടവരാണ് ഇതിനു പിന്നിലെന്നാണ് സൂചന.

സാധാരണയായി ഒരു ഫ്ളൈറ്റിൽ വന്നിറങ്ങുന്ന നൂറ്റി അൻപതുപേരിൽ സംശയാസ്പദമായി കണ്ടെത്തുന്ന മൂന്നോ നാലോ പേരെയാണ് കസ്റ്റംസ് എക്സറെ പരിശോധനയ്ക്കു വിധേയമാക്കുന്നത്. വിമാനത്താവളത്തിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത മട്ടന്നൂരിലെ സ്വകാര്യആശുപത്രിയെയാണ് ഇതിന്ആശ്രയിക്കുന്നത്.  മലദ്വാരത്തിൽ സ്വർണവുമായി വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർ അതു പുറത്തു പോകാതിരിക്കാൻ ജലപാനംകഴിക്കാറില്ല.  ഭക്ഷണം കഴിക്കാതെ ഏഴുമണിക്കോറോളം യാത്ര ചെയ്തു വിമാനത്താവളത്തിലെത്തുന്നവർ ക്ഷീണിതരും കണ്ണൂർ ചുവന്നിരിക്കുന്നവരായിരിക്കും. ഇത്തരത്തിൽ ലക്ഷണം കാണിക്കുന്നവരെയാണ് കസ്റ്റംസ് പിടികൂടി എക്സറെ പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഒരു ഫ്ളൈറ്റിൽ ഇത്തരത്തിൽ മൂന്നോ നാലോ പേർ മാത്രമേയുണ്ടാവുവെന്നാണ് കസ്റ്റംസ് പറയുന്നത്.

നിയമപ്രകാരം മാത്രമാണ് ഇത്തരത്തിൽ ആളുകളെ പരിശോധനയ്ക്കു വിധേയമാക്കാറുള്ളൂ. മറ്റുള്ളവരെ അതിവേഗംചെക്ക് ഇൻ കഴിഞ്ഞു പുറത്തേക്ക് വിടാറുണ്ടെന്നും കസ്റ്റംസ് പറയുന്നു. എന്നാൽ ഇതിനെതിരെ സ്വർണക്കടത്തുകാരുടെ പിൻതുണയോടെ സോഷ്യൽമീഡിയയിലൂടെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്.കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പീഡനമെന്നാണ് ഇവർ മുറവിളികൂട്ടുന്നത്. പ്രവാസികളെ മറയാക്കിയാണ് കസ്റ്റംസിനെതിരെ പ്രചാരണം നടത്തുന്നത്. 

കണ്ണൂർവിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കസ്റ്റംസ് നിയമവിരുദ്ധപരിശോധനകൾക്ക് ഇരയാക്കുന്നുവെന്നാണ് ഇവർ പറയുന്നത്..മണിക്കൂറുകളോളം തടഞ്ഞുവെച്ചതിനു ശേഷമാണ് യാത്രക്കാരെ കസ്റ്റംസ് വിട്ടയക്കുന്നത്. ഇതുകൂടാതെ യാത്രക്കാരെ അനുമതി ഇല്ലാതെ എക്സറേ പരിശോധനയ്ക്കും വിധേയമാക്കുന്നുവെന്നും ആരോപിക്കുന്നു.

മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ദിനം പ്രതി പരിശോധനയ്ക്ക് എത്തിക്കുന്നത് സ്ത്രീകളടക്കമുള്ള അൻപതിലധികംയാത്രക്കാരെയാണ് ഗൾഫിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് കസ്റ്റംസിന്റെ പരിശോധനയ്ക്കു വിധേയമാകുന്നത്. എമിഗ്രേഷൻ നടപടികൾക്കു ശേഷം പുറത്തിറങ്ങുന്ന യാത്രക്കാരുടെ ബാഗും സ്‌കാനിങ് പരിശോധന നടത്തുന്നത് പതിവാണ്. എന്നാൽ സംശയം തോന്നുന്ന ചില യാത്രക്കാരെ പരിശോധനയ്ക്കെന്ന പേരിൽ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും വസ്ത്രം അഴിച്ചുള്ളപരിശോധനയും നടത്തും. അതിനു ശേഷമാണ് മട്ടന്നൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തിച്ചു എക്സറേ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാൽ ഈനടപടി നിയമവിരുദ്ധവും കസ്റ്റംസ് ആക്ടിനു വിരുദ്ധവുമാണെന്ന ആരോപണമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്.

ഏതെങ്കിലും ഒരു യാത്രക്കാരൻ ശരീരത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഒളിപ്പിച്ചു കടത്തുന്നതായി സംശയമുണ്ടായാൽ ഇയാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കണമെന്നാണ് നിയമം. മജിസ്ട്രേറ്റ് അനുമതി നൽകിയാൽ മാത്രമേ യാത്രക്കാരനെ എക്സറെ പരിശോധനയ്ക്ക് വിധേയമാക്കാൻ പാടുള്ളൂ. അതല്ലെങ്കിൽ എക്സറെ പരിശോധനയ്ക്ക് തയ്യാറാണെന്ന് ഇയാൾ രേഖാമൂലം എഴുതി നൽകണം. തുടർന്ന് രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിൽ മഹസർ എഴുതി തയ്യാറാക്കി വേണം പരിശോധന നടത്താൻ. എന്നാൽ ഇത്തരം നടപടികളൊന്നും കണ്ണൂർ വിമാനത്താവളത്തിൽ പാലിക്കപ്പെടുന്നില്ലെന്നും ഇവർ പറയുന്നു. കസ്റ്റംസിന്റെ നിയമവിരുദ്ധനടപടിക്കെതിരെ പ്രവാസികളായ യാത്രക്കാരിൽ ചിലർ മനുഷ്യാവകാശ കമ്മിഷനും കസ്റ്റംസ് മേധാവിക്കും പരാതി നൽകിയതായും ഇവർ പറയുന്നു. എന്നാൽ ഈക്കാര്യങ്ങൾ തള്ളിക്കൊണ്ടാണ് കസ്റ്റംസ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

വൈദ്യശാസ്ത്ര പരിശോധനയുടെ ഭാഗമായി സർജറി ഉൾപ്പെടെയുള്ള ചെയ്യേണ്ടി വരുമ്പോൾ മാത്രമാണ് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കേണ്ടി വരുന്നതെന്നും സാധാരണ ഗതിയിൽ എക്സറെ പരിശോധന നടത്തുന്നതിന് സമ്മത പത്രം വാങ്ങി തന്നെയാണ് സംശയം തോന്നുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നുമാണ് കസ്റ്റംസ് പറയുന്നത്. കണ്ണൂർ വിമാനത്താവളത്തിലൂടെയുള്ളസ്വർണക്കടത്ത്തടയുന്നതിനായി അതീവജാഗ്രതയിലാണ്കസ്റ്റംസ് . റെക്കാർഡ്സ്വർണവേട്ടയാണ് കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽനടത്തിയത്. മട്ടന്നൂർ എയർപോർട്ടു പൊലിസുംകസ്റ്റംസ് ചെക്കിങ് കഴിഞ്ഞു പുറത്തിറങ്ങുന്നവരെ പിടികൂടുന്നുണ്ട്.രാജ്യദ്രോഹ പ്രവൃത്തിയായ സ്വർണക്കടത്ത്തടയുന്നതിനായി കസ്റ്റംസ് നടത്തുന്ന അതീതീവ്രശ്രമങ്ങളെ തടയിടുന്നതിനാണ് നിരോധിതസംഘടനയുടെ പിൻതുണയോടെ ഒരുവിഭാഗമാളുകൾ പ്രവാസികളുടെമറവിൽ ശ്രമിക്കുന്നതെന്നാണ്ആരോപണം.