- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പിൽ കണ്ണൂരിലും ഇ ഡി റെയ്ഡ്; മുഖ്യപ്രതി സതീഷിന്റെ ബന്ധുക്കളുടെ നിക്ഷേപങ്ങൾ മരവിപ്പിച്ചു; കെ വൈ എസി രേഖകളില്ലാതെ നിക്ഷേപം തുടങ്ങാൻ സഹായിച്ചത് ഉന്നത സിപി എം നേതാവ്; തൃശൂരിന് പുറമെ കണ്ണൂരിലെ സഹകരണബാങ്കുകൾക്ക് ചുറ്റും വട്ടമിട്ട് ഇഡി
കണ്ണൂർ: കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണബാങ്കുകളിൽ റെയ്ഡു നടത്തി. വായ്പാ തട്ടിപ്പുകേസിലെ പ്രതി സതീഷ്‌കുമാറിന് അക്കൗണ്ടുള്ള അദ്ദേഹത്തിന് ജന്മനാടായ മട്ടന്നൂരിന് തൊട്ടടുത്ത സ്ഥലമായ പേരാവൂരിലെ ഒരുപ്രമുഖ സഹകരണബാങ്ക് ശാഖയിലെത്തിയാണ് ഇ.ഡി വിവരങ്ങൾ ശേഖരിച്ചത്.
സതീഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുള്ള ഡപ്പോസിറ്റിന് കെ.വൈ.സി നൽകാൻ സതീഷ് കുമാർ തയ്യാറായില്ലെന്ന് ഇ.ഡി കണ്ടെത്തിയതായാണ് സൂചന. കെ വൈസി ഇല്ലാതെ ഡപ്പോസിറ്റ് തുക നൽകാൻ ബാങ്കിന്റെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നയാൾ ആവശ്യപ്പെട്ടതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ ബാങ്കിൽ സതീഷ് കുമാറിന്റെ അടുത്ത ബന്ധുക്കൾക്കെല്ലാം അക്കൗണ്ടുകളുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇ.ഡി പരിശോധിച്ചുവരികയാണ്.
വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് അക്കൗണ്ടുള്ള ഒരു പ്രമുഖ സഹകരണബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ ശാഖയിൽ സതീഷ് കുമാറിന്റെ പേരിലുള്ള എസ് ബി അക്കൗണ്ടും, ഭാര്യ ബിന്ദുവിന്റെ പേരിലുള്ള അക്കൗണ്ടും ഇ ഡി മരവിപ്പിച്ചു. സതീഷ്‌കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിന് കെ വൈ സി നൽകാൻ സതീഷ് കുമാർ തയ്യാറായില്ലെന്ന് ഇ ഡി കണ്ടെത്തി.കെ.വൈ.സി നൽകാൻ ബാങ്ക് അധികൃതർ സതീഷ് കുമാറിനോട് ആവശ്യപ്പെട്ടപ്പോൾ ബാങ്കിന്റെ സംസ്ഥാനതലത്തിൽ ഭരണം നിയന്ത്രിക്കുന്ന സി.പി. എം നേതാവ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് വിരട്ടുകയായിരുന്നു. കെ വൈസിയില്ലാതെ ഡപ്പോസിറ്റ് തുക നൽകാൻ തലപ്പത്തു നിന്നും ഉന്നത നേതാവ് നിർദ്ദേശിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
കെ.വൈ.സിയില്ലാതെ സതീഷ് കുമാറിന് ഡെപ്പോസിറ്റ് തുക നൽകാൻ ബാങ്കിന്റെ ചുക്കാൻ പിടിക്കുന്നയാൾ ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് ഇഡി കണ്ടെത്തൽ. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരുടെയും അക്കൗണ്ട് ഇഡി മരവിപ്പിച്ചത്്. കരുവന്നൂർ ബാങ്ക് നിക്ഷേപതട്ടിപ്പുകേസിലെ പ്രതിയായ സതീഷ് കുമാർ ജനിച്ചത് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ്. വർഷങ്ങൾക്ക് മുൻപെ ഇയാൾ നാടുവിട്ടു പോയതായാണ് നാട്ടുകാർ പറയുന്നത്. പോളിടെക്നിക്ക് പഠനം കഴിഞ്ഞതിനു ശേഷം തൃശൂരിലെ ഒരു ബാഗ്് കമ്പനിയിൽ തൊഴിലാളിയായും പിന്നീട് പാർട്ണറായും മാറി.
സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചതോടെയാണ് ഇയാളുടെ ശുക്രൻ ഉദിക്കുന്നത്. ബ്ളേഡ്, ചിട്ടിരംഗത്തിറങ്ങുകയും ബാങ്കിൽ നിന്നും പണയ സ്വർണമെടുത്തു നൽകാൻ ആളുകളെ സഹായിച്ചും ഭൂമി പണയംവെച്ചുകൊള്ള പലിശയ്ക്കു പണം നൽകി കടക്കാരുടെ പണയഭൂമി സ്വന്തമാക്കിയും കോടിശ്വരനിലേക്ക് വളരുകയായിരുന്നു. കണ്ണൂരിലെ ചില നേതാക്കളുടെ പിന്തുണയോടെയായിരുന്നു സതീഷ്‌കുമാറിന്റെ വളർച്ച. കണ്ണൂരിൽ വല്ലപ്പോഴും വന്നുപോകുന്ന സതീഷ്‌കുമാർ ചില സഹകരണബാങ്കുകളിൽ തൃശൂരിന് സമാനമായ രീതിയിൽ ബിനാമി നിക്ഷേപം നടത്തിയിരുന്നതായി ഇ.ഡി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇതിനിടെ സതീഷ് കുമാറിന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളും ഇ.ഡി പരിശോധിച്ച് വരികയാണ്. നോട്ട് നിരോധന വേളയിൽ സതീഷ് കുമാറിന്റെ അടുത്ത ബന്ധുവിന്റെ മട്ടന്നൂർ ശാഖയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപയുടെ നിക്ഷേപം വന്നത് ഇഡി അന്വേഷിച്ചുവരികയാണ്.കണ്ണൂർജില്ലയിൽ തൊണ്ണൂറുശതമാനം സഹകരണബാങ്കുകളുടെയും ഭരണംനിയന്ത്രിക്കുന്നത് സി. പി. എമ്മാണ്. പാർട്ടി പ്രവർത്തകരും നേതാക്കളുമാണ് ഇവിടെയുള്ള ജീവനക്കാർ. മൂന്നുറുകോടിയിലേറെ ആസ്തിയുള്ള പല സഹകരണബാങ്കുകളും കണ്ണൂരിലുണ്ട്. ഇവിടങ്ങളിൽ ചിലതിൽ പല ഉന്നതർക്കും ബിനാമി നിക്ഷേപങ്ങളുണ്ടെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. തൃശൂരിന് പുറമെ കണ്ണൂരിലെ സഹകരണബാങ്കുകൾക്ക് മുകളിലൂടെ കേന്ദ്ര ഏജൻസി വട്ടമിട്ടുപറക്കുന്നത് സി.പി. എമ്മിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.