- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശ്ശേരിയെ മദ്യലഹരിയിൽ വിറപ്പിക്കുന്ന റസീന; പ്രമുഖ വ്യാപാരിയുടെ 22കാരനെ ബ്ലാക്ക് മെയിൽ ചെയ്തു ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസം; ക്വാർട്ടേഴ്സ് അതിക്രമിച്ച് കൊലവിളി നടത്തിയത് മറ്റൊരു ക്രിമിനൽ; മയക്കു മരുന്നിനും മദ്യ കടത്തിനും ബ്ലേഡ് പിരിക്കാനും വരെ വനിതാ ഗുണ്ടകൾ; കണ്ണൂരിൽ പെൺ ഗുണ്ടാ ക്വട്ടേഷൻ സംഘം അഴിഞ്ഞാടുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; ക്രമസമാധാനം പേരിൽ ഒതുങ്ങുമ്പോൾ
കണ്ണൂർ: കണ്ണൂരിൽ ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ സ്ത്രീകളുണ്ടെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട്. ഇതോടെ കാപ്പകേസുകളിൽ പെൺഗുണ്ടകളെ കൂടി പ്രതി ചേർക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്. ജില്ലയിൽ മയക്കുമരുന്ന് ഇടപാടുകൾക്കും മദ്യകടത്തിനും സ്ത്രീകൾ നേതൃത്വം നൽകുന്നതായി നേരത്തെ തെളിഞ്ഞിരുന്നു. ഇവരിൽ ചിലർ അറസ്റ്റിലുമായിട്ടുണ്ട്.
എന്നാലിപ്പോൾ കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും ഗുണ്ടാ, ബ്ളേഡ്, ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്ത്രീകളാണെന്നാണ് പൊലിസ് പറയുന്നത്. ഇവരിൽ പലരും യുവതികളാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ പെൺഗുണ്ടാ സംഘവും മറ്റൊരു യുവതിയും തമ്മിലുള്ള സാമ്പത്തിക തർക്കം വീടാക്രമണത്തിലെത്തിയിരുന്നു. പെൺഗുണ്ടാ ക്വട്ടേഷൻ നേതാവായ യുവതി നേതൃത്വം നൽകുന്ന ക്വട്ടേഷൻ സംഘമാണ് മാരകായുധങ്ങളുമായി വാടകക്വാർട്ടേഴ്സിലെത്തിയത്.
തോട്ടടയിലുള്ള ക്വാർട്ടേഴ്സിനു നേരെയാണ് വ്യാഴാഴ്‌ച്ച അർധരാത്രി പതിനൊന്നുമണിയോടെ കല്ലേറുണ്ടായത്. നാലംഗസംഘമാണ് കല്ലെറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലിസ് പറയുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ഇവിടെ താമസിക്കുന്ന യുവതിയുമായി മറ്റൊരു യുവതിക്ക് തർക്കമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള സംഘർഷവും പതിവായിരുന്നു.
ഈ പെൺക്വട്ടേഷൻ സംഘവുമായി കണ്ണൂർ നഗരത്തിലെ പല ഉന്നതർക്കും ബന്ധമുണ്ട്. ബ്ളേഡ് മാഫിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് വീടാക്രമിക്കപ്പെട്ട യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ വീടിന്റെ ജനൽവാതിലുകൾ തകർന്നിട്ടുണ്ട്. വീട്ടുമുറ്റത്തെ സ്‌കൂട്ടറും കേടുവരുത്തിയിട്ടുണ്ട്. വാതിൽ തുറക്കാതിരുന്നതുകൊണ്ടാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയും കുടുംബവും വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.
കൊലവിളി നടത്തിയ സംഘം അയൽവാസികൾ എത്തുമ്പോഴെക്കും രക്ഷപ്പെട്ടിരുന്നു. എടക്കാട് സ്വദേശിയായ ഷൗക്കത്തലിയും ഭാര്യ സീനത്തും രണ്ടുമക്കളും താമസിക്കുന്ന വാടകക്വാർട്ടേഴ്സിനു നേരെയാണ് പെൺഗുണ്ടയുടെ നേതൃത്വത്തിൽ അക്രമം നടത്തിയത്.ഇതിനിടെ തലശേരിയിൽ മദ്യലഹരിയിൽ അഴിഞ്ഞാടുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന വടക്കുമ്പാട് സ്വദേശിനി റസീനയ്ക്കെതിരെ വ്യാപകമായ പരാതിയുയർന്നിട്ടുണ്ട്. പൊതുശല്യമായ റസീനയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു തലശേരി ത്രിതല പഞ്ചായത്ത് അംഗങ്ങളായ ചില ജനപ്രതിനിധികൾ തലശേരി ടൗൺ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെയിൽ യുവതി ഇരുപത്തിരണ്ടുകാരനായ യുവാവിനെ കസ്റ്റഡിയിൽ വെച്ചു ബ്ളാക്ക് മെയിൽ ചെയ്യുന്നതായി പരാതിയുയർന്നിട്ടുണ്ട്. പ്രമുഖവ്യാപാരിയുടെ മകനെയാണ് ഇവർ കസ്റ്റഡിയിൽ വെച്ചിട്ടുള്ളതാണെന്നാണ് തലശേരി ടൗൺ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അമിത വേഗതയിൽ കാറോടിച്ചുു പോയ യുവതിയെ പിൻതുടർന്ന് യുവാവ് അവരെ സിനിമാസ്റ്റൈലിൽ മറികടക്കുകയും തുടർന്ന് ഇവർ തമ്മിൽ സൗഹാർദ്ദത്തിലാവുകയുമായിരുന്നു. ഈ സൗഹൃദമാണ് യുവാവിനെ യുവതിയുടെ വലയിലെത്തിച്ചതെന്നു യുവാവിന്റെ രക്ഷിതാക്കൾ പറയുന്നു.
യുവാവിനെ കാണാതായതിനെ തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ മൊബൈലിൽ നിന്നും നിരവധി തവണ വിവാദയുവതിയുടെ മൊബൈലിൽ വിളിച്ചതായി കണ്ടെത്തിയത്. യുവതിയുടെ കോൾറെക്കാർഡ്സും പൊലിസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ വലയിലായ യുവാവിനെ രക്ഷിതാക്കൾ ഏറെ പ്രയാസപ്പെട്ടു വിദേശത്തേക്ക് അയച്ചുവെങ്കിലും യുവതിയുടെ ഭീഷണിയെ തുടർന്ന് യുവാവ് വേഗം തന്നെ വിദേശത്തു നിന്നും മടങ്ങിയെത്തിയതായും നാട്ടുകാർ പറയുന്നു.
മാഹി പന്തക്കലിൽ വെച്ചു രണ്ടുമാസം മുൻപ് അപകടകരമായി മദ്യലഹരിയിൽ കാറോടിച്ച റസീന സ്‌കൂട്ടർ യാത്രക്കാരായ കുടുംബത്തെ ഇടിച്ചുവീഴ്‌ത്തിയിരുന്നു. ഇതു ചോദ്യം ചെയ്ത വാഹനയാത്രക്കാരായ യുവാക്കളെ റോഡിലിട്ടു മർദ്ദിക്കുകയും മൊബൽ ഫോൺപിടിച്ചെടുത്തു റോഡിലെറിഞ്ഞു തകർക്കുകയും ചെയ്തു. ഇതിനു ശേഷം ദിവസങ്ങൾക്കു മുൻപ് ഇവർ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നെഞ്ചുവേദനയാണെന്നു പറഞ്ഞു എത്തുകയും അവിടെയുള്ള ജീവനക്കാരെ അസഭ്യം പറയുകയും ഇതു ചോദ്യം ചെയ്ത രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിക്കുകയും ചെയ്തിരുന്നു.
പൊലിസെത്തിയാണ് ഇവരെ കൂട്ടിക്കൊണ്ടു പോയത്. എന്നാൽ മദ്യപിച്ചാൽ പൊതുശല്യമായി മാറുന്ന ഇവർ നിമിഷങ്ങൾക്കൊണ്ടു സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങുന്നത് നാട്ടുകാരിൽ ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്.




