കൊച്ചി: യുവതികളെയും യുവാക്കളെയും തെറ്റിദ്ധരിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന സംവിധായിക ലക്ഷ്മി ദീപ്തയുടെ യഥാർത്ഥ പേര് ശ്രീലാ പത്മനാഭൻ മണി. നിരവധി കേസകളിൽ പെട്ടതിനെ തുടർന്ന് ഇവർ ശ്രീലാ പത്മനാഭൻ മണി എന്ന പേരുമാറ്റി ലക്ഷ്മി ദീപ്ത എന്ന പേരാക്കി മാറ്റി സിനിമാ നിർമ്മാണ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഈ പേരിന് മുൻപ് ശ്രീലക്ഷ്മി എന്ന പേരുണ്ടായിരുന്നു. ഈ പേരാണ് മാഫിയ പ്രവർത്തനങ്ങൾക്കായി ഇവർ ഉപയോഗിച്ചിരുന്നത്. ലക്ഷ്മി ശ്രീകാന്ത് എന്ന മറ്റൊരു പേരും ഇവർക്കുണ്ട്.

ഇവർ കൊച്ചിയിലെ പ്രമുഖ സെക്സ്റാക്കറ്റിലെ കണ്ണിയാണെന്നാണ് ഉയരുന്ന ആരോപണം. ക്രിമിനലുകളും പൊലീസുദ്യോഗസ്ഥരുമായി വളരെ അടുത്ത ബന്ധമാണ് ഉവർക്കുള്ളത്. നടി അശ്വതി ബാബുവും മറ്റുമായും ഇവർക്ക് ബന്ധമുണ്ട്. മയക്കു മരുന്ന് വിൽപ്പനയും ഉപയോഗവും ഉള്ള ഇവർ 2016 ൽ ഹൈക്കോടതി അഭിഭാഷകനെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതിയാണ്. 2016 ജൂലൈയിലായിരുന്നു സംഭവം. ഹൈക്കോടതി അഭിഭാഷകനായ പി. പ്രിജിത്തിനും ഭാര്യക്കും മക്കൾക്കും നേരെയായിരുന്നു ശ്രീലാ പത്മനാഭൻ മണി എന്ന ലക്ഷ്മി ദീപ്തയുടെയും സുഹൃത്തുക്കളുടെയും ആക്രമണം.

മുന്നിൽ പോകുകയായിരുന്ന ഓട്ടോ റിക്ഷാ അപ്രതീക്ഷിതമായി നിർത്തിയപ്പോൾ പ്രിജിത്ത് കാർ സഡൻ ബ്രേക്കിട്ടു. പിന്നിൽ സ്‌ക്കൂട്ടറിൽ വരികയായിരുന്ന ലക്ഷ്മി ദീപ്തയും സുഹൃത്തുക്കളായ സാന്ദ്രാ ശേഖർ, അജിതാ എന്നവർ ചോദ്യം ചെയ്തു. സ്‌ക്കൂട്ടർ കാറിന് മുന്നിൽ നിർത്തി തടഞ്ഞായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് ഇവർ പ്രിജിത്തിനെയും കുടുംബത്തേയും കയ്യേറ്റം ചെയ്തു. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും യുവതികളെ തടഞ്ഞു വയ്ക്കുകയും ചെയ്തു. മൂന്നു പേരും കടവന്ത്രയിലെ ബിവറേജിൽ നിന്നും മദ്യം വാങ്ങി വരുന്ന വഴിയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. അന്ന് വലിയ വാർത്തയായിരുന്നു. തുടർന്നാണ് ഇവർ ശ്രീലാപത്മനാഭൻ മണി എന്ന പേരുമാറ്റിയത്. അന്ന് പൊലീസ് പിടികൂടുമ്പോൾ സീരിയൽ താരങ്ങളാണെന്നും 'അമ്മ'യിൽ അംഗങ്ങളാണെന്നും പറഞ്ഞിരുന്നു.

മയക്കു മരുന്നിനും മറ്റും അടിമയായ ഇവർ വിവാഹ ശേഷം മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. പിന്നീട് അയാളുടെ അടുത്ത് നിന്നും തിരുവനന്തപുരം സ്വദേശിയുടെ ഒപ്പം പോയി. വീണ്ടും ഇവർ കൊച്ചിയിലെത്തിയത് പേരുമാറ്റിയിട്ടായിരുന്നു. ശ്രീകാന്ത് എന്നയാളുടെ ഒപ്പം താമസിക്കുകയും ശ്രീലക്ഷ്മി ശ്രീകാന്ത് എന്ന പേരിൽ രംഗത്ത് വരികയും ചെയ്തു. രാഷ്ട്രീയക്കാർക്കും പൊലീസുദ്യോഗസ്ഥർക്കും പല സമ്മാനങ്ങളും കാഴ്ച വച്ച് ഉന്നതങ്ങളിൽ ഇവർ പിടി മുറുക്കി. സിനിമാ രംഗത്തെ പല പ്രമുഖരായും ബന്ധങ്ങളുണ്ട്.

ഇതിനിടയിലാണ് മോളിവുഡ് ഡയറി എന്ന ആപ്ലിക്കേഷനുമായി രംഗത്തെത്തുന്നത്. അപ്പോഴേക്കും പുതിയ പേര് ലക്ഷ്മി ദീപ്തയായി മാറി. അന്ന് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇവരെ വാഴ്‌ത്തി വാർത്തകൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇവർ അറസ്റ്റിലായതോടെ ആ വാർത്തകളെല്ലാം തന്നെ ഇന്റർനെറ്റിൽ നിന്നും മാധ്യമ സ്ഥാപനങ്ങൾ ഒഴിവാക്കി. മോളിവുഡ് ഡയറിയുടെ മറവിൽ കോടികൾ തട്ടിപ്പ് നടത്തിയെന്ന് ആരോപണവുമായി നിരവധിപേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ അതിലൊന്നും തന്നെ ആർക്കും നീതി ലഭിച്ചില്ല.

നിരവധി സ്ത്രീകൾ ഇവരുടെ വലയിൽപ്പെട്ട് ജീവിതം താറുമാറായിട്ടുണ്ട്. പലരും ലക്ഷ്മിയുടെ ഉന്നത ബന്ധം പേടിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. ഇപ്പോഴും അവരെ അറസ്റ്റ് ചെയ്യാത്തതിന്റെ പ്രാധാന കാരണം ഉന്നത പിടിപാട് തന്നെയാണ്. വരും ദിവസങ്ങളിൽ ലക്ഷ്മിക്കെതിരെ പൊലീസിൽ കൂടതൽ പരാതികൾ ലഭിക്കുമെന്നാണ് വിവരം. മോൻസൺ മാവുങ്കലിനെ പോലെ പല മാധ്യമങ്ങളും ഇവരെ പുകഴ്‌ത്തിയിരുന്നു.

അത്തരം വാർത്തകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് നൽകിയ മുഖ്യധാരാ മാധ്യമങ്ങൾ പോലും പിൻവലിച്ചു കഴിഞ്ഞു. ഇവരുടെ എഫ് ബി അക്കൗണ്ടിൽ ഇതിനുള്ള തെളിവുകളുണ്ട്.