- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018ലെ 'ഗോവ പോര്‍ച്ചുഗല്‍ വിസ മോഡല്‍ പീഡനം' പിടിച്ചുലത്തത് മംഗലപുരത്തെ സിപിഎമ്മിനെ; ആ അറസ്റ്റിന് പിന്നാലെ മധു ഏര്യയില്‍ നിലയുറപ്പിച്ചത് കടകംപള്ളിയുടെ പിന്തുണയില്‍; സെക്രട്ടറിയേറ്റില്‍ ആനാവൂരെത്തിയപ്പോള്‍ കളം മാറി; പഴയ ഗുരുവും ജോയിയും ഒരുമിച്ചപ്പോള്‍ മുല്ലശ്ശേരിയെ വെട്ടിനിരത്തി; മധുവിനെ ബിജെപിയില്‍ എത്തിച്ച സിപിഎം പ്രതികാരക്കഥ!
കഴക്കൂട്ടം: സിപിഎം മംഗലപുരം ഏര്യായിലെ പ്രതിസന്ധിയ്ക്ക് കാരണം 2018ലെ ആ പഴയ ഗോവന്‍ സംഭവം. അന്ന് മുന്‍ ഏര്യാ സെക്രട്ടറി ഗോവയില്‍ പിടിയിലായി. ഇതേ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ പുതിയ രൂപത്തില്‍ തിരിച്ചടിക്കുന്നത്. അന്ന് സിപിഎം മംഗലപുരം ഏര്യാസെക്രട്ടറിയാണ് ഗോവയില്‍ പീഡനകേസില്‍ അറസ്റ്റിലായത്. അന്ന് ആ നേതാവിനെ ബോധപൂര്‍വം കെണിയില്‍പ്പെടുത്തിയെന്ന സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കള്‍ മെനഞ്ഞ തിരക്കഥയില്‍ ആ നേതാവ് കുടുങ്ങിയെങ്കിലും ആത്യന്തതികമായി പരിക്കേറ്റത് പാര്‍ട്ടിക്കാണ്. കഴക്കൂട്ടത്തെ പാര്‍ട്ടിയുടെ ശക്തനായ സംഘാടകരില്‍ പ്രമുഖനായിരുന്ന യുവ നേതാവിനെ ബോധപൂര്‍വം കുടുക്കിയര്‍ക്കെതിരെ അന്ന് മുതല്‍ തന്നെ മറു വിഭാഗം പണി തുടങ്ങി. ആ പണിയാണ് 2024ല്‍ മംഗലപുരം ഏ്‌ര്യയിലെ പൊട്ടിത്തെറിയായത്. അങ്ങനെ മധു മുല്ലശ്ശേരി ബിജെപിക്കാരനാകുന്നു.
ഗോവയിലെ പീഡന അറസ്റ്റോടെയാണ് മധു മുല്ലശ്ശേരി അതിശക്തനാകുന്നത്. കടകംപള്ളി സുരേന്ദ്രന്റെ അതിവിശ്വസ്തനെന്ന ബാനറിലായിരുന്നു വരവ്. മന്ത്രിയായിരുന്ന കടകംപള്ളിക്ക് പിന്നില്‍ ഉറച്ചു നിന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ ആനാവൂര്‍ നാഗപ്പന്‍ ശക്തനായി. കടകംപള്ളിയെ വെട്ടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി. ദീര്‍ഘകാലം ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗത്തിന്റേയും ഇരട്ട റോളില്‍ ആനാവൂര്‍ ഇരുന്നു. ഇതോടെ മധു മുല്ലശ്ശേരി കളം മാറ്റി ചവിട്ടി. കടകംപള്ളിയെ കൈവിട്ട് ആനാവൂരിന്റെ വിശ്വസ്തനായി. ഇതിനിടെ പലവധി ആരോപണങ്ങള്‍ ഉയര്‍ന്നു. കരുതലോടെ കടകംപള്ളി കാത്തിരുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സിപിഎമ്മിലെ രാഷ്ട്രീയ കൂട്ട് മംഗലപുരത്ത് എത്തിയപ്പോള്‍ പുതിയ തലത്തിലെത്തി. ജില്ലാ സെക്രട്ടറിയായി വി ജോയി എത്തിയ സാഹചര്യം മധു മുല്ലശ്ശേരിക്ക് സിപിഎമ്മിലെ താക്കോല്‍ സ്ഥാനം നഷ്ടമാക്കി. കടകംപള്ളിയും ജോയിയും പിന്നെ എം വിജയകുമാരും ഒരുമിച്ചപ്പോള്‍ മധുവിനെ രക്ഷിക്കാന്‍ ആനാവൂരിനും കഴിയാതെയായി. ഇതോടെ മധു പാര്‍ട്ടിക്ക് പുറത്ത്.
മംഗലപുരം ഏര്യാ സമ്മേളനത്തിന്റെ ആദ്യ ദിനം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം നടന്നു. ഈ യോഗത്തില്‍ തന്നെ മധുവിനെ പുറത്താക്കാന്‍ തീരുമാനിച്ചു. ഇതോടെ മധു പിണങ്ങി പോയി. അനുനയിപ്പിച്ച് ചിലര്‍ വീണ്ടുമെത്തിച്ചു. ഇതിനിടെ തനിക്ക് സെക്രട്ടറി സ്ഥാനം നല്‍കുമോ എന്ന് ജില്ലയിലെ പ്രധാന നേതാവിനോട് മധു ചോദിച്ചു. സംഘടനയ്ക്ക് ഓരോരോ രീതികളില്ലേ എന്നായിരുന്നു ആ നേതാവിന്റെ മറുപടി. പിന്നാലെ സമ്മേളനത്തിലെ ഏര്യാ കമ്മറ്റി അംഗങ്ങളുടെ പാനല്‍ അവതരണം നടന്നു. അതും മധുവാണ് അവതരിപ്പിച്ചത്. ഏതിര്‍പ്പില്ലാതെ പാസാക്കി. ജില്ലാ സമ്മേളന പ്രതിനിധികളുടെ പേരും അപ്പോള്‍ ഏര്യാ സെക്രട്ടറി കസേരയില്‍ ഇരുന്ന മധു തന്നെ മുമ്പോട്ട് വച്ചത്. ഇതിന് ശേഷമായിരുന്നു പുതിയ ഏര്യാ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഏര്യാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനെത്തിയത്. ഇതോടെ ജലീലിനെ ഏര്യാ സെക്രട്ടറിയായി മുമ്പോട്ട് വന്നു. മുല്ലശ്ശേരി മധുവിന്റെ പേരും മത്സരത്തിന് എത്തി. രണ്ടു പേരും ഉറച്ചു നിന്നതോടെ മത്സരം അനിവാര്യതയായി.
ഈ ഘട്ടത്തില്‍ ഏര്യാ അംഗങ്ങളുടെ അഭിപ്രായം തേടി. 16 പേര്‍ ജലീലിനെ പിന്തുണച്ചു. അഞ്ചു പേര്‍ മധുവിനേയും. ഇതോടെ തീരുമാനം ജലീലിന് അനുകൂലമായി. കടകംപള്ളിയുടെ നിലപാടായിരുന്നു ജലീലിന് തുണയായത്. വി ജോയിയും ഇതിനൊപ്പം നിന്നും. എം വിജയകുമാറും മംഗലപുരത്തെ മാറ്റം ആഗ്രഹിച്ചിരുന്നു. അങ്ങനെ സംസ്ഥാന സമിതി അംഗങ്ങളുടെ തീരുമാനം പാര്‍ട്ടി ലൈനില്‍ മംഗലാപുരത്ത് നടപ്പാക്കുകയായിരുന്നു. ഫലത്തില്‍ ഗോവയിലെ അറസ്റ്റില്‍ തുടങ്ങിയ മംഗലപുരത്തെ 'വൈരാഗ്യം' തീരുകയാണ്. ഇനി അകത്തായ നേതാവാണ് ശരിയെന്ന് വിശ്വസിക്കുന്നവര്‍ക്ക് വെല്ലുവിളിയായി മംഗലപുരത്തെ സിപിഎമ്മില്‍ മധുവുണ്ടാകില്ല. പോര്‍ച്ചുഗലില്‍ ജോലി ശരിയാക്കിത്തരുന്നതിനായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും അടക്കമുള്ള ആരോപണം അന്ന് അറസ്റ്റിലായ നേതാവിനെതിരെ ഉയര്‍ന്നിരുന്നു. സിപിഎം നേതാവാണെന്ന് അറിഞ്ഞുകൊണ്ടാണ് ഗോവയിലേക്ക് ഒപ്പം പോയതെന്ന് യുവതിയും വിശദീകരിച്ചിരുന്നു.
മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനു സിപിഎമ്മിന് അതിന്റേതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു നടത്തുന്നത് അപവാദ പ്രചാരണങ്ങളാണ്. മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മധു ബിജെപിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും ജോയ് പറഞ്ഞു. എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. ഈ നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. വി. ജോയ് ജില്ലാ സെക്രട്ടറി ആയതു മുതല്‍ തന്നോട് അവഗണന കാണിച്ചു. ജോയ് പറയുന്നത് മുഴുവന്‍ കള്ളമാണ്. സ്ഥാനം കിട്ടാത്തതല്ല പ്രശ്നം. നേതൃത്വത്തോട് എതിര്‍പ്പുള്ളവരുടെ പിന്തുണയുണ്ടെന്നും മധു പറഞ്ഞു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചു. മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ജോയി നടത്തിവരുന്നത്. മംഗലപുരം ഏരിയ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു വെളിപ്പെടുത്തി.
2018ല്‍ സിപിഎം മംഗലപുരം ഏര്യാസെക്രട്ടറി ഗോവയില്‍ പീഡനകേസില്‍ അറസ്റ്റിലായ സംഭവം പാര്‍ട്ടി വിശദമായി അന്വേഷിച്ചിരുന്നു. സഖാവിനെ ബോധപൂര്‍വം കെണിയില്‍പ്പെടുത്തിയെന്ന സംശയവും ബലപ്പെടുകയും ചെയ്തു. പ്രാഥമിക നടപടിയെന്ന നിലയില്‍ വിനോദിനെ സസ്‌പെന്റ് ചെയ്തുവെങ്കിലും പാര്‍ട്ടി ആ നേതാവിനെ പൂര്‍ണ്ണമായും കൈവിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കള്‍ മെനഞ്ഞ തിരക്കഥയില്‍ അന്ന് ഏര്യാ സെക്രട്ടറി കുടുങ്ങിയെങ്കിലും ആത്യന്തതികമായി പരിക്കേറ്റത് പാര്‍ട്ടിക്കാണ്. വിനോദിന്റെ വിശദികരണം കേള്‍ക്കുവാനും പാര്‍ട്ടി അന്വേഷണത്തിനും തീരുമാനിച്ചു. സിനിമ തിരക്കഥപോലെയാണ് തന്നെ കുടുക്കാന്‍ അണിയറ നീക്കം നടത്തിയതെന്നും അതിന് പിന്നില്‍ ഒരു എം.എല്‍.എയ്ക്കും, മുന്‍ എം.എല്‍.എയ്ക്കും, പോത്തന്‍കോട് സ്വദേശിയായ അഭിഭാക്ഷകനും. സഹകരണസ്ഥാപനത്തിലെ തട്ടിപ്പ് നടത്തിയവര്‍ക്കും വ്യക്തമായ പങ്കെുണ്ടെന്നും നിലപാട് എടുത്തു. അന്യസംസ്ഥാനമായ ഗോവയില്‍ നടന്ന സംഭവം മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പേ വാര്‍ത്ത കേരളത്തില്‍ പ്രചരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതിന് ചുക്കാന്‍ പിടിച്ച അഭിഭാക്ഷകന്റെ ഗോവയിലെ സാന്നിദ്ധ്യവും അന്വേഷിക്കണമെന്നും 2018ല്‍ പീഡന വിവാദത്തില്‍ കുടുങ്ങിയ നേതാവ് നിലപാട് എടുത്തു. സി.പി.എം ഭരിക്കുന്ന സഹകരണസ്ഥാപനത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കുന്നതിനെതിരെ അന്നത്തെ മംഗലപരും ഏര്യാ സെക്രട്ടറി ശക്തമായ നിലപാട് എടുത്തിരുന്നു. ഇതും പീഡനാരോപണത്തില്‍ പ്രതിഫലിച്ചത്രേ. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞാണ് തന്നെ ഗോവയില്‍ എത്തിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ സി.പി.എമ്മിന് ഒട്ടും സംഘടനാശേഷിയില്ലാത്ത ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ വച്ച് അവിടത്തെ ഭാഷപോലും അറിയാത്ത താന്‍ എങ്ങനെ പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുക്കുമെന്നായിരുന്നു സഖാവിന്റെ ചോദ്യം.
സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്ത മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കിയ സി.പി.എം നടപടിയില്‍ നിറയുന്നതും ഇതിനുള്ള പ്രതികാരമാണെന്ന് കരുതുന്നവരുണ്ട്. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മധു മുല്ലശ്ശേരിയെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെ താന്‍ വേറെ പാര്‍ട്ടിയില്‍ ചേരുമെന്ന് മധു വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും മധു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഇതിനിടെ മധു ബി.ജെ.പിയിലേക്കെന്ന സൂചനയാണ് ലഭിക്കുന്നതെങ്കിലും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ മധു തയ്യറായില്ല. തന്നെ എല്ലാ പാര്‍ട്ടി നേതൃത്വവും ബന്ധപ്പെട്ടിരുന്നുവെന്നും മധു അറിയിച്ചിരുന്നു. എന്നാല്‍ മധു എത്തിയത് ബിജെപിയിലും.
മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തില്‍നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എന്നാല്‍, മധുവിനെതിരേ ഗുരുതരമായ പരാതി പാര്‍ട്ടിക്ക് ലഭിച്ചിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ് പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, വി.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുണ്ടാക്കുകയാണെന്നും ഇതിന് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നുമായിരുന്നു മധുവിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി വി.ജോയി ആസൂത്രിതമായി തന്നെ ഒഴിവാക്കിയതാണെന്നും മധു പ്രതികരിച്ചു.