- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിലെ ഡോണുകളെ പോലെ ബെർത്ത് ഡേ ആഘോഷിച്ചത് വാൾ കൊണ്ട് കേക്ക് മുറിച്ച്; ജിമ്മിൽ യുവാവിന്റെ മൂക്കിടിച്ച് തകർത്ത് ഗുണ്ടായിസത്തിൽ അരങ്ങേറ്റം; യൂണിവേഴ്സിറ്റി കോളേജിൽ വളർന്ന് പന്തലിച്ചു; റെന്റ് എ കാറിലൂടെ പണമുണ്ടാക്കിയ പഴയ പട്ടാളക്കാരന്റെ മകൻ; കഞ്ചാവും മയക്കു മരുന്നും പെൺകുട്ടികളും ലഹരി; ഡി വൈ എഫ് ഐക്കാരൻ മലയം ജിനേഷിന്റെ കഥ
തിരുവനന്തപുരം. ഒരു സാധാരണ കുടുംബത്തിലെ അംഗമായി ജനിച്ച് സ്ക്കൂൾ പഠന കാലത്ത് ഒരു സാധുവായാണ് പോക്സോ കേസിലെ പ്രതിയും ഡി വൈ എഫ് ഐ നേതാവുമായി ജിനേഷിനെ നാട്ടുകാർ കണ്ടിരുന്നത്. മിലിട്ടറിയിൽ നിന്നും പെൻഷൻ പറ്റി സെക്യൂരിറ്റിയായി പോകുന്ന അചഛന്റെ ഏക വരുമാനത്തിലാണ് കുടംബം മുന്നോട്ടു പോയിരുന്നത്. ഇതിനിടെ സക്കൂൾ വിദ്യാഭ്യാസം പൂർത്തിയായ ജിനേഷിനെ ഡിഗ്രിക്ക് ഇക്കണോമിക്സ് ഐച്ഛിക വിഷമായി എടുത്ത് കാട്ടക്കട ക്രിസ്ത്യൻ കോളജേിൽ ചേർന്നു. കോളേജിൽ എത്തിയപ്പോഴും പഴയ പമ്മി ടൈപ്പ് തന്നെയായിരുന്നു ജിനഷ്. അവിടെ എസ്എഫ് ഐ മെമ്പർ ഷിപ്പ് കിട്ടിയെങ്കിലും കാര്യമായ പ്രവർത്തനത്തിനൊന്നും ഇറങ്ങിയില്ല.
പിന്നീട് പി ജിക്ക് ആയി യൂണിവേഴ്സിറ്റി കോളേജിൽ കയറിയതോടെ ജിനേഷിന്റെ സ്വഭാവവും കൂട്ട കെട്ടും എല്ലാ മാറി.പണ്ടേ കൂട്ടൂകാർക്കിടയിൽ ബോസാകാനായിരുന്നു ജിനേഷിന് താല്പര്യം. എന്നാൽ പമ്മിയിരിക്കുന്നതുകൊണ്ടും അപകർഷതാ ബോധത്താലും ആരെയു നയിക്കാനുള്ള അവസരം ആ സമയത്ത് ജിനേഷിന് കിട്ടിയില്ല. യൂണിവേഴ്സിറ്റി കോളേജിൽ പോയി തുടങ്ങിയപ്പോൾ തന്നെ മലയത്തെ ജിമ്മിലും ജിനേഷ് പോയി തുടങ്ങി. വർക്കൗട്ട് ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിന്റെ മൂക്കിടിച്ച് തകർത്തതോടെയാണ് ജിനേഷ് നാട്ടിൽ താരമാകുന്നത്. ജിനേഷിനെ കാണാൻ യൂണിവേഴ്സിറ്റി ബന്ധം വെച്ച് നാട്ടിൽ യുവാക്കൾ അന്വേഷിച്ച് എത്തി തുടങ്ങിയതോടെ നേതൃ പരിവേഷവും വന്നു ചേർന്നു. ഇതിനിടെ നാട്ടിലും ഡി വൈ എഫ് ഐ യിൽ ജിനേഷ് സജീവമായി തുടങ്ങി.
എന്തിനും പോന്ന ചെറുപ്പക്കാർ ഒപ്പമെത്തിയതോടെ നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതും പരിഹാരം നിർദ്ദേശിക്കുന്നതും ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതും പതിവായി. ഇതിനിടെ ലഹരി മാഫിയയുമായും ബന്ധം തുടങ്ങി. ലഹരി വിരുദ്ധ പ്രചരണത്തിന് ചുക്കാൻ പിടിച്ചിട്ടാണ് ലഹരി മാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. യൂണിവേഴ്സിറ്റി കേളേജിലെ ബന്ധം ഉപയോഗിച്ച് നഗരത്തിലെ പല മാഫിയകളുമായി ജിനേഷ് ബന്ധം സ്ഥാപിച്ചുവെന്നാണ് വിവരം. സ്ത്രീകളെ വളച്ചെടുത്തും ഭീക്ഷണിപ്പെടുത്തിയും ചൂക്ഷണം ചെയ്യുന്നതും പതിവായിരുന്നു. ഓരോ ചൂക്ഷണത്തിന് ശേഷവും അതിന്റ വീമ്പ് സുഹൃത്തുക്കളെ വിളിച്ചു പറയുന്നതും ജിനേഷിന് ഹോബിയായിരുന്നു. എല്ലാ ദിവസവും വൈകുന്നരം മൂക്കുന്നി മലയിലാണ് ജിനേഷും സംഘവും സംഗമിച്ചിരുന്നത്.
അവിടെവെച്ച് ലഹരി ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് നേരത്തെ തന്നെ പൊലീസും സ്ഥിരീകരിച്ചിരുന്നതാണ്. എന്നാൽ ജിനേഷിന്റെ പാർട്ടി ബന്ധവും ഡി വൈ എഫ് ഐ നേതാവെന്ന പരിഗണനയും പൊലീസിനെ പിന്നോട്ടു വലിച്ചു. കഴിഞ്ഞ മാസം 21ന് ജിനേഷിന്റ ബെർത്ത്ഡേ പാർട്ടി മൂക്കുന്നിമലയിൽ നടന്നിരുന്നു. മുംബെയില അധോലോകോ നായകർ വാള് വെച്ച് കേക്കു മുറിക്കുന്നതു പോലെ തന്നെ ജിനേഷും വാള് വച്ചാണ് അന്ന് കേക്ക് മുറിച്ചത്. പ്രതിഛായക്ക് മോശം വരുമെന്ന് പറഞ്ഞ് ആരെയും ഫോട്ടോ പോലും എടുക്കാൻ അനുവദിച്ചില്ല. ഈ ബെർത്ത്ഡേ പാർട്ടിയിൽ യുവജന സംഘടനയിലെ ചില പ്രമുഖ നേതാക്കൾ പങ്കെടുത്തുവെന്നാണ് വിവരം.
കൂടാതെ നഗരത്തിലെ പഴയ ചില എസ് എഫ് ഐ നേതാക്കളും എത്തിയിരുന്നു. കഞ്ചാവും മയക്കുമരുന്നും മാത്രമല്ല എം ഡി എമ്മം അടക്കമുള്ള ലഹരി വസ്തുക്കൾ ജിനേഷും കൂട്ടരും വിൽപ്പന നടത്തുകയും കൈവശം വെയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സാധാ പട്ടാളക്കാരന്റെ മകനായ ജിനേഷിന്റെ കയ്യിൽ ആവിശ്യത്തിലധികം പണം വന്നു ചേർന്നതോടെ വണ്ടി ബിസിനസും റെന്റെ കാർ ബിസിനസു വരെ ജിനേഷ് തുടങ്ങി. ഇതിൽ ചില നേതാക്കളെയും പാർട്ണർഷിപ്പാക്കി എന്നാണ് വിവരം.
പൊതുസമൂഹത്തിൽ ലഹരിക്കെതിരേ പ്രവർത്തിക്കുന്ന യുവനേതാവായ ജിനേഷിന്റെ മൊബൈൽഫോൺ പരിശോധിച്ച പൊലീസ് ഞെട്ടിയെന്നാണ് പുറത്തുവന്ന വാർത്ത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാളുടെ ഫോണിൽ പൊലീസ് കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിരന്തരം സ്ത്രീകളെ കെണിയിൽ വീഴ്ത്തുന്നയാളാണ് ഇയാളെന്നെ സൂചനകളാണ് പുറത്തുവരുന്നത ജിനേഷ് അടക്കം എട്ടുപേരെയാണ് പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തത്.
പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ കൊടുക്കുന്ന വിഡിയോകളും ജിനേഷിന്റെ ഫോണിൽ ഉണ്ട്. ലഹരി മരുന്നും മാരകായുധങ്ങളും ഉപയോഗിക്കുന്നതിന്റെ വിഡിയോകളും ഫോണിൽ പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും മലയിൻകീഴ് പൊലീസ് പറഞ്ഞു. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്ക് എതിരെയും ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്ന ഡിവൈഎഫ്ഐയുടെ നേതാവ് തന്നെ സമാന സംഭവത്തിൽ പിടിയിലായത് പ്രാദേശിക തലത്തിൽ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
സമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയെ എട്ടുപേർ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ ലഹരി-സെക്സ് മാഫിയ. സ്ത്രീകളെ ലഹരിക്കടിമയാക്കി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഷ്ട്രീയ കരുത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. തിരുവനന്തപുരത്ത് കവടിയാർ കേന്ദ്രീകരിച്ച് മയക്കു മരുന്ന് സംഘങ്ങൾ സജീവമാണ്. ചായക്കടകൾ കേന്ദ്രീകരിച്ചാണ് കച്ചവടം. ഇതിന് നേതൃത്വം നൽകുന്നത് പ്രധാന ഗുണ്ടാ നേതാവാണ്. സിപിഎം ബന്ധങ്ങളുള്ള ഈ ഗുണ്ടാ നേതാവിന് മലയിൻകീഴുമായും അടുത്ത ബന്ധമുണ്ട്. ഇതുവഴിയാണ് സെക്സ്-ലഹരി മാഫിയകൾ മലയിൻകീഴിൽ തഴച്ചു വളരുന്നത്.
കഴിഞ്ഞദിവസം പിടിയിലായ സംഘത്തിലെ പ്രധാനിയും ഡിവൈഎഫ്ഐ. നേതാവായ ജിനേഷിനെ കൂടാതെ ചില യുവജനസംഘടനാനേതാക്കൾകൂടി ലഹരിസംഘത്തിൽ പങ്കാളികളാണെന്നാണ് സൂചന. എന്നാൽ ഈ തലത്തിലേക്ക് അന്വേഷണം കൊണ്ടു പോകാതിരിക്കാൻ ശ്രമമുണ്ട്. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാൾക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്. തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാവുമായി ഇയാൾക്ക് ബന്ധമുണ്ട്. ലഹരി സജീവമാക്കാൻ ഡിജെ പാർട്ടികളും നടത്തുന്നു.
യൂണിവേഴ്സിറ്റ് കോളേജിന് സമീപമുള്ള ഒരു പ്രമുഖ ഹോട്ടലിൽ ഡിജെ പാർട്ടികൾ സജീവമാണ്. എല്ലാ ശനിയാഴ്ചയും നടക്കുന്ന ഡിജെ പാർട്ടിക്ക് ഗുണ്ടാ നേതാവ് അടക്കം എത്താറുണ്ട്. ഗുണ്ടാ നേതാവ് ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ മറുനാടന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്ക് പൊലീസിനെയെത്തിച്ചത്. മുപ്പതോളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവർ മദ്യവും മറ്റുലഹരികളും ഉപയോഗിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇയാളുടെ ഫോണിലുണ്ടായിരുന്നു. ജിനേഷനും ഈ ഗുണ്ടാ നേതാവുമായി അടുത്ത ബന്ധമുണ്ട്. പൊലീസിൽ അടക്കം ഉന്നത ബന്ധങ്ങൾ ഈ ഗുണ്ടയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടാനാണ് സാധ്യത.
പെൺകുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒട്ടേറെ പെൺകുട്ടികളെ വലയിലാക്കിയ ഒരു പ്രമുഖനും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഹരി-സെക്സ് സംഘത്തിലേക്ക് വിരൽചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാൻ ഒരു പൊലീസ് സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരെയും കൊണ്ടുകഴിയില്ല. സൈബർ പൊലീസിന്റെ പ്രത്യേകസഹായം ആവശ്യമായ കേസിന്റെ അന്വേഷണച്ചുമതല മലയിൻകീഴ് സിഐ.ക്ക് മാത്രമാണ്. കാട്ടാക്കടയിലെ ഡിവൈ.എസ്പി. അവധിയിലുമാണ്. നെടുമങ്ങാട് ഡിവൈ.എസ്പി.ക്കാണ് ചുമതല. ഇതിനിടെയാണ് ഗുണ്ടാ നേതാവിനും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം ചർച്ചയാകുന്നത്.
ഡി വൈ എഫ് ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ് ജിനേഷും പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിയും ഉൾപ്പെടെ എട്ടുപേരെയാണ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത എട്ടാമനെ ജുവനയിൽ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണ സംഘത്തെപ്പോലും അമ്പരപ്പിച്ച കേസിന്റെ ആരംഭത്തിന് ഈ മാസം രണ്ടിനായിരുന്നു തുടക്കം. തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി അമ്മ രാത്രിയിൽ മലയിൻകീഴ് പൊലീസിനെ സമീപിക്കുകയും. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി തമ്പാനൂർ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്