- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ പിടിപ്പിച്ച് പിന്നിയിട്ട ആഫ്രിക്കന്‍ സ്റ്റൈല്‍ മുടി; കാതു കുത്തിയ മൂക്കുകുത്തിയിട്ട ക്രിമിനല്‍; 18-ാം വയസ്സില്‍ ബെല്ലയുടെ ശിഷ്യനായി; 2018ലെ ജയില്‍ വാസം 'മാരി'യാക്കി; കാപ്പ കൂട്ടുകാരനെ വിട്ടുകിട്ടാന്‍ സ്റ്റേഷന്‍ തകര്‍ക്കാന്‍ പോലും തയ്യാര്‍! സി ഐയെ കുത്തി വീഴ്ത്തിയത് ഒല്ലൂരിനെ വിറപ്പിക്കും അനന്തു; ഇത് സ്ഥിരമായി ജയിലില്‍ കിടക്കേണ്ട പുള്ളി
ഒല്ലൂര്‍: കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടയില്‍ കുത്തേറ്റ ഒല്ലൂര്‍ സിഐയുടെ നില തൃപ്തികരം. പ്രതിയെ പിടിക്കുന്നതിനിടെ ഒല്ലൂര്‍ സിഐ ടി.പി. ഫര്‍ഷാദ്, സിപിഒ വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. കൈയ്ക്കും തോളെല്ലിനും കുത്തേറ്റ സിഐയ്ക്ക് സാരമായ പരുക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിനു കാലിനാണ് കുത്തേറ്റത്. വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.
ഒട്ടേറെ കേസുകളില്‍ പ്രതിയായ പടവരാട് എളവള്ളി അനന്തു (മാരി-24) എന്നയാളാണ് സിഐയെയും സിപിഒയെയും കുത്തിയത്. കള്ളു ഷാപ്പില്‍ വച്ച് അനന്തു ഒരാളെ കുത്തിയ വിവരമറിഞ്ഞാണ് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയത്. അഞ്ചേരി അയ്യപ്പന്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമില്‍ പ്രതിയും സുഹൃത്തുക്കളും ഒളിവില്‍ കഴിയുകയായിരുന്നു. പ്രദേശം പോലീസ് വളഞ്ഞു. പ്രതിയുടെ അടുത്ത് എത്തിയപ്പോഴാണ് കത്തിയെടുത്ത് സിഐയെ കുത്തിയത്. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ പ്രതിയെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജഡ പിടിപ്പിച്ച തലമുടി. ആഫ്രിക്കന്‍ മാഫിയാ തലവന്റെ ലുക്കുണ്ടാക്കാനാണ് ഡ്രെഡ് ലോക്കിലൂടെ മുടിയെ ഇങ്ങനെയാക്കിയത്. മുക്കിലെ മൂക്കു കുത്തിയും കൈതിലെ കടുക്കനും എല്ലാം ആധുനിക ഗുണ്ടയുടെ മുഖഭാവം ഇതാണെന്ന് കരുതി മാരി തന്റെ ലുക്കിന്റെ ഭാഗമാക്കി. ലഹരിയും അക്രമവും നിറച്ച് ഒല്ലൂരിനെ അനന്തു വിറപ്പിക്കുകയാണ്. ഇത്തരം പ്രതികളെ ജാമ്യം നല്‍കാതെ സ്ഥിരമായി ജയിലില്‍ ഇടുകയാണ് വേണ്ടത്. സിഐയെ കുത്തിയ കേസായതു കൊണ്ട് തന്നെ പോലീസും ഇത്തവണ ഗൗരവത്തില്‍ ഇടപെട്ടേക്കും. അങ്ങനെ എങ്കില്‍ ഒല്ലൂരിന്റെ മനസമധാനം തകര്‍ക്കാന്‍ കുറച്ചു കാലത്തേക്കെങ്കിലും അനന്തു ഉണ്ടാകില്ല.
നിരവധി കേസുകളില്‍ പ്രതിയാണ് മാരി. പുത്തൂരിലെ സരീതിനെ 2018 ജൂണ്‍ 20 ന് മോട്ടോര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തി ഗുരുതര പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. അന്ന് സംഘത്തിന്റെ നേതാവ് കൊടും ക്രിമിനലുമായ ബെല്ല എന്നറിയപ്പെടുന്ന വിഷ്ണു ആയിരുന്നു. പിന്നീട് മാരി തന്നെ സ്വന്തം ഗുണ്ടാ സംഘത്തെ ഉണ്ടാക്കി. 2023ല്‍ കുട്ടനെല്ലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. അന്ന് മണ്ണുത്തി സ്വദേശിയായ സതീശനെയാണ് പ്രതികള്‍ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചത്. അനന്തു മാരിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. 2018ലെ ഈ കേസില്‍ പെടുമ്പോള്‍ മാരിയെന്നും മാരിമുത്തുവെന്നും വിളിക്കുന്ന അനന്തുവിന് 18 വയസ്സായിരുന്നു പ്രായം. പിന്നീട് കുറ്റകൃത്യങ്ങളുടെ വഴിയേ യാത്ര തുടങ്ങി. അങ്ങനെ ഒല്ലൂരിനെ നടക്കും ക്രിമിനലുമായി.
ഒല്ലൂര്‍ എസ് എച്ച് ഒയെ കുത്തിയ സംഭവത്തില്‍ അനന്തു മാരിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് പോലീസ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് എഫ്‌ഐആര്‍. നെഞ്ചിലും വലതു കൈയിലുമാണ് എസ് എച്ച് ഒ ഫര്‍ഷാദിനു കുത്തേറ്റത്. ഹര്‍ഷാദ് അപകടനില തരണം ചെയ്തു. ഒരു യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അനന്തു മാരി എന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. പൊലീസിനെ കണ്ട അനന്തുവും സുഹൃത്തുക്കളും ഇവരെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് എസ്എച്ച്ഒയുടെ തോളിന് കുത്തി. എസ്എച്ച്ഒയ്ക്ക് പുറമേ സിപിഒ ആയ ദീപക്കിന് കൂടി സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
എസ്എച്ച്ഒക്ക് മൂന്ന് തവണ കുത്തേറ്റുവെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി പറഞ്ഞു. എസ്എച്ച്ഒയുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യവസ്ഥയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തികുത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ച അനന്ദു മാരി അക്രമാസക്തനായി. പോലീസിന് നേരെ അസഭ്യവര്‍ഷവും നടത്തി. ഇയാള്‍ മാരക ലഹരിക്ക് അടിമയാണെന്നാണ് പോലീസ് നിഗമനം. കള്ളുഷാപ്പിലെ വാക്കു തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ മാരി അതിന് ശേഷം പോലീസ് സ്‌റ്റേഷനിലേക്കും വിളിച്ചു. മറ്റൊരു കാപ്പ പ്രതിയെ അറസ്റ്റു ചെയ്തതിനെതിരെയായിരുന്നു ഭീഷണി. ഇയാളെ വിടണമെന്നും അല്ലെങ്കില്‍ ഒല്ലൂര്‍ സ്‌റ്റേഷന്‍ തന്നെ ബോംബ് വച്ചു തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് രണ്ടും കല്‍പ്പിച്ച് പ്രതിയെ തേടി സിഐ ഇറങ്ങിയത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ പടവരാട് എലവള്ളി വീട്ടില്‍ മാരി എന്ന അനന്തുവും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് അനന്തു അപരനെ ആക്രമിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് സമീപത്തെ കോഴി ഫാം പരിസരത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തിയെടുത്ത് വീശുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷവും ഇയാള്‍ ബഹളംവെക്കുകയും ആക്രമണസ്വഭാവം കാണിക്കുകയും ചെയ്തു.
മറ്റൊരു കാപ്പ കേസ് പ്രതിയെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു മാരിയുടെ ഭീഷണി. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചായിരുന്നു മാരിമുത്തുവിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് സിഐയും സംഘവും പിടികൂടാന്‍ പോയത്.