- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചതിയന്മാരെ പൂട്ടിക്കാം; വിദ്യാർത്ഥികളെ നാട് കടത്താൻ ഉള്ള നീക്കത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിയമ സഹായ വാഗ്ദാനം; രാജ്ഞിയുടെ പ്രശംസ നേടിയ വിമലിനോട് വരെ നാട് വിടാൻ ആവശ്യപ്പെട്ട ബ്രിട്ടീഷ് സർക്കാർ കരുണ കാട്ടാനിടയില്ല; നിരീക്ഷണത്തിലുള്ള വെയ്ൽസിലെ മലയാളി ഏജൻസി നടത്തിപ്പുകാർ താക്കീത് ലംഘിച്ചാൽ അഞ്ചു വർഷം അകത്തു കിടക്കേണ്ടി വരും
ലണ്ടൻ : അനേകം മലയാളി വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാക്കിയ യുകെയിലെ മലയാളി നേഴ്സിങ് ഏജൻസികൾ നടത്തുന്ന ചൂഷണത്തിന് എതിരെ ഒരു വർഷത്തിലേറെയായി തുടർച്ചയായി വാർത്തകളിലൂടെ മറുനാടൻ മലയാളി നടത്തുന്ന ഇടപെടൽ പുതിയ വഴിത്തിരിവിൽ . ഈ രംഗത്തെ ചൂഷകരെ തുരത്താൻ വെയ്ൽസ് കേന്ദ്രീകരിച്ചു ജി എൽ എ എ നടത്തുന്ന ശ്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിലെ വിവരങ്ങൾ ഹോം ഓഫിസിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാരുടെ സഹായത്തോടെ അറിയിച്ചത് വഴി യുകെയിൽ എമ്പാടും റെയ്ഡിന് കളം ഒരുക്കുന്ന തരത്തിൽ ഉള്ള നടപടികളിലേക്ക് നീങ്ങാൻ ഹോം ഓഫിസിൽ തീരുമാനമായിക്കഴിഞ്ഞു . അതിനിടെ ഇന്നലെ അറസ്റ്റിലായ 50 വിദ്യാർത്ഥികളെ നാട് കടത്താൻ ജി എൽ എ എ ശ്രമം തുടങ്ങിയത് റിപ്പോർട്ട് ചെയ്തത് ഇന്ത്യൻ ദേശീയ മാധ്യമങ്ങളിലും വാർത്തയായി .
മറുനാടന്റേത് അടക്കമുള്ള വാർത്തകളെ തുടർന്ന് ഹൈ കമ്മീഷനിൽ എത്തിയ അനേകം സന്ദേശങ്ങൾ മൂലം അടിയന്തിര നടപടിക്ക് ഒരുങ്ങാൻ ജീവനകാകർക്ക് ഹൈ കമ്മീഷണർ ദൊരൈ സ്വാമി നിർദ്ദേശം നൽകിക്കഴിഞ്ഞു . ഒരു വർഷത്തെ തുടർച്ചയായ വാർത്തകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഇന്നലെ ഹൈ കമ്മീഷൻ എടുത്ത നിർണായക തീരുമാനം . നോർത്ത് വെയ്ൽസിൽ ചൂഷണത്തിന് ഇരയായ 50 വിദ്യാർത്ഥികളുടെ കാര്യമാണ് ജി ൽ എ എ പറയുന്നത് എങ്കിലും ഇത്തരത്തിൽ നിയമ നടപടികളും യൂണിവേഴ്സിറ്റികളിൽ നിന്നും അച്ചടക്ക നടപടികളും നേരിട്ട ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ യുകെയിലുണ്ട് . ഒറ്റയടിക്ക് 50 വിദ്യാർത്ഥികൾ നാട് കടത്തപ്പെടും എന്ന് ധരിച്ചാണ് ഹൈ കമ്മീഷൻ അടിയന്തിരമായി ട്വീറ്റ് ചെയ്തതെന്ന് വിലയിരുത്തപ്പെടുന്നു .
എന്നാൽ ഹൈ കമ്മീഷന്റെ ഇടപെടൽ വിദ്യാർത്ഥികളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്നു വക്തമാക്കുന്നതാണ് ട്വീറ്റിനോടുള്ള തണുത്ത പ്രതികരണം . ഒരു പക്ഷെ ഹൈ കമ്മീഷൻ സഹായിക്കാൻ തയാറാണെന്ന വിവരം വിദ്യാർത്ഥികളിൽ നല്ല പങ്കും അറിഞ്ഞിരിക്കാനും ഇടയില്ല .
അവതാരങ്ങൾ കയറിയതോടെ മലയാളി സംഘടനകൾക്ക് ശബ്ദമില്ലാതായി
ഏതായാലും ഹൈ കമ്മീഷൻ സഹായിക്കാൻ തയാറാണ് എന്ന വിവരം വക്തമാക്കിയതോടെ ഇത്രയും കാലം മൗനം പൂണ്ടിരുന്ന മലയാളി സംഘടനകൾക്ക് മുഖമടച്ചുള്ള അടി കിട്ടിയതിനു തുല്യമായി മാറിയിരിക്കുകയാണ് . വേണ്ടപ്പെട്ടവർ നേഴ്സിങ് ഏജൻസി നടത്തി കാശുണ്ടാക്കുമ്പോൾ എന്തിനു വെറുതെ അവരുടെ നേട്ടം ഇല്ലാതാക്കണം എന്നാണ് മിക്ക മലയാളി സംഘടനാ ഭാരവാഹികളും ചിന്തിച്ചത് . മാത്രമല്ല പല മലയാളി സംഘടനകളിലും കൂട്ടായ്മകളിലും ചൂഷകരായ നേഴ്സിങ് എജെനസികളുടെ ദല്ലാളുകൾ ഭാരവാഹികളായി ഇടം പിടിച്ചതോടെയാണ് സംഘടനകൾക്ക് ശബ്ദിക്കാനാകാതെ പോയത് എന്നും വിവരം ലഭിച്ചിട്ടുണ്ട് . ഏജൻസികളുടെ വിളനിലമായ സ്റ്റോക് ഓൺ ട്രെന്റിൽ സംഘടനകൾക്ക് പഞ്ഞം ഇല്ലെങ്കിലും ശബ്ദിക്കാനാകാത്ത സാഹചര്യം ഇതുകൊണ്ടാണെന്നു ഒരു സംഘടനയുടെ മുൻ സെക്രട്ടറി പേര് വെളിപ്പെടുത്തരുത് എന്ന അഭ്യർത്ഥനയോടെ അറിയിച്ചിരുന്നു .
അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഹോം ഓഫിസ് നടത്തിയ റെയ്ഡുകളെ തുടർന്ന് ഇതിലധികം വിദ്യാർത്ഥികൾക്ക് ബ്രിട്ടൻ വിടേണ്ടി വന്നതായാണ് വിവിധ നഗരങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് . ഇപ്പോൾ ജി ൽ എ എ യുടെ കണക്കിൽ ഉള്ള 50 പേരിൽ പലരും നാട് കടത്തപ്പെട്ടതായും സൂചനയുണ്ട് . 2021 ഡിസംബറിൽ നോർത്ത് വെയ്ൽസിൽ ജി ൽ എ എ റെയ്ഡിനെ തുടർന്ന് പ്രയാസത്തിലായ വിദ്യാർത്ഥികളിൽ ചിലർ പേര് വെളിപ്പെടുത്തരുത് എന്ന അഭ്യർത്ഥനയോടെ നൽകിയ വിവരത്തിൽ ഏതു നിമിഷവും നാട് കടത്തപ്പെടാം എന്ന സൂചന നൽകിയിരുന്നു . അതേസമയം ചൂഷണത്തിന് വിധേയരായവർ എന്ന നിലയിൽ നിയമ സഹായം തേടാനും ഈ വിദ്യാർത്ഥി സംഘം അന്ന് ശ്രമിച്ചിരുന്നതായും സൂചനയുണ്ട് . ഇപ്പോൾ ജി എൽ എ എ യുടെ താക്കീത് ലഭിച്ച ദമ്പതികളായ മാത്യു ഐസക് , ജിനു ചെറിയാൻ , ബന്ധുവായ എൽദോസ് ചെറിയാൻ , എൽദോസ് കുര്യച്ചൻ , ജേക്കബ് ലിജു എന്നിവർ മോഡേൺ സ്ലെവാരി ആക്ട് പ്രകാരം ലഭിച്ച താക്കീത് ലംഘിച്ചാൽ അഞ്ചു വർഷത്തേക്ക് ജയിലിൽ എത്തുമെന്നാണ് നിയമ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് . അതിനാൽ ഭാവിയിൽ ഇത്തരത്തിൽ ഉള്ള ഒരു കച്ചവടത്തിനും അഞ്ചാംഗ സംഘത്തിന് ഇറങ്ങാനാകില്ല .
വിദ്യാർത്ഥികളുടെ പ്രശനങ്ങൾ ഹൈ കമ്മീഷന് ഗൗരവമായി കേൾക്കേണ്ടി വരും
ഇപ്പോൾ നാട് കടത്തപ്പെടാൻ ഉള്ള ലിസ്റ്റിൽ ഉള്ള ഏതെങ്കിലും വിദ്യാർത്ഥി ഉണ്ടെങ്കിൽ അടിയന്തിരമായി ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനെ ബന്ധപ്പെടണം എന്നാണ് ലഭ്യമായ നിർദ്ദേശം . സാധ്യമായ എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്ത ഹൈ കമ്മീഷൻ ഈ രംഗത്തെ ചൂഷണം തടയാൻ ആവശ്യമായ നടപടികളിലേക്ക് കടക്കും എന്നും സൂചനയുണ്ട് . യുകെയിൽ മലയാളി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന മലയാളി നേഴ്സിങ് ഏജന്‌സികളുടെയും മറ്റു ഏജന്‌സികളുടെയും വിവര ശേഖരണമാകും ഇത്തരത്തിൽ സ്വീകരിക്കപെടുന്ന ആദ്യ നടപടി . ഇത്തരം ഏജൻസികളിൽ ജോലി ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് തന്നെയാണ് ഇക്കാര്യത്തിൽ ആദ്യം സഹായിക്കാനാകുക . അടുത്തിടെ ലിവർപൂളിൽ ഒരു മലയാളി വിദ്യാർത്ഥി ആത്മഹത്യാ ചെയ്ത സംഭവത്തിൽ കുടുംബം ഹൈ കമ്മീഷന് നൽകിയ കത്തിലും ചൂഷണം സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു .
എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് കരുതിയ ഹൈ കമ്മീഷൻ ഇന്നലെ 50 വിദ്യാർത്ഥികൾ നാട് കടത്തപ്പെടും എന്ന വാർത്ത വന്നതോടെയാണ് പരിധി വിട്ട ചൂഷണം നടക്കുന്നതായി മനസിലാക്കുന്നത് . ഒരു രാജ്യത്തു നിന്നും ഒറ്റയടിക്ക് ഇത്രയധികം വിദ്യാർത്ഥികൾ തിരിച്ചെത്തിയാൽ സ്വാഭാവികമായും കേന്ദ്ര സർക്കാരിൽ നിന്നും ഹൈ കമ്മീഷന് ചോദ്യങ്ങൾ നേരിടേണ്ടി വരും . ഇക്കാരണത്താലാണ് വിദ്യാർത്ഥികളെ സഹായിക്കാൻ അടിയന്തിര നടപടിക്ക് ഇറങ്ങിത്തിരിക്കാൻ ഹൈ കമ്മീഷൻ തയാറായത് എന്നും കരുതപ്പെടുന്നു . നിയമ സഹായത്തിന്റെ കാര്യത്തിൽ ഹൈ കമ്മീഷന് എത്രത്തോളം മുന്നോട്ട് പോകാനാകും എന്ന കാര്യത്തിലും ആശങ്കയുണ്ട് . കോടതി പോലും പലപ്പോഴും നാടുകടത്തൽ കേസുകളിൽ ഹോം ഓഫിസ് വാദത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് യുകെയിൽ കാണാനാകുക .
കോവിഡ് പോരാളിയായി സേവനം ചെയ്തതിനു രാജ്ഞിയുടെ പ്രശംസ പോലും നേടിയ ഇന്ത്യൻ വിദ്യാർത്ഥി വിസയിൽ എത്തിയ വിമൽ പാണ്ഡയെ കോളേജിന്റെ അംഗീകാരം പോയെന്ന കാരണത്താൽ നാടുകടത്താനുള്ള തീരുമാനം പോലും പുനഃപരിശോധിക്കാൻ സാധിക്കില്ലെന്നാണ് ഇന്നലെ വക്തമായത്. വിമലിനു വേണ്ടി ഒന്നേമുക്കാൽ ലക്ഷം പേരിട്ട പൊതു പരാതി ഉയർന്നിട്ട് പോലും തീരുമാനം പുനഃപരിശോധിക്കാൻ ഹോം ഓഫിസ് തയ്യാറല്ല . ഇതോടെ ഹോം ഓഫിസ് എടുക്കുന്ന തീരുമാനത്തെ നയതന്ത്ര പരിധിയിൽ നിന്നും മാത്രമേ ഹൈ കമ്മീഷന് ചോദ്യം ചെയ്യാനാകൂ . എന്നാൽ വിദ്യാർത്ഥികളിൽ നിന്നും ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ചൂഷണം നടത്തുന്ന നേഴ്സിങ് ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ ഹൈ കമ്മീഷന് കൂടുതൽ വേഗത്തിൽ ഹോം ഓഫിസിനെ അറിയിച്ചു ചൂഷണം അവസാനിപ്പിക്കാനാകും എന്നതാണ് വസ്തുത .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.