മലപ്പുറം: വ്യാജപട്ടയം സൃഷ്ടിച്ച് ഭൂമി വില്‍പ്പനടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെ തിരിച്ചു പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. റവന്യൂ വകുപ്പിന്റെ റിസര്‍വ് ഫോറസ്റ്റ് വനേതര ആവശ്യങ്ങള്‍ക്കായി വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ നിയമിച്ചത്.

നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിലമ്പൂര്‍ ഭൂരേഖാ തഹസില്‍ദാര്‍ കണ്‍വീനറും ജില്ലാ സര്‍വേ സൂപ്രണ്ട് അംഗവുമാണ്. ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചു വരുന്നവരെ കണ്ടെത്താനായി റവന്യൂ-വനം വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ്തല പരിശോധന നടത്താന്‍ ധനേഷ്‌കുമാറിനെ ചുമതലപ്പെടുത്തി. കളക്ടര്‍ക്ക് ഒരാഴ്ചയ്ക്കകം ഭൂരേഖാ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കണം.

പുള്ളിപ്പാടം വില്ലേജില്‍ വ്യക്തികള്‍ കെ.സി.അനിയത്തി തമ്പുരാട്ടി എന്ന പേരില്‍ വ്യാജ പട്ടയം സൃഷ്ടിച്ച് ഭൂമി വില്‍പ്പന നടത്തിയെന്ന പരാതിയിലെ അന്വഷണത്തില്‍ ഇവരുടെ പേരില്‍ ഭൂമിയില്ലെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജ പേരുകളില്‍ പട്ടയം സൃഷ്ടിച്ചവരെയും കൈവശം വെക്കുന്നവരെയും കണ്ടെത്തി നടപടിയെടുക്കണമെന്ന് നോര്‍ത്ത് ഡിഎ ഫ്. നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇത്തരം പരാതികള്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിധിയിലുള്‍പ്പെടുത്തി അന്വേഷിക്കാന്‍ നടപടിയുണ്ടാകണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന എസ്ഐടിയുടെ യോഗത്തില്‍ കലക്ടര്‍, തിരൂര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍മാര്‍, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിഎഫ്മാര്‍, ഭൂപരിഷ്‌കരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

സംയുക്ത പരിശോധനാസംഘത്തെ ശക്തിപ്പെടുത്തുക, പതിച്ചുനല്‍കുന്നതിനായി റവന്യൂവകുപ്പി നു കൈമാറിയ വനഭൂമിയിലെ നിയമവിരുദ്ധ ക്വാ റികള്‍ കണ്ടെത്തുക, വനഭൂമിയില്‍പ്പെട്ട ആദി വാസിഭൂമി വ്യാജമാര്‍ഗങ്ങളിലൂടെ കൈവ ശപ്പെടുത്തുന്നത് കണ്ടെത്തുക, വനഭൂമിയിലെ അനധികൃത കൈവശപ്പെടുത്തല്‍ കണ്ടെത്തുക തുടങ്ങിയവയാണ് അന്വേഷ ണസംഘത്തിന്റെ പ്രധാന ജോലി. ഫീല്‍ഡ് പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥരെ ഡി എഫ്ഒ, തഹസില്‍ദാര്‍ എന്നിവര്‍ നിയമിക്കണം.