- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് പിടിച്ച സെറ്റില്‍ തുടരാന്‍ വിസമ്മതിച്ച 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്'! തടി കുറച്ച് ചുള്ളനായി 'വര്‍ഷങ്ങള്‍ക്ക് ശേഷം' തിരിച്ചുവെന്ന ആ നടനെ തകര്‍ക്കാന്‍ വീണ്ടും നീക്കം; സെറ്റിലെ കഞ്ചാവിനെ കുറിച്ച് ഉരിയാടാത്ത നിര്‍മ്മാതാവിന് ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് താന്‍ ഓര്‍മ്മിപ്പിക്കാനുള്ള ധാര്‍മികതയുണ്ടോ? നിവിന്‍ പോളി അണ്‍ഫോളോ കഥയും അന്തരീക്ഷത്തില്‍
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ലയാള സിനിമയിലെ ഒരു പ്രമുഖന്‍ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞതാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണം. ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ ഒരുക്കുന്ന ദി പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ലിസ്റ്റിന്റ് പ്രതികരണം. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഒരു ചിത്രം തിരുവനന്തപുരത്ത് ഷൂട്ടിംഗ് തുടങ്ങിയിരുന്നു. ഈ സെറ്റിലെ സ്റ്റണ്ട് മാസ്റ്ററില്‍ നിന്നും കഞ്ചാവ് എക്‌സൈസ് പിടികൂടി. അങ്ങനെ കഞ്ചാവ് പിടികൂടിയ സെറ്റില്‍ സഹകരിക്കാന്‍ നടന്‍ തയ്യാറാകാതെ വീട്ടില്‍ പോയി. ധാര്‍മികത പറഞ്ഞായിരുന്നു ഇത്. ഇങ്ങനെ പോയ നടന്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കുന്നതാണ് ലിസ്റ്റണെ ചൊടിപ്പിച്ചത്. എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന ലിസ്റ്റിന്‍ തന്റെ സെറ്റിലുള്ളവരില്‍ നിന്നും കഞ്ചാവ് പിടിച്ചതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത്തരമൊരു നിര്‍മ്മാതാവാണ് നടനെ പരസ്യമായി തള്ളി പറയുന്നത്.
ലിസ്റ്റണിന്റെ ഈ സിനിമയില്‍ ബോബന്‍ കുഞ്ചാക്കോ അഭിനയിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ബോബന്‍ കുഞ്ചാക്കോ അവസാന നിമിഷം പിന്മാറിയത്രേ. ഇതോടെ ഈ നടനെ നിര്‍ബന്ധിച്ച് കൊണ്ടു വരികയായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ അഭിനയിക്കാനായി സെറ്റിലെത്തി. ഇതിനിടെയാണ് തമ്പാനൂരിലെ ഹോട്ടലിലേക്ക് എക്‌സൈസ് ഇരച്ചു കയറിയത്. ബുക്ക് രൂപത്തിലുണ്ടാക്കിയ പെട്ടിയില്‍ നിന്നും കഞ്ചാവ് പിടിച്ചു. ഈ കഞ്ചാവ് സിനിമാ സെറ്റിലുള്ളവര്‍ക്ക് വിതരണം ചെയ്യാനാണെന്ന് പോലും വാദമെത്തി. എന്നാല്‍ അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അട്ടിമറിച്ചു. എവിടെ നിന്ന് കഞ്ചാവ് അയാള്‍ക്ക് കിട്ടിയെന്ന് പോലും എക്‌സൈസ് അന്വേഷിച്ചില്ല. ജാമ്യം കൊടുത്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇതോടെയാണ് നിവിന്‍പോളി മടുത്തു മടങ്ങിയത്. പിന്നാലെ വിവാദവുമുണ്ടായി. പ്രമുഖ സംവിധായകന്റെ മകന്റെ ചിത്രത്തില്‍ അഭിനായിക്കാമെന്ന് നേരത്തെ തന്നെ ഈ നടന്‍ വാക്കു നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തത്.
തന്നെ ചതിച്ച നടന്‍ മലയാള സിനിമയില്‍ എത്തിയിട്ട് 15 വര്‍ഷമായെന്നും ഇതിനകം നിരവധി സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിന്‍ പറയുന്നു. ഇന്ന് ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നു. താനിത് പറയുമ്പോള്‍ ആ നടന്‍ ഇത് കാണുമെന്നും ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് താന്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും ലിസറ്റിന്‍ പറഞ്ഞു. സ്റ്റീഫന്റെ വാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഏത് നടനെ ഉദ്ദേശിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നായി പലരുടെയും സംശയം. ഇതിനിടെയാണ് സൂചനകള്‍ മറുനാടന് കിട്ടുന്നത്. ഇതോടെ പലരും പല നടന്മാരുടെ പേരുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച എത്തി. എന്തായാലും മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കുറിച്ചായിരിക്കില്ലെന്നും, അവരെ തൊടാനുള്ള ധൈര്യം ലിസ്റ്റിന് ആയിട്ടില്ലെന്നും ചിലര്‍ പറയുന്നു. പിന്നെയുള്ളത് ദിലീപും പൃഥ്വിരാജും ആണ്.
ദിലീപ് ആ വേദിയില്‍ ഉണ്ടായിരുന്നു, പൃഥ്വി അങ്ങേര്‍ക്ക് എതിരെ ഒന്നും പറയില്ലെന്നും കമന്റ്. പിന്നെ ആരാധകര്‍ ഉയര്‍ത്തിയ പേര് നടന്‍ നിവിന്‍ പോളിയുടേതാണ്. അര്‍ക്കും പറയാനുള്ള ഒരാളായത് കൊണ്ട് സാധ്യത ഉണ്ടെന്നാണ് ഒരാള്‍ പറയുന്നത്. നിവിന്‍ തിരിച്ചെത്തിയാല്‍ ചവിട്ടിയവരുടെ ഓക്കേ ഓഫീസ് അവന്‍ പൂട്ടിക്കുമെന്നും നിവിന്‍ പോളി ബേബി ഗേളിന്റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയെന്നും അതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.അടുത്ത സാധ്യതയായി പ്രേക്ഷകര്‍ പറഞ്ഞത് ദുല്‍ഖര്‍ സല്‍മാനെയാണ് . ലിസ്റ്റിന്‍ പറഞ്ഞത് ധ്യാന്‍ ശ്രീനിവാസനെ കുറിച്ചാണോയെന്ന സംശയമാണ് മറ്റൊരാള്‍ പങ്കുവെയ്ക്കുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ആ വലിയ തെറ്റുകാരന്‍ നടന്‍ നിവിന്‍ പോളിയോ എന്ന ചര്‍ച്ച സജീവമാക്കുന്ന മറ്റൊരു സംഭവവുമുണ്ടായിട്ടുണ്ട്. അതിനിടയിലാണ് നിവിന്‍ പോളിയിലേക്ക് സംശയം നീളുന്നതെന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും ബേബി ഗേള്‍ സിനിമയുടെ ഡയറക്ടറായ അരുണ്‍ വര്‍മ്മയും ഇന്‍സ്റ്റഗ്രാമില്‍ താരത്തെ അണ്‍ഫോളോ ചെയ്തു എന്നുള്ളതാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിവിന്‍ പോളിയെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തിലെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഈ തര്‍ക്കത്തിന് കാരണമെന്നും സൂചനയെന്ന് ന്യൂസ് 18 കേരള വിശദീകരിക്കുന്നു.
'ബേബി ഗേള്‍' എന്ന ചിത്രത്തില്‍ ആദ്യം നായകനാക്കാന്‍ തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിന്‍ പോളിയെ സിനിമയിലെ നായകനാക്കി തിരഞ്ഞെടുക്കുന്നതെന്നും ന്യൂസ് 18 കേരള പറയുന്നു.