- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓച്ചറയിലെ ബിജെപി മണ്ഡലം പ്രസിഡന്റ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കാണാന്‍ പോയത് എസ് ഡി പി ഐ നേതാവുമായി! അത്യപൂര്‍വ്വ രാഷ്ട്രീയ ഫോട്ടോയില്‍ ബിജെപിയില്‍ കലഹം; പ്രതികരണങ്ങള്‍ വിലക്കി ബിജെപി ഉന്നത നേതൃത്വവും
വിവാദങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് ബിജെപി നേതൃത്വം വിലക്കും കൊണ്ടു വന്നു.
ശ്രീജിത്ത് മാരാര്‍
ആലപ്പുഴ: എസ് ഡി പി ഐയും ബിജെപിയുമാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ ശത്രുക്കള്‍. ആലപ്പുഴയില്‍ പലവിധ ചര്‍ച്ചകളും വിവാദങ്ങളും അക്രമവുമെല്ലാം ഈ പാര്‍ട്ടികളുടെ പേരിലുണ്ടായി. അതിനിടെ ഓച്ചിറ ബി,ജെ.പിയില്‍ പ്രസിഡന്റിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. ഇതിന് പിന്നില്‍ എസ് ഡി പി ഐ ഫാക്ടറുണ്ടെന്നതാണ് ശ്രദ്ധേയം. അതിനിടെ വിവാദങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് ബിജെപി നേതൃത്വം വിലക്കും കൊണ്ടു വന്നു.
വിമുക്തഭടന്‍മാരുടെ കാന്റീന്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കുര്യനെ കാണാനെത്തിയ ഓച്ചിറ മണ്ഡലം പ്രസിഡന്റിന്റെ ഗ്രൂപ്പ് ഫോട്ടോയില്‍ എസ്.ഡി.പി ഐ പ്രവര്‍ത്തകന്റെ ഫോട്ടോ ഉള്‍പ്പെട്ടതാണ് രോഷത്തിന് കാരണം. തുടര്‍ന്ന് ബി.ജെ.പി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രസിഡന്റ് ശരത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ആണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച എസ്.ഡി.പി ഐ പ്രവര്‍ത്തകരെ സംരക്ഷിച്ച ആളാണ് ഫോട്ടോയില്‍ കാണുന്ന സലിം എന്നതാണ് പ്രധാനപ്പെട്ട ആരോപണം. അത് മാത്രമല്ല എസ്.ഡി.പി ഐയുടെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ് കൂടിയാണ് സലിം എന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങളോടൊപ്പം അല്ല സലീമിന്റെ മകന്റെ എന്തോ വിഷയുമായി ബന്ധപ്പെട്ടാണ് സലീം എത്തിയതെന്നാണ് ശരത്തിന്റെ വിശദീകരണം. ഏതായാലും തമ്മിലടി പുറത്ത് വന്നതോടെ നേതൃത്വം ഇടപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇനി ഈ വിഷയത്തില്‍ ചര്‍ച്ച ഉണ്ടാകരുതെന്ന് നിര്‍ദ്ദേശവും വന്നു.
ബി.ജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് രൂക്ഷമായി പരസ്പരം പോരടിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നതോടെയാണ് ബി.ജെ.പിക്കുള്ളില്‍ ഇത്ര രൂക്ഷമായ ചേരിതിരിവ് ഉണ്ടെന്ന് പുറത്ത് അറിയയുന്നത്. ബി.ജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായി വിലയിരുത്തുന്നത് എസ്.ഡി.പി ഐയെ ആണ്. ബിജെപിയും അത് സമ്മതിക്കാറുണ്ട്. എന്നാല്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റും കേന്ദ്രമന്ത്രിയുടേയും കൂടെ എസ്.ഡി.പി. ഐ നേതാവിന്റെ ഗ്രൂപ്പ് ഫോട്ടോ പുറത്ത് വന്നത് വലിയ ഞെട്ടലായി. എന്നാല്‍ ഈ സംഭവത്തില്‍ കേ്ന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് ഒരു പങ്കുമില്ല.
ബി.ജെ. പി മണ്ഡലം പ്രസിഡന്റിനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉണ്ടെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ സര്‍ക്കുലറും വിവാദം ശരി വയ്ക്കുന്നതാണ്. പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോള്‍ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് പ്രസിഡന്റ് ചെയ്തത്. പ്രസിഡന്റിന്റേയും മെമ്പര്‍മാരുടേയും ഒപ്പമല്ല സലിം എത്തിയതെന്നും. സലിമീനെ അറിയുക കൂടി ഇല്ലെന്നുമാണ് ശരത് മറുനാടനോട് പ്രതികരിച്ചത്.
ഈ ഒരു വിഷയത്തോടെ ഓച്ചിറ ബി.ജെപിക്ക് അകത്തുള്ള പടലപ്പിണക്കം ആണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രാദേശിക നേതൃത്വത്തിന് സംസ്ഥാന ഘടകം ശാസന നല്‍കിയിട്ടുണ്ട്.