പത്തനംതിട്ട :നിലവിലുള്ള കൗൺസിൽ നിലവിൽ വന്ന തീയതി മുതൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലു വരെയുള്ള കാലയളവിൽ പത്തനംതിട്ട നഗരസഭയ്ക്കുള്ളിൽ കണ്ടെത്തിയത് 25 അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായി വിവരാവകാശരേഖ.

വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവായത്. വിവരാവകാശ ഉദ്യോഗസ്ഥൻ നൽകിയ മറുപടി പ്രകാരം കഴിഞ്ഞ എട്ടു മാസത്തിനകം അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവരുടെ പേരുവിവരം

(1) ഷാൻ വലഞ്ചൂരി

(2)അജ്മൽ എംപി ബാറ്ററി കട ആനപ്പാറ

(3)ഷിഹാസ ലബ്ബവിളയിൽ

(4)എബ്രഹാം വർഗീസ് തെങ്ങുംതറയിൽ

(5)ലെനിൻ കെ അതുല്യ ഫർണിച്ചർ

(6)അബ്ദുൽ അസീസ് പുതുവീട് പേട്ട

(7)പ്രസാദ് ലക്ഷംവീട് താഴെ വെട്ടിപ്പുറം

(8)എബ്രഹാം ബാബു എബ്രഹാം കിഴക്കേടത്ത് മറിയം കോംപ്ലക്സ്

(9)ലിസി ഫെലിക്സ് സണ്ണി കോട്ടേജ് കുമ്പഴ

(10)ഷെഫീഖ് മുഹമ്മദാലി സുമയ്യ മൻസിൽ

(11)അബ്ദുൽ അസീസ് അലങ്കാരത്ത് വീട് കുലശേഖരപതി

(12)നടരാജൻ


(13)മീരാ സാഹിബ് റാവുത്തർ നാരകത്തിനാൽ കുഴിയിൽ പത്തനംതിട്ട

(14)കുഞ്ഞമ്മ ഫിലിപ്പ്

(15)സുരേന്ദ്രൻ പിള്ള വാഴിത്തടത്ത് വീട്

(16)നൗഷാദ് അൻവർ മൻസിൽ ചിറ്റൂർ

(17)നിഷ മേലെ മണ്ണിൽ വലഞ്ചൂരി

(18)മോളി കിണർവിളയിൽ കുമ്പഴ വടക്ക്

(19)അബ്ദുൽ കരീം കൊല്ലം പറമ്പിൽ വെട്ടിപ്പുറം

(20)നൗഷാദ് അൻവർ മൻസിൽ ചിറ്റൂർ

(21)സാറാമ്മ തോമസ്
തണുങ്ങാട്ടിൽ

(22) രാജേന്ദ്രൻ

(23) സാലി എബ്രഹാം

(24) അയ്യൂബ് ഖാൻ അലങ്കാരത്ത് വീട്
കുലശേഖരപതി

(25) അൽ അമീൻ കുരുവിക്കാട്ടിൽ ചിറ്റൂർ.

ഇവർക്ക് നഗരസഭയിൽ നിന്നും നോട്ടീസും നൽകിയിട്ടുണ്ട്. 25 എണ്ണത്തിൽ ഒരെണ്ണം മാത്രമേ പൊളിച്ചുമാറ്റിയിട്ടുള്ളൂ. ആനപ്പാറ സ്വദേശി അജ്മൽ അബാൻ ജംഗ്ഷനിൽ ഉള്ള വയലിൽ അനധികൃതമായി നടത്തിയ നിർമ്മാണമാണത്. അതും റഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ബാക്കി അനധികൃത മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചു മാറ്റണമെന്ന് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.