- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാജൻ സ്കറിയ ഒരു രാഷ്ട്രീയവുമില്ലാതെ വാർത്ത ചെയ്യുന്ന വ്യക്തി; അൻവർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കുന്നത് ജനാധിപത്യവിരുദ്ധം; ഷാജൻ പറഞ്ഞത് അൻവർ എന്ന രാഷ്ടീയ നേതാവിനെതിരെ; അത് മുസ്ലിം വിരുദ്ധമാകുന്നത് എങ്ങനെ? പിസി ജോർജിന്റെ വാക്കുകൾ കൊള്ളേണ്ടിടത്തു കൊള്ളുമ്പോൾ
കൊച്ചി: മറുനാടൻ മലയാളിയെ ആരു പിന്തുണച്ചാലും പി വി അൻവർ സൈബർ വിങിന്റെ സൈബർ ആക്രമണം ഉറപ്പാണ്. ഇത് കാര്യമാക്കാത്തെ പിന്തുണകൾ കൂടുകയാണ്. രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കം മറുനാടൻ വേട്ടയ്ക്കെതിരെ പ്രതികരിച്ചു. ഇപ്പോൾ പൂഞ്ഞാറിലെ മുൻ എംഎൽഎയും മറുനാടന് വേണ്ടി ശബ്ദിക്കുകയാണ്. ഷാജൻ സ്കറിയ എന്ന പത്ര പ്രവർത്തകൻ പറഞ്ഞത് അൻവർ എന്ന രാഷ്ടീയ നേതാവിനെതിരെ. അത് മുസ്ലിം വിരുദ്ധമാകുന്നത് എങ്ങനെയാണെന്നു ചോദിച്ച് പിസി ജോർജ്.
ജോർജിന്റെ പ്രതികരണങ്ങൾ പിവി അൻവറിന് പിടിച്ചില്ലെന്നതാണ് വസ്തുത. പൂഞ്ഞാർ രാജാവ് ജോർജ്ജ് ഒന്നാമൻ കോപിച്ചിട്ടുണ്ട്.പേടിച്ച് മുട്ടുകാൽ വിറച്ചിട്ട് മേലാ. നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ..?? ജോർജ്ജേ.. പി.സി.ജോർജ്ജിന്റെ വെരുട്ടലിനും മാസ് ഡയലോഗിനുമൊക്കെ പൂഞ്ഞാറുകാർ അവസാനം ഇട്ടത് പുല്ലുവിലയാണ്.അതുകൊണ്ട് ജോർജ്ജിനിപ്പോൾ ഒരുപാട് സമയവുമുണ്ട്.ജോർജ്ജിന്റെ പിപ്പിടി കണ്ടാൽ പേടിക്കുന്ന ആളുകൾ കാണും.അക്കൂട്ടത്തിൽ ഞാനില്ല ജോർജ്ജേ..??-ഇതാണ് പിസി ജോർജ്ജിനെതിരായ അൻവറിന്റെ കമന്റ്.
പിസി ജോർജ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ: അൻവർ കാണിച്ച മര്യാദകേട് എത്രയോ വലുതാണ്. അയാൾ അനധികൃതമായി തടയണ നിർമ്മിച്ചു. കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ പൊളിച്ചു കളഞ്ഞില്ലേ? അൻവറിനെക്കുറിച്ചു പറഞ്ഞാൽ എങ്ങനെയാണ് മുസ്ലിം വിരുദ്ധമാകുന്നത്? ചില മുസ്ലിം നേതാക്കളുടെ സ്വഭാവമാണിത്... മിണ്ടിയാൽ ഉടനെ വർഗീയതയാണെന്നു പറയും. അൻവർ വൃത്തികേട് കാണിച്ചാൽ മുസ്ലിംങ്ങൾ അതു കാണിച്ചു എന്നല്ല. അൻ കാണിച്ചുവെന്നാണ്. ഷാജൻസ്കറിയ അതു മാത്രമേ പറഞ്ഞിട്ടുള്ളു.
ഷാജൻ സ്കറിയ പറഞ്ഞത് അൻവർ എന്ന രാഷ്ട്രീയ നേതാവിനെതിരെയാണ്. അത് സമുസ്ലിം വിരുദ്ധമാകുന്നത് എങ്ങനെയാണ്. ഇന്ന് പത്രം എടുത്ത് വായിക്കുമ്പോൾ സ്വർണ്ണക്കള്ളക്കടത്തിലെ പ്രതികൾ മുസ്ലിംങ്ങൾ ആണെങ്കിൽ അവർ എല്ലാവരം കള്ളക്കടത്തുകാരാണോ? മുസ്ലിം എന്നു പറയുന്നതിനു പ്രത്യേകത അവർ കൂടുതൽ ഐക്യമുള്ളവരും, നിസാര കാര്യങ്ങൾക്കു പോലും പ്രതികരിക്കുന്നവരുമാണ്. ആ പ്രതികരിക്കുന്ന പാവങ്ങളെ മുഴുവൻ വഞ്ചിക്കുകയാണ്. എനിക്കുണ്ടായ അനുഭവം അതല്ലേ....
പിവി അൻവർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കുന്നത് ജനാധിപത്യത്തിനും മനസാക്ഷിക്കും വിരുദ്ധം. ഷാജൻ സ്കറിയയെ തല്ലും കൊല്ലും എന്നു അൻവർ പറഞ്ഞാൽ തിരിച്ചു മറുപടിപറയണം. ഞാൻ ഷാജൻ സക്റയയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഒരു രാഷ്ട്രീയവുമില്ലാതെ വാർത്ത ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇതുവരെ മുസ്ലിം വിരുദ്ധനായി അദ്ദേഹത്തെ തോന്നിയിട്ടില്ല. അദ്ദേഹത്തെ മോശമാക്കുന്നവരുടെ ഒപ്പം നിൽക്കാൻ എനിക്കു താൽപ്പര്യമില്ല. ഈ സാഹചര്യം അടിയന്തരാവസ്ഥക്കും മുകളിലുള്ള സാഹചര്യമാണ്.
സ്റ്റാലിനു തുല്ല്യനാണ് പിണറായി എന്നു പറയാൻ സാധിക്കില്ല. അദ്ദേഹത്തിനു കുറച്ചുകൂടി മനസാക്ഷിയുണ്ട്. മാധ്യമങ്ങളെ മുഴുവൻ പിണറായി പിടിച്ചു കെട്ടുന്നു. പിണറായി എല്ലാ കള്ളക്കച്ചവടവും അറിയുന്ന ആളാണ്. പിണറായി അമേരിക്കയിൽ പോകുന്നത് കേരളത്തിൽ നിന്നും കട്ട പണം ഒളിപ്പിക്കാൻ വേണ്ടിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇദ്ദേഹത്തെ കാണില്ല, അമേരിക്കയിലോ കുവൈത്തിലോ മറ്റോ കാണുമെന്നും പി സി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.