- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞില്ലേ? പിണറായിയുടെ ദുരൂഹമായ അവിഹിത ബന്ധങ്ങളിൽ ഒരാളാണ് ഫാരിസ് അബൂബക്കർ; കണ്ടില്ലേ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ബന്ധം പുറത്ത് വന്നത്; മൂന്ന് മണിക്കൂർ ചർച്ച ദുരൂഹം'; നന്തിയിലെ മുഖ്യമന്ത്രിയുടെ ഗൃഹസന്ദർശനം വിവാദത്തിലേക്ക്; രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് പിസി ജോർജ്
കൊച്ചി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ മുഖ്യ മന്ത്രി സന്ദർശനം നടത്തിയതിനെ വിമർശിച്ച് പി.സി ജോർജ്ജ്. 'ഞാൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞില്ലേ? പിണറായി വിജയന്റെ ദുരൂഹമായ അവിഹിത ബന്ധങ്ങളിൽ ഒരാളാണ് ഫാരിസ് അബൂബക്കറെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലല്ലോ. ഇരുവരും തമ്മിലുള്ള ബന്ധത്തിന് എന്താണ് തെളിവെന്നായിരുന്നു എല്ലാവരും അന്ന് ചോദിച്ചത്. ഇപ്പോൾ കണ്ടില്ലെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ബന്ധം പുറത്ത് വന്നത്.' കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി പിണറായി വിജയൻ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ സന്ദർശനം നടത്തിയദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മറുനാടൻ പുറത്ത് വിട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു പി.സി ജോർജ്ജ്.
വി എസ് അച്ചുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ച ഫാരിസ് അബൂബക്കറുമായി പിണറായി വിജയന് എന്താണ് കൂട്ട്? മൂന്ന് മണിക്കൂറോളമാണ് കൊയിലാണ്ടി നന്തിയിലെ വീട്ടിൽ അദ്ദേഹം ചിലവഴിച്ചത്. എന്താണ് ഇത്രയും നേരം സംസാരിക്കാനുള്ളത്. മുഖ്യമന്ത്രി മരണ വീട്ടിൽ പോകുന്നതിൽ അസസ്വാഭാവികതയില്ല. പക്ഷേ ഇത്രയും നേരം അവിടെ ഇരിക്കണമെങ്കിൽ അതിന് പിന്നിലുള്ള ബന്ധം ചെറുതല്ല. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ രണ്ടു പേർ എപ്പോഴും ഒപ്പമുണ്ടാവും. ഒരാൾ മകൾ വീണയും മറ്റൊരാൾ ഫാരിസ് അബൂബക്കറുമാണ്. ഇക്കാര്യങ്ങളൊക്കെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ-; പി.സി പറഞ്ഞു.
സാധാരണ മുഖ്യമന്ത്രി എവിടെയെങ്കിലും പോയാൽ ആരെയും തിരിഞ്ഞു പോലും നോക്കില്ല. എന്നാൽ ഫാരിസിന്റെ വീട്ടിൽ വച്ച് അവിടെ കൂടി നിന്നവരെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് പോയത്. പതിവില്ലാത്തതരത്തിൽ കാറിന് സമീപത്ത് നിന്നും അവിടെ കൂടി നിന്നവരുടെ അടുത്തേക്ക് ചെന്നാണ് അഭിവാദ്യം ചെയ്തത്. ഇതെല്ലാം ഫാരിസ് അബൂബക്കർ എന്ന വ്യവസായിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്നതാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്. കൂടാതെ പി.എഫ്.ഐ ബന്ധമുള്ള ഫാരിസ് അബൂബക്കറുമായി മുഖ്യമന്ത്രി മൂന്ന് മണിക്കൂറിലേറെ ചർച്ച നടത്തിയത് എന്താണെന്ന് ജനങ്ങളോട് പറയണം-ജോർജ് പറയുന്നു.
പിണറായി അത് പറഞ്ഞില്ലെങ്കിൽ ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യമാണ് എന്ന് വിലയിരുത്തി സിബിഐയും ഇ.ഡിയും ഇക്കാര്യം അന്വേഷിക്കണം. അത് സംബവന്ധിച്ച് ഞാൻ പരാതി നൽകുകയും ചെയ്യും. പി.സി ജോർജ്ജ് വ്യക്തമാക്കി. മുൻകാലങ്ങളിൽ സിപിഎം വിഭാഗീയതയുടെ ഭാഗമായി കേരളത്തിൽ ഉയർന്നുകേട്ട പേരാണ് വ്യവസായി ഫാരീസ് അബൂബക്കറിന്റെത്. പിണറായിക്ക് വേണ്ടപ്പെട്ടവനും വി എസ് അച്യുതാനന്ദന് വെറുക്കപ്പെട്ടവനുമായി ഫാരീസ് അബൂബക്കർ അക്കാലത്ത് വിവാദ നായകനായി. ഇടക്കാലം കൊണ്ട് ചെന്നൈയിലേക്ക് ബിസിനസ് കേന്ദ്രീകരിച്ച ഫാരീസ് വീണ്ടും വാർത്തകളിൽ നിറഞ്ഞത് കഴിഞ്ഞ ദിവസം നന്തിയിലെ വ്യവസായിയുടെ വീട്ടിൽ മുഖ്യമന്ത്രി എത്തിയതോടെയാണ്. പിണറായി വിജയനും ഫാരിസും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി തെളിവായിരുന്നു ഈ സന്ദർശനം.
ഈ മാസം 17ാം തീയ്യതി പയ്യോളിയിൽ സിപിഎം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായി പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രി എത്തിയത്. ഈ സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി കൊയിലാണ്ടിക്ക് അടുത്ത് നന്തിയിലുള്ള ഫാരിസിന്റെ വീട്ടിൽ എത്തിയതും. ഫാരിസിന്റെ പിതാവ് അടുത്തിടെ അന്തരിച്ചിരുന്നു. അതിന്റെ അനുശോചനം അറിയിക്കാൻ കൂടിയാണ് മുഖ്യമന്ത്രി എത്തിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം മുഖ്യന്ത്രിയായി പയ്യോളിയിൽ ആദ്യമായിട്ടായിരുന്നു പിണറായി എത്തിയത്. ഇവിടെ വൻ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു താനും. പ്രത്യേകം സജ്ജമാക്കിയ വേദിയിലും സമീപത്തെ കെട്ടിടത്തിന്റെ മുകളിലും റോഡിലുമെല്ലാം നുറുകണക്കിനു പേരെത്തി. അന്നേ ദിവസം വൈകീട്ട് നാലരയോടെ എത്തുമെന്നറിയിച്ച മുഖ്യമന്ത്രി 20 മിനിട്ട് മാത്രമാണ് വൈകിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം 35 മിനിട്ട് നീണ്ടു. പരിപാടിയിൽ ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററും മരുമോൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തിരുന്നു.
പയ്യോളിയിലെ പരിപാടിക്ക് ശേഷമാണ് മുഖ്യന്ത്രി നന്തിയിലെ വീട്ടിൽ എത്തിയത്. മുഖ്യമന്ത്രി വൈകിട്ട് 8 മണിക്കാണ് കൊയിലാണ്ടിക്ക് സമീപനം നന്തിയിലുള്ള ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ കയറിയത്. ഇവിടെ മൂന്ന് മണിക്കൂറോളം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പാർട്ടി പരിപാടിക്കായി ഒരു മണിക്കൂർ പങ്കെടുത്ത പിണറായി ഫാരീസിന്റെ വീട്ടിൽ മൂന്ന് മണിക്കൂർ ചിലവഴിച്ചത് ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായി. ഇത്രയേറെ വിവാദങ്ങളുടെ കേന്ദ്രമായിട്ടും ഫാരീസുമായുള്ള അടുപ്പത്തിൽ ഉലച്ചിൽ തട്ടിയിട്ടില്ലെന്നത് വ്യക്തമാക്കുന്നതുമായി ഈ സന്ദർശനവും.
ഈമാസം 13ാം തീയ്യതിയാണ് ഫാരിസ് അബൂബക്കറിന്റെ പിതാവ് മമത അബൂബക്കർ മരണപ്പെട്ടത്. ചെന്നൈയിലായിരുന്നു അന്ത്യം. സ്വദേശമായ നന്തിയിലെ മഹല്ലിലെ ഖബർസ്ഥാനിലായിരുന്നു ഖബറടക്കവും. ഖബറടക്കത്തിന് ശേഷം നാലാം ദിവസമാണ് മുഖ്യമന്ത്രി വീട്ടിൽ അനുശോചനം അറിയിക്കാൻ എത്തിയതും. പിണറായിക്ക് ഊഷ്മളമായ സ്വീകരണം തന്നെയാണ് വീട്ടിൽ ലഭിച്ചതും. മൂന്ന് മണിക്കൂർ വീട്ടിൽ സമയം ചെലവഴിച്ചതിന് ശേഷം പുറത്തിറങ്ങി തന്നെ കാണാൻ കാത്തു നിന്നവരെ കൈവീശി കാണിച്ചാണ് അദ്ദേഹം തന്റെ ഒന്നാം നമ്പർ കറുത്ത കിയ കാർണിവൽ കാറിൽ യാത്രയായത്.
ദീപിക ദിനപത്രത്തിന്റെ മുൻ ഉടമസ്ഥനും, നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു. 2007ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയുടെ വിജയത്തിന് 60 ലക്ഷം രൂപ സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയത് ഫാരിസാണെന്നാണ് ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തോടെയാണ് ഫാരിസ് വാർത്തകളിൽ ഇടം പിടിച്ചത്. ഈ സംഭവം വി എസ്.പക്ഷം ഇ.പി.ജയരാജനും പിണറായിക്കുമെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുകയും ചെയ്തു.
സിപിഎമ്മിലെ എതിർ വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രിയായ വി എസ്. അച്യുതാനന്ദൻ ഫാരിസിനെ 'വെറുക്കപ്പെട്ടവൻ' എന്ന് വിശേഷിപ്പിച്ചു. ജീർണതയുടെ അഴുക്കുപുരണ്ട കറൻസി പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ്.അച്യുതാനന്ദൻ ഫാരിസിനെ 'വെറുക്കപ്പെട്ടവൻ' എന്ന് പരാമർശിച്ചത്. ഈ പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ചെയ്തപ്പോൾ പാർട്ടി ചാനലായ കൈരളിയിൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തിൽ വി.എസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്.
ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ഏറെ വിവാദമായി. 2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ ആവർത്തിക്കുകയും ചെയ്തിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.