- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴൽനാടനെ 'ഫോട്ടോസ്റ്റാറ്റ്' രേഖയിൽ കുടുക്കിയത് മറുപടി പറയാൻ പറ്റാത്തതു കൊണ്ടു തന്നെ
തിരുവനന്തപുരം: കരിമണിലിൽ സിപിഎം വാദമെല്ലാം പൊളിഞ്ഞു. ഈ വിഷയത്തിൽ ഇനി വലിയ ചർച്ചകൾക്ക് സിപിഎം മുതിരില്ല. എക്‌സാലോജിക് കർണ്ണാടക ഹൈക്കോടതിയിൽ നൽകിയ കേസ് എല്ലാം നിശ്ചയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എലിന് നൽകിയ ഖനനക്കരാർ സർക്കാർ റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിനുശേഷമാണ്. ഇതടക്കം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി പരിശോധിക്കും. അതിന് ശേഷം കേസ് അന്വേഷണം സിബിഐയ്ക്കും വിടും. എന്നാൽ കർണ്ണാകട ഹൈക്കോടതി അന്വേഷണം തടഞ്ഞാൽ അത് എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ആശ്വാസമാകും.
മാത്യു കുഴൽനാടൻ ഉയർത്തി വിട്ട വിവാദം കൊടുങ്കാറ്റായി മാറുകയാണ്. സ്വകാര്യമേഖലയിൽ കരിമണൽ ഖനനം പാടില്ലെന്നും അതുവരെയുള്ള എല്ലാകരാറുകളും റദ്ദാക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിറക്കുന്നത് 2019 ഫെബ്രുവരിയിലാണ്. ഇതിന് നാലരവർഷം കഴിഞ്ഞാണ് സി.എം.ആർ.എലിന് ലഭിച്ച കരാർ റദ്ദാക്കിയത്. റദ്ദാക്കിയ ഉത്തരവിറക്കുന്നതിന് മൂന്നരമാസം മുമ്പാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരേ മാസപ്പടി ആരോപണം വരുന്നത്. അതായത് കൈക്കൂലി വാങ്ങിയതിനും അനധികൃത സേവനം ചെയ്തതിനും തെളിവായി ഇതെല്ലാം മാറുന്നു. ഈ സാഹചര്യത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അടുത്ത നടപടികൾ നിർണ്ണായകമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ കേസിലെ ഓരോ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന് പിന്നിലാെയാണ്. ഈ മൂന്ന് പേരുടേയും തീരുമാനം അതിനിർണ്ണായകമാണ്. എസ് എഫ് ഐ ഒ അതിവേഗ നിഗമനത്തിൽ എത്തിയാൽ അടുത്ത നിമിഷം തന്നെ സിബിഐ അന്വേഷണം വരാൻ സാധ്യത ഏറെയാണ്.
സി.എം.ആർ.എലിന്റെ ഉപകമ്പനിയായ കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡ് (കെ.ആർ.ഇ.എം.എൽ.) എന്ന കമ്പനിയാണ് ഖനനം നടത്തുന്നത്. ഈ കമ്പനിയാണ് സി.എം.ആർ.എലിനായി ഖനനത്തിനുള്ള കരാർ നേടിയത്. പൊതുമേഖലയിൽമാത്രമേ ഖനനംപാടുള്ളൂവെന്ന വ്യവസ്ഥവന്നിട്ടും കരാർ റദ്ദാക്കാതിരിക്കാൻ നോക്കിയതും പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ജോയിന്റ് വെഞ്ച്വർ സാധ്യത തേടിയതും മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ. ആരോപിക്കുന്നത്. ഇതിന് രേഖകളുടെ പിൻബലവുമുണ്ട്. ഇതിന് വേണ്ടിയാണ് മാസപ്പടിയെന്ന ആരോപണം വിവാദത്തിന് പുതിയ തലം നൽകും. നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിക്കാനായിരുന്നു കുഴൽനാടന്റെ ശ്രമം. എന്നാൽ ഫോട്ടോ സ്റ്റാറ്റ് രേഖയുമായി സഭയുടെ പവിത്രത കളയാൻ അനുവദിക്കില്ലെന്ന വാദത്തിൽ സ്പീക്കർ ഷംസീർ അനുവാദം നിഷേധിച്ചു. മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇതെല്ലാം.
പിണറായി വിജയൻ മുഖ്യമന്ത്രിയായ വർഷംമുതൽ മകൾക്ക് കരിമണൽ കമ്പനി മാസപ്പടി നൽകുന്നുണ്ടെന്നും ഇതിന്റെ പ്രത്യുപകാരമായിട്ടാണ് കരാർ റദ്ദാക്കാതെ സഹായിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. സ്വകാര്യകമ്പനിക്ക് ഖനനാനുമതി പാടില്ലെന്ന് 2019 ഫെബ്രുവരിയിലെ കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ സി.എം.ആർ.എലിന് നൽകിയ കരാർ സർക്കാരിന് റദ്ദാക്കാമായിരുന്നു. എന്നാൽ, 2023 ഡിസംബർ 18-നാണ് കരാർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വ്യവസായവകുപ്പ് ഇറക്കുന്നത്. 2023 ഓഗസ്റ്റിലാണ് വീണാ വിജയനെതിരേ മാസപ്പടി ആരോപണം വരുന്നത്. അങ്ങനെ അല്ലാ കാര്യങ്ങളെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. എന്നാൽ രേഖ പുറത്തു വന്നതോടെ എല്ലാം മാറി മറിഞ്ഞു.
സി.എം.ആർ.എലിനായി സേവനം ചെയ്തുകൊടുത്തത് വീണയല്ല, പിണറായി വിജയനാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. 2016-ൽ സുപ്രീംകോടതി സി.എം.ആർ.എലിന് ഖനനം നടത്താൻ അനുമതി നൽകാമെന്നാണ് വിധിച്ചത്. മാത്യു പറയുന്നതുപോലെയാണെങ്കിൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായതിനുപിന്നാലെ അവർക്ക് ഖനനം നടത്താൻ അനുമതി നൽകാമായിരുന്നില്ലേയെന്നാണ് സിപിഎം. നേതാക്കൾ ചോദിക്കുന്നത്. 2019-ൽമാത്രമാണ് സ്വകാര്യ കമ്പനികൾക്ക് ഖനനം വിലക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കുന്നത്. അതിനു മുമ്പുതന്നെ ഖനനം പൊതുമേഖലയിൽമാത്രം എന്ന നയം ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു, സി.എം.ആർ.എലിന് ഖനനത്തിന് അനുമതി നൽകിയതുമില്ല; എന്നിങ്ങനെയാണ് മാത്യുവിന്റെ ആരോപണങ്ങളെ സിപിഎം. ഖണ്ഡിക്കുന്നത്.
എന്നാൽ നയത്തിലെ മലയാളം പരിഭാഷയിലെ മാറ്റം ശ്രദ്ധേയമാണ്. ഇവിടെ സുപ്രീംകോടതി വിധിയെ കുറിച്ചു പറയുന്നു. ഇത് കരിമണൽ കമ്പനിക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്. ഇതിനൊപ്പം കരാർ റദ്ദാക്കാൻ വൈകിയതും സുപ്രീംകോടതി അനുമതി നൽകിയിട്ടും ഖനനമേഖല സർക്കാർ വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കാതിരുന്നതും എന്തുകൊണ്ടാണെന്നതിന് സിപിഎം. ഉത്തരം നൽകിയിട്ടില്ല. 2016 മുതൽ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തിനും മുഖ്യമന്ത്രിയോ സിപിഎം. നേതാക്കളോ മറുപടി നൽകിയിട്ടില്ല.
സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതായും അതിനു പ്രതിഫലമായാണു മകൾ വീണയ്ക്കു പ്രതിമാസം 8 ലക്ഷം രൂപ മാസപ്പടി ലഭിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചിരുന്നു. കമ്പനിക്കു കാര്യങ്ങൾ അനുകൂലമാകാനാണ് ഉത്തരവിറക്കാൻ വൈകിയതെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു.
മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്: "എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണു സിഎംആർഎൽ മുഖ്യമന്ത്രിക്കു നിവേദനം നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ റദ്ദാക്കാനാണ് നിയമവകുപ്പ് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാർ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം ഉണ്ടാകുമായിരുന്നു".
ഇതിനു മറുപടിയായി ധനമന്ത്രി പി.രാജീവ് പറഞ്ഞത്: "മുഖ്യമന്ത്രിയെക്കുറിച്ചുള്ള മാത്യു കുഴൽനാടന്റെ ആരോപണം യുഡിഎഫിന് എതിരാണ്. തോട്ടപ്പള്ളിയിലെ ഖനനം സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് ഉത്തരവിറങ്ങിയത് 2002ലാണ്. 2004ൽ സർവേ നമ്പർ സഹിതം പാട്ടത്തിനു നൽകി. കമ്പനിക്ക് അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് ചെയ്തത്. ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണു ലൈസൻസ് അനുവദിച്ചത്. ഖനനം പൊതുമേഖലയിൽ പരിമിതപ്പെടുത്തുകയാണു പിണറായി സർക്കാർ ചെയ്തത്."