ലസ്ഥാന മണ്ഡലത്തിലെ ഇത്തവണത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയക്കാരന്റെ റോൾ എടുക്കും മുമ്പേ അദ്ദേഹം മികച്ച സംരംഭകനായും, സാങ്കേതിക വിദഗ്ധനായും പേരെടുത്ത ആളാണ്.

നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ കർണ്ണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ബിജെപിയുടെ ദേശീയ വക്താവായും എൻ ഡി എയുടെ കേരള ഘടകം വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

ബിപി എൽ ഗ്രൂപ്പിന്റെ സ്ഥാപകൻ ബംഗളൂരുവിലെ കോറമംഗലയിലെ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ. 2006-ൽ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ അതിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ ജൂപ്പിറ്റർ ക്യാപ്പിറ്റൽസിന് കീഴിൽ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്. ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് ഈ പദവി രാജിവെച്ചിരുന്നു. രാഷട്രീയത്തിൽ ഇറങ്ങുന്നത് വരെയുള്ള തന്റെ ടെക്‌നോക്രാറ്റും, സംരംഭകനും ആയുള്ള ജീവിതം അദ്ദേഹം മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി പങ്കുവയ്ക്കുന്നു.

ഗുജറാത്തിലാണോ ജനിച്ചത്?

അതെ, എന്റെ അച്ഛൻ ഒരു എയർഫോഴ്സ് ഓഫീസർ ആയിരുന്നു. എന്റെ അമ്മയുടെ ഫാമിലി കേരളത്തിലെ കൊണ്ടയൂർ നാടാണ് ഞങ്ങടെ കൊണ്ടയൂരിൽ നിന്ന് വിട്ട് പണ്ട് കാലത്ത് തന്നെ ഗുജറാത്തിൽ പോയിട്ട് ഒരു ജോബ് ചെയ്യുന്ന ഒരു ഫാമിലി ആയിരുന്നു.

അന്ന് ഒരുപാട് പേര് ഉണ്ടായിരുന്നു

അതെ, അപ്പോൾ അദ്ദേഹം എന്റെ ഗ്രാന്റ് ഫാദർ സി വി രാമൻ നായർ അവിടുത്തെ ഒരു കേരള സമാജത്തിന്റെ ഒരു ബായ്ക്ക് ബോൺ ആയിട്ട് മാറി. അപ്പോൾ ഈ എയർഫോഴ്സ് ഓഫീസേഴ്സിന്റെ ഫാമിലി എല്ലാം, ആ സമയത്ത് അവർക്ക് പ്രസവിക്കുന്ന ടൈം ഫാമിലി വന്ന ടൈമിലെല്ലാം അവര് വീട്ടിൽ പോയി. ഫാദറും അപ്പോൾ സർവ് ചെയ്യുന്ന ഫ്രണ്ടിൽ. അപ്പോൾ അങ്ങനെയാണ് ഐ വാസ് ബോൺ ഇൻ ഗുജറാത്ത്.

അപ്പോൾ ഞാൻ 2006 ൽ ഇലക്ഷന് ആദ്യത്തെ ഇലക്ഷന് ഞാൻ റിട്ടേണിങ് ഓഫീസർക്ക് ഫോം കൊടുക്കുമ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു എവിടുന്നാണെന്ന്. ഞാൻ പറഞ്ഞു അത് ഒരു ലോങ് സ്റ്റോറിയാണ്. ബോൺ ഇൻ ഗുജറാത്ത്. ആള് മലയാളി. ട്വെൽവ് ഇയേഴ്സ് ഓഫ് സ്‌കൂളിങ് എല്ലായിടത്തും ചെയ്തിട്ടുണ്ട്. നോർത്ത്,സൗത്ത്, ഈസ്റ്റ്, വെസ്റ്റ്. അപ്പോൾ ഹാർട്ടിൽ മലയാളിയാണ്, ബട്ട് സെറ്റിൽഡ് ഇൻ ബാംഗ്ലൂർ. അതാണ് ഞാൻ 2006 ൽ പറഞ്ഞത്. പിന്നെ എന്നോട് ചോദിച്ചു നിങ്ങൾ എന്തു കാസ്റ്റ് ആണെന്ന്. അത് ഞാൻ എനിക്ക് മനസ്സിലായില്ല. അപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്റെ കാസ്റ്റ് എന്താണെന്ന്. അപ്പോൾ ആണ് അമ്മ പറഞ്ഞത് യു ആർ നോട്ട് ഒള്ളി എ മലയാളി ബട്ട് ഓൾസോ എ നായർ. ബിക്കോസ് ഈ എയർഫോഴ്സ് ഫാമിലീസ് എല്ലാം ഞങ്ങൾ ജീവിക്കാൻ പോയതാ. നമ്മുടെ മെയിൻ ഐഡന്റിറ്റി ഇന്ത്യൻ ഐഡന്റിറ്റിയാണ്. അപ്പോൾ വേറൊരു ഐഡന്റിറ്റി നായരാണോ, മലയാളിയാണോ, കന്നഡയാണോ, ആ ഒരു ഫീലിങ് എയർഫോഴ്സിൽ ഡിഫൻസ് ഫാമിലീസിൽ ഉണ്ടാവാറില്ല. അപ്പോൾ അതുകൊണ്ട് പ്രൈമറി ഐഡന്റിറ്റി വാസ് ഇന്ത്യൻ, ബട്ട്, ചോദിച്ച മാതിരി, ബോൺ ഇൻ ഗുജറാത്ത്.

ഞാൻ അത് ചോദിക്കാൻ കാര്യം, ആളുകൾക്ക് ഒരുപാട് കൺഫ്യൂഷൻ ഉണ്ട്. ഒന്നാമത് കന്നട മലയാളി എന്നു ആളുകൾ പറയാറുണ്ട് യഥാർത്ഥത്തിൽ കർണ്ണാടകയിൽ സെറ്റിൽ ആയതോ, പിന്നീട് എന്നത്തേക്ക് കർണ്ണാടകയിലേക്ക,് ബാംഗ്ലൂരിൽ ആവുന്നത്?

അല്ല ഞാൻ ബാംഗ്ലൂർ ആദ്യം പോയത് ഫാദർ അവിടെ ട്രാൻസ്ഫർ ആയിട്ട് അവിടെ എയർഫോഴ്സിൽ ട്രാൻസ്ഫർ ആയിട്ട് അവിടെ ഒരു എയർഫോഴ്സ് സ്റ്റേഷൻ എലാങ്ക എന്നു പറയുന്ന ഒരു വലിയ ഒരു ബേസ് ഉണ്ട്. ബാംഗ്ലൂർ തൊട്ട് പുറത്ത,് അവിടെയാണ് ഞാൻ ഫിഫ്ത്, സിക്സ്ത് സ്റ്റാൻഡേർഡ് പഠിച്ചത്. എന്നിട്ട് അവിടുന്ന് ഞാൻ പിന്നെ വേറെ സ്ഥലത്ത് എല്ലാം പോയി. മടങ്ങി പോയത് ബാംഗ്ലൂരിൽ ഞാൻ കർണ്ണാടകയിൽ എന്റെ എഞ്ചിനീയറിങ്ങിന് പോയതാ, മണിപ്പാലിൽ. എന്നിട്ട് അതെല്ലാം കഴിഞ്ഞ് പുറത്ത് പോയി യുഎസിൽ പോയി മടങ്ങി വന്നപ്പോൾ എന്റെ വൈഫിന്റെ ഫാമിലി സെറ്റിൽ ആയത് ബാംഗ്ലൂർ ആണ്. അത് ടിപിജി നമ്പ്യാരും. അങ്ങനെയാണ് ഞാൻ ബാംഗ്ലൂർ സെറ്റിൽ ആക്കിയതിന്റെ ബേസ് ആയത്. അത് 1991 - 1992. അപ്പോൾ 34 ഇയേഴ്സ് ബാംഗ്ലൂർ സെറ്റിൽ ആണ്. അപ്പോൾ ബാംഗ്ലൂർകാർക്ക് ഞാൻ ഒരു ബംഗ്ലൂരിയൻ ആണ്. ബിക്കോസ് അവിടെ ഞാൻ കുറേ പണി ചെയ്തിട്ടുണ്ട്. ശരിക്കും ഒരു ഫാക്ച്വലി നോക്കുവാണേൽ ഒരു ഡൗട്ടും ഇല്ല ഞാൻ മലയാളിയാണ, എന്റെ ഉണ്ണിയാട്ടിൽ കൊണ്ടയൂർ ആണ് എന്റെ തറവാട്.

ആ കുടുംബക്കാർ ഒക്കെ ഉണ്ടോ ഇപ്പോൾ അവിടെ?

ഉണ്ട് ഉണ്ട്. പട്ടാമ്പി എന്നു പറഞ്ഞ് കൊണ്ടയൂർ അടുത്ത് ഒരു പട്ടാമ്പി ഉണ്ട്. പട്ടാമ്പി അറിയാല്ലോ

ഇത് ദേശമംഗലം അടുത്താണോ?

ദേശമംഗലം കൊണ്ടയൂർ. അത് ഭാരതപ്പുഴയുടെ തൊട്ട് ചെറിയ ഒരു ഗ്രാമം. നല്ലൊരു സുബ്രഹ്‌മണ്യ ക്ഷേത്രം ഉള്ള ഒരു ഗ്രാമാണ്. അപ്പോൾ അവിടെയാണ് ശരിക്കും ശ്രീനികേതൻ എന്നു പറയുന്ന വീട് ആണ്

ഇപ്പോഴും ബന്ധുക്കൾ ഒക്കെ ഉണ്ട്?

ഉണ്ട് ഉണ്ട് ഒഫ്ക്കോഴ്‌സ്

അവിടെ പോയൽ കാണാനാവും?

അത് ഞാൻ ഇപ്പോൾ റീസന്റ്‌ലി ഞാൻ ഇപ്പോൾ ഹമാസ് കോൺട്രവേഴ്‌സിയിൽ പെട്ടപ്പോൾ എന്നോട് ഇവിടുത്തെ ചീഫ് മിനിസ്റ്റർ പറഞ്ഞല്ലോ നിങ്ങള് മലയാളി അല്ല എന്ന. അപ്പോൾ ഞാൻ പറഞ്ഞത്, ഞാൻ താങ്കളെക്കാൾ മലയാളി ഞാനാണ്. അപ്പോൾ എന്റെ മലയാളിത്തെ ഞാൻ അങ്ങനെ ആർക്കും കൊടുക്കാൻ പോകുന്നുമില്ല.

ഈ മണിപ്പാലിലെ എഞ്ചിനീയറിങ്ങ് കഴിഞ്ഞ ഉടൻ തന്നെ അമേരിക്കയ്ക്ക് പോയോ?

ഇല്ല. മണിപ്പാൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞിട്ട് എനിക്ക് ഡൽഹിയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി, അന്ന് ഒരു സോഫ് വെയർ കമ്പനി ഉണ്ടായിരുന്നു സോഫ് ടെക് എന്നു പറഞ്ഞിട്ട്

സ്വന്തമായിട്ടു ഉണ്ടായിരുന്നോ?

അല്ല അല്ല..ഒരു കമ്പനി ചെറിയ അന്ന് സോഫ്റ്റ് വെയർ എന്നു പറഞ്ഞാൽ അങ്ങനെ ഒരു മേഖല ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ ആ കമ്പനിയിൽ ഞാൻ ആറെട്ട് മാസം പണി എടുത്തു. എന്നിട്ട് ഒരു ഇത് എന്താ പറയുകാ കമ്പ്യൂട്ടറിന്റെ ഒരു പാഷൻ വരുമ്പോൾ ഓട്ടോമാറ്റിക് ഒരു ഡിയയർ വന്നുപുറത്തു പോകണമെന്ന്

സത്യം പറഞ്ഞാൽ അന്ന് കമ്പ്യൂട്ടർ വളരെ ഭയത്തോടെ ആളുകൾ കാണുന്ന സമയം?

അതേ ആ എനിക്ക് ബട്ട് എനിക്കൊരു പെട്ടന്ന് 84, 85, 86 ടൈം ഫ്രെയിമിൽ പെട്ടന്ന് ഞാൻ ഒരു ആവറേജ് സ്റ്റുഡന്റ് ,ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ സഡൻലി ഒരു കമ്പ്യൂട്ടർ ഫാൻ ആയിട്ടു ഞാൻ ഒരു പെട്ടെന്ന് എനിക്കൊരു, എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ആ ഒരു ട്രാൻസിഷൻ

ബിടെക് വാസ്തവത്തിൽ ഇലട്രിക്കൽ എഞ്ചിനീയർ ആയിരുന്നു?

ആയിരുന്നു.

അന്നില്ലല്ലോ?

അന്ന് കമ്പ്യൂട്ടർ ഒന്നും ഇല്ല. അപ്പോൾ എന്റെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ എന്റെ ഫൈനൽ ഇയറിൽ ഒരു കമ്പ്യൂട്ടർ അവര് ഇൻസ്റ്റാൾ ചെയ്തു. അതൊരു ഡിസിഎം സ്‌പെക്ട്രം 7 എന്നു പറയുന്ന കമ്പ്യൂട്ടർ ആയിരുന്നു. അന്നത്തെ അന്നൊരു മോഡൽ, ഒരു വല്യ റൂമിൽ ഒരു കമ്പ്യൂട്ടർ, അതു ഉപയോഗിക്കാന് ഒരു രജിസ്റ്റർ, അതിൽ പത്ത് പത്ത് മിനിറ്റ് അത് എല്ലാവർക്കും ഉപയോഗിക്കാൻ ടൈം ഇട്ട്, അത് അതിന്റെ എക്സ്പീരിയൻസ്, എ ലോട്ട് ഓഫ് വേയ്‌സ് ട്രാൻസ്‌ഫോംഡ്. കമ്പ്യൂട്ടർ സയൻസിലു കമ്പ്യൂട്ടർ പ്രോഗ്രാമിലും ഭയങ്കരം പാഷനേറ്റ,് ഒരു രുചി വന്നു അതുകൊണ്ട് ഞാൻ വിചാരിച്ചു എനിക്ക് ഒന്ന് പുറത്ത് പോയി പഠിക്കണം. എന്നിട്ട് അങ്ങനെയാണ് ഞാൻ പോയത്.

അവിടുത്തെ ഏറ്റവും മെച്ചപ്പെട്ട ഒരു സ്ഥലം അന്ന് അവിടെ തുടങ്ങി കാണും കോഴ്സുകൾ?

അതെ അവിടെയൊരു ഞാൻ മാസ്റ്റർ ഓഫ് സയൻസ് കമ്പ്യൂട്ടർ സയൻസ് ചെയ്തു.

അന്ന് ഈ ഇലക്ട്രിക് എഞ്ചിനീയർ ബായ്ക്ക് ഗ്രൗണ്ട് ഒന്നും പ്രശ്നമല്ല?

അല്ല പ്രശ്നമല്ല. പിന്നെ എനിക്ക് ഒരു ആറെട്ട് മാസം ആയിട്ടു ഡീപ് കമ്പ്യൂട്ടർ പ്രോഗ്രാമില് എന്റെ ഒരു എക്സ്പീരിയൻസ് അതുകൊണ്ട് ആണ് ഇന്ന് ഞാൻ പോയപ്പോൾ കുട്ടികൾ പറഞ്ഞു ഡിഗ്രി ഒന്ന്, ബട്ട് എക്സ്പീരിയൻസ് ആൻഡ് സ്‌കില്ലിങ് ആണ് ഇന്നത്തെ മേഖലയിൽ ഏറ്റവും ഇംമ്പോർട്ടന്റ്. അപ്പോൾ അത് ഞാൻ എക്സ്പീരിയൻസ് ചെയ്തതാണ്. ഡൽഹിയിലെ കമ്പനിയിൽ. ആ ഒരു ആറെട്ടു മാസത്തിന്റെ എക്സ്പീരിയൻസ്.

ആ കമ്പനി വലുതായോ പിന്നീട്?

ഇല്ല ഇല്ല അതു വലുതായില്ല.

ഒരു പക്ഷെ മൈക്രോ സോഫ്റ്റ് ആയി മാറേണ്ടതായിരുന്നിരിക്കാം?

ആയിരുന്നു. അതൊരു ശരിക്കു പറയുകയാണെങ്കിൽ ഇന്ത്യയിൽ മൈക്രോ സോഫ്റ്റിനെ കോപ്പി ചെയ്തു സോഫ്റ്റ് വെയർ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. സോഫ്ട് ടെക് എന്നു പറയുന്ന കമ്പനിയായിരുന്നു.

എന്നിട്ട് ഞാൻ ഷിക്കാഗോയിൽ പോയി. വളരെ ട്രാസ്‌ഫോർമേഷണൽ എക്സ്പീരിയൻ ആയിരുന്നു.

ആ പഠനം ഇത്രയും ഇഷ്ടപ്പെട്ട് കമ്പ്യൂട്ടർ പഠിക്കാൻ പോകുമ്പോൾ ഉള്ള ഫീൽ എന്തായിരുന്നു എപ്പോഴും?

ഒരു. എന്താ ഡിസ്‌ക്രൈബ് ചെയ്യാൻ പറ്റാത്ത ഫീലിങ് ആണ്. ബിക്കോസ് ഒരു ഫസ്റ്റ് ഓഫ് ഓൾ, ഒരു ഇന്റിപെൻഡൻസ്, ഒരു എക്സ്പ്ലോർ ചെയ്യാൻ ഉള്ള ഒരു ഓപ്പർച്യൂൂണിറ്റിയും അവിടെ, അവിടുത്തെ അറിയാല്ലോ അന്നെല്ലാം നമ്മുടെ എജ്യുക്കേഷൻ സിസ്റ്റം, ഭയങ്കര റിജിഡ് എജ്യുക്കേഷൻ സിസ്റ്റം ആയിരുന്നു. ഇത് പഠിക്കൂ ഒരു പത്ത് സബ്ജക്റ്റ് പഠിക്കൂ അത് പത്ത് സബ്ജക്റ്റ് പഠിച്ചു ഇതിൽ മാർക്ക് കിട്ടിയാൽ ഡിഗ്രി കിട്ടും. അത് കുറച്ചെല്ലാം നമ്മൾ കൺഫോം ചെയ്തിട്ടുണ്ട്. ബട്ട് അന്നെല്ലാം യുഎസ് എജ്യുക്കേഷൻ മോഡൽ ആയിരുന്നു വേൾഡ് ക്ലാസ് എജ്യുക്കേഷൻ.അവിടെ എക്സ്പീരിയൻഷ്വൽ ലേണിങ്, ലാബിൽ പോയിട്ട്, കമ്പ്യൂട്ടർ റൂമിൽ ഇരുന്ന് അവർ സോൺ, അങ്ങനെ കപ്പാസിറ്റിയിൽ ഒരു രജിസ്റ്ററിൽ എഴുതണ്ട ആവശ്യം ഒന്നും ഇല്ല, ഒരുപത്ത് മിനിറ്റിന്റ കമ്പ്യൂട്ടർഅങ്ങനെ ലൈനിൽ നിൽക്കണ്ട ആവശ്യം ഒന്നും ഇല്ല.

കാവൽ നിൽക്കുന്നില്ല കമ്പ്യൂട്ടറിന് കാവൽ ഇല്ല.

അത് ഒരു ഭയങ്കര ട്രാൻസ്‌ഫൊർമേഷണൽ എക്സ്പീരിയൻസ് ആയിരുന്നു. അന്ന് എന്നെ ശരിക്കു കേപ്പബിൾ ടെക്നോളജിസ്റ്റ് ആക്കാനൊരു പിരീഡ് ഉണ്ടെങ്കിൽ ആ ഒന്നര കൊല്ലമാണ്. ഒരു കൊല്ലം മൂന്നു മാസം

ഇന്ത്യാക്കാർ ഉണ്ടായിരുന്നോ, ഇല്ല?

ഉണ്ടായിരുന്നു. ഇന്ത്യാക്കാർ ഉണ്ടായിരുന്നു. ബട്ട് എനിക്ക് അവിടുന്ന് ആദ്യത്തെ ജോബ് ഓഫർ കിട്ടിയത് മൈക്രോസോഫ്റ്റിൽ നിന്നായിരുന്നു.

അതു കഴിഞ്ഞപ്പോൾ തന്നെ?

അതു കഴിഞ്ഞപ്പോൾ ഉടനെ മൈക്രോസോഫ്റ്റ്. ഞാൻ ബിൽഗേറ്റ്‌സ് റീസൻലി വന്ന് മീറ്റ് ചെയ്തപ്പോൾ, മിനിസ്റ്ററുമായി മീറ്റ് ചെയ്തപ്പോൾ ഞാൻ പറഞ്ഞു, എന്റെ കയ്യിൽ ആ ജോബ് ഓഫർ ലെറ്റർ ഇപ്പോഴും ഉണ്ട്. 32000 500 ഡോളർ 1986 ൽ. എന്നിട്ടു ഞാൻ കാണിച്ചു കൊടുത്തു. ഇത് സൈൻ വൈ ഒരു ലേഡി പെത്ത് ഡേവിസ്. അവരുടെ എച്ആർ, സീനിയർ പോസ്റ്റ്. എന്നിട്ട് അത് ഞാൻ ജോബ് ജോയിൻ ചെയ്യാൻ പോകുന്ന ഒരു രണ്ടു ദിവസം മുൻപേ ഒരു വിൻ ഡാം എന്നു പറയുന്ന ഒരു ആളുണ്ട്. ഭയങ്കര ഒരു ലജൻഡ് പേരാണ്, ഇന്ത്യൻ ആണ്. അദ്ദേഹം ഇന്റൽ കമ്പനിയിൽ ഒരു ഏറ്റവും വലിയ ഇന്ത്യൻ ആയിരുന്നു. അദ്ദേഹം എന്നെ പറ്റി കേട്ടത് ത്രൂ ഒരു എയർഫോഴ്സ് ഓഫീസർ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ബ്രദർ, അപ്പോൾ അദ്ദേഹത്തിന്റെ ബ്രദർ ഇങ്ങനെ വന്ന് ഇവിടെ ഹോളിഡേയിൽ വന്നപ്പോൾ പറഞ്ഞു ഇങ്ങനെ ഒരു സ്മാർട്ട് കുട്ടി ഉണ്ട്, ബോയ് ഉണ്ട്, ഹി ഈസ് ജോയിനിങ് മൈക്രോ സോഫ്റ്റ്. അപ്പോൾ ഇമ്മീഡിയറ്റ്ലി എന്നെ വിളിച്ചു പറഞ്ഞു, മൈക്രോസോഫ്റ്റ് ജോയിൻ ചെയ്യണ്ട ഇന്റൽ ജോയിൻ ചെയ്യണം. എന്റെ കൂടെ വന്നു പണി എടുക്കൂ. ഞാൻ പറഞ്ഞു ഇന്റൽ എന്നു പറയുന്ന ഒരു ചെറിയ കമ്പനിയാണ്, ഹാർഡ് വെയർ കമ്പനിയാണ്, ഞാൻ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആണ്. എന്നെ മൂന്നു ദിവസം റിപ്പീറ്റ്ലി ഫോൺ കോൾ ചെയ്തു. എന്നിട്ട് ഒരു ടിക്കറ്റ് അങ്ങ് അയച്ചു. വന്നു ഞങ്ങളെ കാണൂ എന്നിട്ടു ഡിസൈഡ്‌ചെയ്യു. അപ്പോൾ ഞാൻ മൈക്രോ സോഫ്റ്റ് കുറച്ച് ജോയിനിങ് ഡേറ്റിന്റെ ഒരു പതിനഞ്ച് ദിവസം ഡിലേ അയച്ചു, എക്സ്‌ക്യൂസ് അയച്ചു ചോദിച്ചു എന്നിട്ട് ഇന്റൽ കാണാൻ പോയി അവിടെ പോയപ്പോൾ എനിക്ക് ഐ ഫെൽറ്റ്...

അപ്പോൾ ഒരു കുഴപ്പം ഉണ്ടല്ലോ സോഫ്റ്റ് വെയറിൽ ആണല്ലോ പരിചയം?

അതേ, അപ്പോൾ ഞാൻ എനിക്ക് ഒരു ബായ്ക്ക് ഗ്രൗണ്ടും, ചിപ് ഡിസൈനോ ഹാർഡ്വെയറോ ഒരു ബായ്ക്ക് ഗ്രൗണ്ടും ഉണ്ടായിരുന്നില്ല. അപ്പോൾ അത് ഒരു ഫെയ്റ്റ് ആണ്. ഇന്റൽ ഒരു ഹാർഡ്വെയർ കമ്പനി ആയിരുന്നു. അവർക്ക് ഒരു ദേ വേർ ഓൺ ദി ലുക്ക് ഔട്ട് ഫോർ സോഫ്റ്റ് വെയർ പീപ്പിൾ ഹു ക്യാൻ ആൻഡ് അഡ്ജസ്റ്റ് ദി ഹാർഡ് വെയർ. അങ്ങനെ അവർക്ക് ഒരു ഡിമാന്റ് ഉണ്ട്. ആ പുതിയ ഒരു ഇനിഷ്യേറ്റീവ് ആയിരുന്നു. രണ്ടു മൂന്നു നല്ല ഒരു സ്മാർട്ട് സോഫ്റ്റ് വെയർ എഞ്ചിനിയേഴ്‌സിനെ നമുക്ക് കൊണ്ടു വരണം, ആ ഇതിൽ ആണ് ഇങ്ങനെ ഒരു ഓഫർ വന്നത്. ഞാൻ അവിടെ പോയി. ഇപ്പോൾ ഇന്നത്തെ ഇന്റൽ സിയോ ബാഡ് ഗ്ലസിംഗർ എന്നു പറയുന്ന ഒരാളുണ്ട്. ഭയങ്കര വെരി ഫെയ്മസ് മാൻ. അവിടെ പോയപ്പോൾ അദ്ദേഹമാണ് എന്നെ ഫസ്റ്റ് ഇന്റർവ്യൂ ചെയ്തത്. ഹി വാസ് ആൻ എഞ്ചിനീയർ, ഒരു മാനേജർ ആയിരുന്നു അദ്ദേഹം ഇന്റർവ്യൂ ചെയ്തു. അതു കഴിഞ്ഞിട്ട് ഒരു ആന്റി ഗ്രോ എന്നു പറഞ്ഞിട്ട് ഭയങ്കര ഒരു ലജൻഡറി പേരാണ് സെമി കണ്ടക്റ്ററിന്റെ ഫീൽഡിൽ, ഇന്റലിന്റെ ഒരു ഫൗണ്ടിങ് എഞ്ചിനീയർ ആയിരുന്നു. അദ്ദേഹം എന്നെ ഇന്റർവ്യൂ ചെയ്തു. ഭയങ്കര ടഫ് ഇന്റർവ്യൂ ആയിരുന്നു. ബട്ട് ആ ഇന്റർവ്യൂ ഒരു രണ്ട് ദിവസത്തിന് ഇന്റർവ്യൂ കഴിഞ്ഞിട്ട് എനിക്ക് മനസ്സിലായി, ഇത് വേറെ ഒരു കമ്പനിയാണ്. ഇവിടെ ആണ് നമുക്ക് വരേണ്ടത് സോ അതാണ് എന്റെ...

എത്രകാലം അവിടെ വർക്ക് ചെയ്തു?

അവിടെ ഒരു ആറു കൊല്ലം

എന്ത് പൊസിഷനിൽ ആയിരുന്നു അവിടെ?

ഞാൻ തുടങ്ങിയത് ഒരു സീനിയർ ഡിസൈനർ എഞ്ചിനീയർ. പിന്നെ വേഗം തന്നെ സീനിയർ ഡിസൈനർ എഞ്ചിനീയർ ആയി അത് ചിപ്പ് ആദ്യത്തെ ചിപ്പ് 80486 എന്നുപറയും. എന്നിട്ട് അതിന്റെ ഒരു ഒന്നരകൊല്ലം കഴിഞ്ഞ് അത് ലോഞ്ച് കഴിഞ്ഞ് ഉടനെ എന്നെ അവര് പെന്റിയം എന്നു പറയുന്ന പുതിയ ചിപ്പിന്റെ സിപിയു ആർക്കിടെക്റ്റ് ആക്കി. അപ്പോൾ അത്

ഇതിനൊന്നും വേറെ ബായ്ക്ക് ഗ്രൗണ്ട് ഒന്നും വേണ്ട എല്ലാം തന്നെ പഠിച്ചോ?

എല്ലാം പഠിച്ചു ലേൺ ചെയ്തു ബട്ട് അതൊരു വർക്ക് എൻവയോൺമെന്റും ലേണിങ് ഇൻവയർമെന്റും ആയിരുന്നു.

പിന്നെ എല്ലാം ഒന്നാണല്ലോ ബേസിക്?

അപ്പോൾ അത് ചെയ്തു. എന്നിട്ട് സിപിയു പെന്റിയമ്മിന്റെ പെന്റിയം ഒരു വലിയ ലാന്റ് മാർക്ക് ചിപ്പ് ആയിരുന്നു. ആദ്യത്തെ ചിപ്പ് ആയിരുന്നു 1.2 മില്യൺ ട്രാൻസിസ്റ്റേഴ്സ്. ഇന്നു നോക്കുമ്പോൾ ഒരു ചിപ്പില് പത്ത് ബില്യൺ ട്രാൻസിസ്റ്റേഴ്‌സ്. ആണ് അന്ന് 1.2 മില്യൻ എന്നു പറഞ്ഞപ്പോൾ ഭയങ്കര അച്ചീവ്മെന്റ് ആയിരുന്നു. അപ്പം അതൊരു നല്ലൊരു ചെറിയ ടീം ആയിരുന്നു. ഇന്റൽ ഒരു ചെറിയ കമ്പനി ആയിരുന്നു. ഒരു മീഡിയം സൈസ് കമ്പനി ആയിരുന്നു. ഭയങ്കര കട്ടിങ് എഡ്ജിൽ ആയിരുന്നു. അപ്പോൾ ആ ഇന്റൽ ടൈമിൽ ആണ് ഞാൻ ഇവരെയെല്ലാം മീറ്റ് ചെയ്യുന്നുണ്ട്. സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്സ് അവിടെ ഒരു ഇഗാലിറ്റേറിയൻ ടൈപ്പ് ഓഫ് സൊസൈറ്റിയായിരുന്നു.അങ്ങനെ ഒരു ഞാൻ സീനിയർ ആണോ, നിങ്ങൾ ജൂണിയർ ആണോ എല്ലാവരുടെയും ഓപ്പൺ ക്യുബിക്കിൽ പണി എടുക്കുന്നു.

സാൻഫ്രാൻസിസ്‌കോയിലോ ?

സാന്റക്ലാറ എന്നു പറയും. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഒരു മണിക്കൂർ. ബട്ട് അവിടെയാണ് ഈ വാല്യൂസ് ഓഫ് മെറിട്ടോക്കസി. അവിടെ അങ്ങനെ വലിപ്പ ചെറുപ്പം ഇല്ല .അവിടെ ഏറ്റവും വല്യ ആള് ഏറ്റവും ഇന്റലിജന്റ് ആണ. അങ്ങനെയാണ് ഏറ്റവും ഇന്റലിജന്റ് ആണ് പആ ഒരു മെറിട്ടോക്രസീന്ന് പഠിച്ച് എക്സ്പീരിയൻസ് ചെയ്തിട്ടാണ് ഞാൻ പിന്നെ 1991 ൽ ഇന്ത്യയിലേക്ക്, ശരിക്കും ഒരു ബ്രേക്കിന് വന്നതാ... കല്യാണം കഴിക്കാൻ വന്നതാ

അപ്പോൾ അന്ന് കല്ല്യാണം കഴിച്ചിട്ടില്ല ആ സമയത്ത്?

കഴിച്ചിട്ടില്ല. ഞാൻ അത് കല്യാണം കഴിക്കാൻ വന്നു .വന്നപ്പോൾ ആണ് എന്റെ അച്ഛൻ ഒരു മാറ്റർ ഓഫ് കേർട്ടസി എന്നോട് പറഞ്ഞു. നമുക്ക് ഡൽഹിയിൽ പോയിട്ട് രാജേഷ് പൈലറ്റിനെ കാണാം. അച്ഛന്റെ സ്റ്റുഡന്റ് ആയിരുന്നു, എയർഫോഴ്സിൽ രാജേഷ് പൈലറ്റ്. അപ്പോൾ രാജേഷ് പൈലറ്റ് എന്റെ ഫെയ്റ്റ് നോക്കൂ. രാജേഷ് പൈലറ്റായിരുന്നു അന്ന് ടെലികോം മിനിസ്റ്റർ. അപ്പോൾ ഞാൻ ഇങ്ങനെ പോയി വീടിന്റെ പുറത്ത് ഡൽഹി ബംഗ്ലാവ് വലിയ ലോണിൽ അദ്ദേഹം ലോണിൽ ഇരുന്ന് വിന്റർ മാസം് ആയിരുന്നു. വെയിലിന്റെ ചൂട് കൊണ്ട് വിസിറ്റിങ് ദയർ. ് എന്നോട് പറഞ്ഞു നിങ്ങൾ എന്തിനാ ഈ യുഎസിൽ എല്ലാം ഇരിക്കുന്നത് ഞങ്ങളെ നോക്കു, ഇവിടെ ഇതു ചെയ്യുന്നുണ്ട,് അതു ചെയ്യുന്നുണ്ട്. ടെലികോം ചെയ്യുന്നുണ്ട്. അത് ഒരു ചലഞ്ച് ആയിട്ട് എന്നോട് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു ഇല്ല ഇല്ല അയാം ഗോയിങ് ബായ്ക് ടു അമേരിക്ക. എന്നിട്ട് ഒരു മൂന്നു ദിവസം കഴിഞ്ഞിട്ട് ഞാൻ ഗുരുവായൂർ എന്റെ കല്യാണത്തിന്റെ ....
എന്നിട്ട് കല്യാണം ഫിക്സ് ആയി?

നേരത്തെ പരിചയം ഉണ്ടായിരുന്ന ആളാണോ?

ഞാൻ എന്റെ വൈഫിനെ യുഎസിൽ മീറ്റ് ചെയ്തതാണ്. ഹോസ്റ്റലിൽ മീറ്റ് ചെയ്തു. ഷീ വാസ് സ്റ്റഡിങ് എംബിഎ. അങ്ങനെ മീറ്റ് ചെയ്തു. അപ്പോൾ ഗുരുവായൂർ പോയിട്ട് എന്റെ ഗ്രീൻ കാർഡ് എനിക്ക് ഗ്രീൻ കാർഡ് കിട്ടിയിരുന്നു. ഗ്രീൻ കാർഡ് അർജന്റ് ആയിരുന്നു. ഗ്രീൻ കാർഡിന്റെ റെന്യൂവലിന് ഒരു ഡേറ്റ് ഫിക്സ് ചെയ്യാൻ ഞാൻ ഗുരുവായൂർ ഇപ്പോഴും ആ എന്റെ ഹോട്ടലിന്റെ പേര് ഗോകുൽ ഇൻ എന്ന് പേരുണ്ട്. അവിടുന്ന് ഞാൻ ഏംബസീല് വിളിക്കാൻ ട്രൈ ചെയ്തു. മഴക്കാലമായിരുന്നു ഒരു ഏപ്രിൽ, മെയ് ടൈംമിൽ നല്ല മഴയുണ്ടായിരുന്നു.

ഞാൻ അവിടെ ആ റിസപ്ഷനിൽ പോയിട്ട് അന്ന് എല്ലാവരും ട്രങ്ക് കോൾ ആണ്. ബുക്ക് ചെയ്തു കാത്തിരിക്കണം.അപ്പോൾ ഞാൻ പറഞ്ഞു ട്രങ്ക് കോൾ ഭയങ്കര അർജന്റ് ആണ്, എനിക്ക് ട്രങ്ക് കോൾ വേണം, എനിക്ക് എംബസിയിൽ ഡേറ്റ് ഒന്ന് ഫിക്സ് ചെയ്യണം. ഡേറ്റ് ചെയ്ഞ്ച് ചെയ്യണം. അവരു പറഞ്ഞു അതൊരു നാലഞ്ചു മണിക്കൂർ എടുക്കുമെന്ന്. അപ്പോൾ ഞാൻ അർജന്റ് ട്രങ്ക് കോൾ എന്നു പറയുന്ന വേറൊരു സാധനം ഉണ്ടായിരുന്നു. അതു ഇരട്ടി വിലയെടുത്ത്. അതൊരു രണ്ടു മണിക്കൂർ എടുക്കുമെന്ന് പറഞ്ഞു. അല്ല ലൈറ്റ്‌നിങ് ട്രങ്ക് കോൾ ചെയ്താൽ എയ്റ്റ് ടൈംസ്, അതിന്റെ പ്രൈസ് അതു ഞാൻ പെട്ടന്ന് ട്രൈ ചെയ്തു. അതു ചെയ്തു. കോൾ അടിച്ചു എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഞാൻ ഇവിടുന്ന് ഭയങ്കര ഷൗട്ട് ചെയ്യുവാ, റിസപ്ഷനിൽ ഡേറ്റ് ഡേറ്റ്. അവിടുന്ന് ആരോ എന്തോ പറയുന്നുണ്ട് എംബസിയിൽ നിന്ന. ആർക്കും ഒന്നും ഒന്നും കേൾക്കുന്നില്ല. കേൾക്കാൻ പറ്റുന്നുമില്ല. അപ്പോൾ ഞാൻ ആ ഫോൺ വിട്ട് നിന്ന് അപ്പോൾ ഒരു എപിഫനി ഇംഗ്ലീഷ് ഒരു വേൾഡ് ഉണ്ട് എഫിഫനി. ആ രാജേഷ് പൈലറ്റ് പറഞ്ഞ ടെലികോം ഓപ്പണിങ് അപ്പിന്റെ ഫൈനൽ പാസായി. ഇതു ട്രൂ സ്റ്റോറിയാണ്. ഇതിനി മാറ്റം വരുത്തണം. അതു ശരിയാ, ഇന്ത്യയിലെ ടെലികോം എന്നു പറഞ്ഞാൽ ഒരു ഡിമാൻഡ് ഉണ്ട്. ഇതു നടക്കാൻ പോകുന്ന സാധനം അല്ല.ഞാൻ ഇപ്പോൾ അമേരിക്കയിൽ പോകുന്നു അവിടെ ടെലികോമിൽ ഒരു നോർമൽ ലൈഫ് എക്സ്പീരിയൻസ് ആണ്. ഇവിടെ ഒരു കണക്ഷൻ കിട്ടണമെങ്കിൽ ഒരു ഔട്ട് ഓഫ് ബോഡി ഔട്ട് ഓഫ് മൈൻഡ് ഒരു റിലീജിയസ് എക്സ്പീരിയൻസ് മാതിരി ആണ്. ഒരു ഭഗവാനെ എല്ലാം പ്രാർത്ഥിച്ചിട്ടാണ് ട്രങ്ക് കോൾ ചെയ്യന്നത്. അത് കിട്ടണേ, ഭഗവാനേ അതു കിട്ടിയില്ലെങ്കിൽ ഭാഗവാനെ പോയിട്ട് ഗുരുവായൂർ പോയിട്ട് സൊ അതെല്ലാം വിചാരിച്ച് ഞാൻ പറഞ്ഞു, എന്റെ അച്ഛനോടു പറഞ്ഞു ഞാൻ രണ്ടു കൊല്ലം ലീവ് ആബ്‌സൻസ് എടുത്തിട്ട് ഇത് ട്രൈ ചെയ്യാൻ പോവുകയാണ്. അതുകൊണ്ട് അങ്ങനെ അന്ന് തുടങ്ങിയത് ബിപിഎൽ മൊബൈൽ.

അല്ല അപ്പം ഫാദർ ഇൻ ലോയ്ക്ക് ബിപിഎൽ അന്ന് തുടങ്ങിയതായിരുന്നോ?

ഫാദർ ഇൻ ലോയുടെ കമ്പനി ബിപിഎൽ ലിമിറ്റഡ് ആയിരുന്നു. അത് അവര് കളർ ടിവി, റെഫ്രിജിറേറ്റർ ഇതെല്ലാം

ഈ ടെക്നോളജി?

ഇത് ഞാൻ ആണ് സ്റ്റാർട്ട് ചെയ്തത്?

95 - 96 ൽ ഞാൻ സ്റ്റാർട്ട് ചെയ്തു.

അപ്പോൾ ഞാൻ ചോദിച്ചോട്ടെ മൊബൈൽ ഫോൺ അല്ലായിരുന്നു പേജറായിരുന്നോ ആദ്യം തുടങ്ങിയത്?

അല്ല ഞങ്ങൾ തുടങ്ങിയത് ലോഞ്ച് ചെയ്തത് , സർവ്വീസ് ലോഞ്ച് ചെയ്തത് ബിപിഎൽ പേജിങ്, ബിപിഎൽ കണക്ട് എന്നു പറയുന്ന സാധനം. അത് തിരുവനന്തപുരത്താണ് തുടങ്ങിയത്

ഞാൻ ഓർക്കുന്നു? ഞാൻ പൂജപ്പുര വലിയ ബോർഡ് ഇപ്പോൾ എന്റെ മനസ്സിൽ ഉണ്ട്

എനിക്ക് ഓർമ്മയുണ്ട് എനിക്ക് അന്ന് എല്ലാം

അതിപ്പോൾ മൊബൈൽ ആയോ അമേരിക്കയിലും ഇല്ല?

ഇല്ലില്ല അമേരിക്കയിൽ ഉണ്ട് 95, 96, 97 ൽ ആണ് ഇതെല്ലാം വേൾഡ് വൈഡ് എല്ലാം തുടങ്ങിയത്. തുടങ്ങിയത് ശരിക്കും പറഞ്ഞാൽ യുഎസിൽ ഒരു 1991 ൽ ആണ്. അപ്പം ഭയങ്കര വില പിടിച്ച വലിയ ഫോണും ഒരു ടെക്നോളജിയിൽ എല്ലാം ഇതിനു പറയുക അനലോഗ്് സർവ്വീസ്. ഈ ഡിജിറ്റൽ സർവ്വീസ് എന്നു പറയുന്ന സാധനം 94, 95 ൽ ആണ് വന്നത്. വേൾഡ് വൈഡ്. ഇന്ത്യയിൽ അത് വന്നത് 96, 97 ൽ

അത് ഈ പേജർ അന്ന് എങ്ങനെയാ തുടങ്ങിയത്?

പേജർ കോമൺ ആയിരുന്നു. പേജർ എന്നു പറഞ്ഞാൽ നമ്മളുടെ നാട്ടിൽ സാം പിത്രോഡ ഫെയിമസ്ലി എനിക്ക് ഓർമ്മയുണ്ട് 92, 93 ൽ ഈ സെല്ലൂലാറിന്റെ ടെൻഡർ വന്നപ്പോൾ സാം പിത്രോഡ ആണല്ലോ, വളരെ ഇന്റലക്ച്വൽ, കോൺഗ്രസ്സിന്റെ . അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സെല്ലൂലാർ നടക്കില്ല. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ടൈംസ് ഓഫ് ഇന്ത്യയിൽ ഭയങ്കര എഡിറ്റ്. ഇന്ത്യ ഡസ് നോട്ട് നീഡ് സെല്ലുലാർ ഫോൺസ്, ഇന്ത്യ നീഡ്‌സ് പിസിഒ സ്. അതാണ് 92 ൽ അദ്ദേഹത്തിന്റെ വിജയം. അപ്പോൾ എനിവേ...

അപ്പോ ഞാൻ ചോദിച്ചോട്ടെ ഈ പേജർ എത്ര കാലം നിർത്തി?

പേജർ ഒരു മൂന്നു കൊല്ലം നടന്നു

അതു ലാഭത്തിൽ ഒന്നും ആക്കാൻ പറ്റിയില്ലായിരിക്കും.

ഇല്ല ഇല്ല

ഈ സെല്ലുലൂർ വന്നു,ഡിജിറ്റൽ വന്നു അതിന്റെ എസ്എംഎസ് സർവ്വീസ് പേജറിന്റെ ഫ്ങ്ഷണാലിറ്റി ആക്കി. അപ്പോൾ ഞങ്ങൾ തുടങ്ങിയത് പേജർ ബിപിഎൽ കണക്ട് പ്ലസ് ബിപിഎൽ മൊബൈൽ അതിന്റെ തിങ്കിങ് ഇതായിരുന്നു, മൊബൈൽ ആയിരിക്കും ഭയങ്കര എക്സ്പൻസീവ്. പേജർ ആയിരിക്കും ഇൻ എക്സ്‌പെൻസീവ്. ബട്ട് മൊബൈൽ തുടങ്ങി കഴിഞ്ഞ് ഒരു രണ്ടു കൊല്ലത്തിൽ പ്രൈസസ് അങ്ങ് ഡ്രോപ് ആയി. അപ്പോൾ ഇത് അങ്ങ് അപ്രസക്തമായി.

ഒരു പക്ഷെ ആദ്യത്തെ മൊബൈൽ കമ്പനി തന്നെയായിരുന്നിരിക്കാം അല്ലേ?

അതേ 100 ശതമാനം. ബിപിഎൽ രാജ്യത്തെ ബിപിഎൽ മൊബൈൽ ആദ്യത്തെ മുംബൈയിൽ സ്റ്റാർട്ട് ചെയ്തു. പിന്നെ തിരുവനന്തപുരത്ത് പിന്നെ കോയമ്പത്തൂർ പിന്നെ പുതുച്ചേരി പിന്നെ ഗോവ

അതു കഴിഞ്ഞൊക്കെയാ ഡൽഹിയിൽ ഒക്കെ വരുന്നത്? അപ്പോഴത്തേക്കും മറ്റുള്ളവർ വരാൻ തുടങ്ങി?

അതെ അതെ, കറക്ട്

അതുകഴിഞ്ഞിട്ട് പിന്നെ ആ മേഖലയിൽ അങ്ങ്, പിന്നെ എന്താ അത്?

അതു നടന്നു. പിന്നെ 91, 92 ൽ ഞങ്ങൾക്ക് ആ ലൈസൻസ് എല്ലാം കിട്ടി എനിക്ക് ലൈസൻസ് കിട്ടി. അന്ന് എനിക്ക് ഇവിടുത്തെ രാഷ്ട്രീയ കളികൾ ഒന്നും അറിയില്ലായിരുന്നു. ഞാൻ യുഎസിൽ നിന്നു വന്നു, ഈ വലിയ കളി ഡൽഹിയിലെ പൊളിറ്റ്ക്സും, അറിയാത്ത ഒരാളായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഒരു കണ്ടീഷൻ ഉണ്ട്, സെല്ലൂലാർ ബിഡ്ഡിങ്ങിൽ, ഒരു ഫോറിൻ പാട്നർ ആവശ്യമുണ്ട്. അതൊരു നോർമ്മൽ കണ്ടീഷൻ. അപ്പോൾ ഞാൻ ഈ നാലഞ്ച് ഫോറിൻ കമ്പനീസ് ഉണ്ട് ഡൽഹിയിൽ വന്നിട്ട് എല്ലാവരും ഇന്റർവ്യൂ ചെയ്യുവായിരുന്നു. അവര് ഇന്റർവ്യൂ ചെയ്യുന്ന മാതിരി. നിങ്ങൾ എന്താണ്, നിങ്ങൾ ആരാണ് അപ്പോൾ ഒരു മീറ്റിംഗിൽ ഞാൻ പോയപ്പോൾ ഇപ്പോഴും ഓർമ്മയുണ്ട്, ആ കമ്പനിയുടെ പേര് അമേരക്കൻ ഡെൽ സൗത്ത്. അയാളുടെ പേര് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് മൈക്കിൾ ചൗ. ഹോംകോങ്ങീന്നാ. ആദ്യത്തെ ക്വസ്റ്റ്യൻ എന്നോട് , ഹൗ മെനി എംപീ സ് ഡു യു ഓൺ? ഇത് ട്രു സ്റ്റോറിയയാണ്. ഞാൻ പറഞ്ഞു ഐ ഡോണ്ട് ഓൺ എനി എം പീസ്.

ബാംഗ്ലൂർ കോൺസ്റ്റിറ്റിയുവൻസിയിലെ എംപിയെ അറിയാം. അനന്ത് കുമാർ ജി ഉണ്ട് അങ്ങനെ ഓണർഷിപ്പും ഇല്ല, എന്റെ ഫ്രണ്ട് ആണ്. ഞാൻ മീറ്റ് ചെയ്തതാണ്. അല്ല, ഡൽഹിയിൽ ഇന്ത്യയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ നിങ്ങൾക്ക് എം പീസ് ഓൺ ചെയ്യണം നിങ്ങൾക്ക് പാട്നർഷിപ്പ് ഞങ്ങളുടെ കൂടെ വേണമെങ്കിൽ യു ടെൽ മീ എം പീ സ് ഡു യു ഓൺ? ഞാൻ പറഞ്ഞു, അങ്ങനെ എനിക്ക് ഒന്നും അറിയില്ല. ഇല്ല നിങ്ങൾക്ക് മുമ്പ് ഒരു കമ്പനി പോയി, അവരു പറഞ്ഞു, 52 എം പീസ് ആണ് ഓൺ ചെയ്യുന്നത്. അപ്പോൾ ഞാൻ വിചാരിച്ചത് അപ്പോൾ ഞാൻ വിചാരിച്ചു ഞാൻ പറഞ്ഞു നരസിംഹറാവു ഗവൺമെന്റ് ആണോ, മൈനോറിറ്റിയുടെ ഗവൺമെന്റ് ആണോ. അപ്പോൾ ഞാൻ പറഞ്ഞു ഹി ഷുഡ് ബി പ്രൈം മിനിസ്റ്റർ. ഇത് സത്യം നടന്ന സാധനമാ ഞാൻ പറഞ്ഞത്. ഞാൻ വിട്ടു പോയി.

അന്ന് ആ കാലത്ത് എന്റെ ഫേറ്റ് ഇതെല്ലാം ഞാൻ പറഞ്ഞ് ഗുഡ് ലക്കിന്റെ ഒരു പ്രൊവിഡൻസ് മാതിരിയാണ്. ഡിഒ ഡെമാർട്ട് ടെലികോമിൽ രണ്ട് മലയാളി ഓഫീസേഴ്സ് ഉണ്ട് സീനിയർ പൊസിഷനിൽ ഒരു ബിആർ നായർ, ഒരു എസ്‌കെ നായർ ഒരു ഹൈ ഇൻഗ്രേറ്റി വെരി വെരി റെസ്പക്റ്റഡ് പീപ്പിൾ. അവര് എന്നെ ഇങ്ങനെ ഞാൻ ഇങ്ങനെ ഓടി ചാടി എല്ലാവരും പാട്നർഷിപ്പ് അമേരിക്ക റിട്ടേൺ ആണ് ഞാൻ ടെക്നോളജിസ്റ്റ് ആണ് എന്നു പറഞ്ഞിട്ട് എല്ലാവരെയും ഇംപ്രസ്സ് ചെയ്യുന്നത് അവരു കണ്ടു. എന്നിട്ടു ഒരു ദിവസം ഈ എസ്‌കെ നായർ എന്നെ വിളിച്ചു ഹാവ് യു ഗോട് എ പാട്നർ യെറ്റ്? ഞാൻ പറഞ്ഞു ഇല്ല സാർ. അല്ല നിങ്ങൾക്ക് ഒരു ലക്ക് ഉണ്ട് ഒരു കമ്പനി വന്നിട്ടുണ്ട് അവര് ഇന്ത്യൻ പാട്നർഷിപ്പ് ഫെയിൽ ആയി അവര് ഒരു പാട്നർ ഷിപ്പ് നോക്കുന്നു.ഞാൻ റെക്കമന്റ് ചെയ്യാൻ പോകുന്നു. നിങ്ങൾ രണ്ടാളും മീറ്റ് ചെയ്ത് ഫൈനലൈസ് ചെയ്‌തോളു. ആ പാട്നർ ഫ്രാൻസ് ടെലികോം ആയിരുന്നു. അവരാണ് എന്റെ പാട്നർ ആയത്.

അവർക്ക് എംപിയെയും വേണ്ട ഒന്നും വേണ്ട ബിസിനസ് മതി?

അവർക്ക് ബിസിനസ് മതി അങ്ങനെയാണ് ഞാൻ മുമ്പോട്ട് പോയത്.

ഈ അന്നത്തെ വല്ലാത്ത ഒരു ലൈസൻസ് രാജ് ഇല്ലേ?

പിന്നെ പൊളിറ്റിക്കൽ ഇൻഫ്ളുവൻസ്. ഞങ്ങൾക്ക് ടെൻഡറിൽ ലൈസൻസ് കിട്ടിയിട്ടും അത് കോർട്ടിൽ പോയി രണ്ടു കൊല്ലം, മൂന്നു കൊല്ലം 91 ടു 94.ഇപ്പോൾ റീസൻലി അന്തരിച്ച ഫാലി നരിമാൻ ഉണ്ടല്ലോ അദ്ദേഹം ആയിരുന്നു എന്റെ ലോയർ. ഞാൻ കോൾ കോളൈറ്റ് അദ്ദേഹത്തിന്റെ ഓഫീസിൽ പോയി ഞാൻ പറയുന്ന നോക്കൂ ഇത് എന്നെ ഇങ്ങനെ അവര് പുഷ് ഔട്ട് ചെയ്യാൻ നോക്കുന്നുണ്ട്. അദ്ദേഹം കേസ് എടുത്തു. ആൻഡ് ഹി ഫോട്ട്

അത് അദ്ദേഹം അംഗീകരിച്ചോ അപ്പോൾ തന്നെ എടുത്തു കേസ്?

എടുത്തു അപ്പോൾ തന്നെ എടുത്തു കേസ്

ഒരു ശുപാർശയിലും ഇല്ലാതെ തന്നെ?

ഇല്ലില്ല ഒരു ഞാൻ ആദ്യമായിട്ടു മീറ്റ് ചെയ്യുന്നതാ

അതു കൊള്ളാം

അപ്പം അദ്ദേഹത്തെ പറ്റി എനിക്ക് വലിയ റെസ്പക്റ്റ് ഉണ്ട്. അങ്ങനെ ലൈസൻസ് കിട്ടി 94 ൽ ലൈസൻസ് കിട്ടി. 95 ൽ ഞാൻ മുംബൈയിൽ നടപ്പാക്കി. പിന്നെ 96, 95 ൽ വേറൊരു ടെൻഡർ വന്നു. വേറെ കേരള ലൈസൻസ് എല്ലാം കിട്ടി അതുകൊണ്ട് അങ്ങനെ പോയി.

പെട്ടന്ന് തന്നെ എസ്റ്റാബ്ലീഷ്ഡ് ആയി?

എസ്റ്റാബ്ലീഷ്ഡ് ആയി ഞാൻ ആയിരുന്നു ഏറ്റവും വലിയ നെറ്റ് വർക്ക് ഇംപ്ലിമെന്റ് ചെയ്യുന്ന കമ്പനി. ഈ എയർടെൽ എല്ലാം അന്ന് ഒരു ലൈസൻസ് ഒരു സിറ്റി ഡൽഹി

റീജിയൻ അനുസരിച്ച് ലൈസൻസ്?

എനിക്ക് അഞ്ച് ലൈസൻസ് ഉണ്ടായിരുന്നു.അഞ്ച് സിറ്റി അത് ഭയങ്കര കോപ്ലിക്കേറ്റഡ് ഭയങ്കര റിസ്‌കി ചലഞ്ചിങ് ഇതായിരുന്നു. റോഡ് കട്ട് ചെയ്യുന്ന പെർമിഷൻ അവിടുന്നു കിട്ടണം ഈ റൂഫ് സ്റ്റോപ്പിൽ ഈ ആന്റിന ഇടുന്ന പെർമിഷൻ ആര് ഏത് പഞ്ചായത്തിൽ ആണ് അതിന്റെ റൂൾ അറിയില്ല. ആരും ഉണ്ടായിരുന്നില്ല.

അമേരിക്കൻ പഞ്ചാത്തലത്തിൽ അത് എങ്ങനെ മാനേജ് ചെയ്തു?

മാനേജ് ചെയ്തു. അതൊരു ഡിറ്റർമിനേഷൻ ഒരു സെൽഫ് കോൺഫിഡൻസ് എന്റെ വയസ് അന്ന് 27, 26 ആയിരുന്നു. അപ്പോൾ ഒരു ഈ 27, 28 ആകുമ്പോൾ ഒരു ഇൻവിൻസിബിലിറ്റിയുടെ ഒരു ഫീൽ ഉണ്ടല്ലോ. യു വിൽ നോട്ട് ഫീൽ ഇഫ് യു വർക്ക് അങ്ങനെ നടന്നു ബട്ട് അതു നന്നായി ഗ്രോ ചെയ്തു.

ഫാദർ ഇൻ ലോയുടെ സപ്പോർട്ട് ഉണ്ടായിരുന്നോ?

ഫാദർ ഇൻ ലോ ഷെയർ ഹോൾഡർ ആയിരുന്നു. പിന്നെ ഒരു 97, 98 ഡിസ്പ്യൂട്ട് എല്ലാം വന്നു. ഇതു ബിസിനസ് ഫാമിലീസിൽ നോർമൽ ആയിട്ടു നടക്കുന്ന...എന്റെ ഒരു ഫിലോസഫി ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ഫിലോസഫി വേറൊരു ഫിലോസഫി ആയിരുന്നു. അദ്ദേഹം ഒരു ഗ്രൂപ്പ് ആയിരുന്നു. കുറേ ഫാമിലി മെമ്പേഴ്സ് ഉണ്ടായിരുന്നു. ആ ഫാമിലി മെമ്പേഴ്സും ഞാൻ ഒരു ഡിഫ്രന്റ് ടൈപ്പ് ഓഫ് കമ്പനി ആയിരുന്നു ക്രിയേറ്റ് ചെയ്യുന്നത്. അത് ഒരു ഡിസ്പ്യൂട്ട് നടന്നു കുറച്ച് ഒരു മെസി ആയിരുന്നു പബ്ലിക്കിൽ വന്നു അത്. അത് അൺഫോർച്യുണേറ്റ് ആണ്. ബട്ട് അത് ഏതായാലും ലൈഫ് എക്സ്പീരിയൻസ് ഞാൻ പഠിച്ചിട്ട് ബട്ട് ഞാൻ അദ്ദേഹത്തെ ഡിസ് റെസ്പക്റ്റോ എന്റെ ഫാമിലിയിൽ അതു കൊണ്ടു വരുന്നതോ അതു ഒന്നും ചെയ്തില്ല. അത് മാനേജ് ചെയ്തു. ഇത് എന്നോട് ചോദിക്കുമ്പോൾ ആൾക്കാര് പറയും വാട്ട് വാസ് യുവർ എക്സ്പീരിയൻസ?് ദിസ് ഈസ് നോട്ട് ആൻ എക്സ്പീരിയൻസ് എനിബടി ലുക്‌സ് ഫോർവേഡ് ടു. പക്ഷേ അത് ജീവിതത്തിലേക്ക് വന്നു.

പിന്നെ ഇത് വിൽക്കാൻ തീരുമാനിക്കാൻ കാര്യം എന്താ?

ഞാൻ ഇതിൽ വേറെ ഒരു കഥയുണ്ട്. 2001 ൽ 2002ൽ ഒരു വലിയ ഒരു കമ്പനി റിലയൻസ് എന്നു പറയുന്ന ഒരു കമ്പനി ഈ സെല്ലൂറാറിൽ സക്സസ് കണ്ടിട്ട് അവര് ഇതിൽ ഒരു ബായ്ക് ഡോർ എൻട്രി ചെയ്യാൻ നോക്കി.റിലയൻസും രണ്ടു മൂന്നു വേറെ കമ്പനീസ് അവര് ലൈസൻസ് ഫീസ് ഇല്ലാണ്ട് അതേ സെല്ലൂറാർ ലൈസൻസ് എങ്ങനെയെങ്കിലും ഒന്നു കിട്ടണം എന്നു വിചാരിച്ചിട്ട് അവര് ബായ്ക് ഡോർ എൻട്രിക്ക് ശ്രമിച്ചു.

അതേ ലെവൽ ഉള്ള ലൈസൻസ് വാങ്ങാൻ ആയിട്ട്?

വാങ്ങാൻ അല്ല വാങ്ങാണ്ട് ക്യാപ്ച്വർ ചെയ്യാൻ നോക്കി. അപ്പോൾ അതിന് ഞാനൊരു കുറച്ചു ഫയർ ബ്രാന്റ് ആയിരുന്നു. ഞാൻ ഇൻഡസ്ട്രിയുടെ ലീഡറും ആയിരുന്നു. അപ്പോൾ ഞാൻ അതിന് ഭയങ്കരം ഫൈറ്റ് ചെയ്തു ചലഞ്ച് ചെയ്തു. കോർട്ടിൽ പോയി ട്രിബ്യൂണലിൽ പോയി ,സുപ്രീം കോർട്ടിൽ പോയി. പിന്നെ മടങ്ങി ട്രിബ്യൂണലിൽ വന്നു പിന്നെ മടങ്ങി സുപ്രീം കോർട്ടിൽ പോയി. അത് ഒരു രണ്ടര മൂന്നു കൊല്ലം ഭയങ്കര ഫൈറ്റ് ആയിരുന്നു. അത് ഫൈറ്റ് ചെയ്തു കഴിഞ്ഞിട്ട് ഞങ്ങൾ ആണ് ജയിച്ചത് ഫൈറ്റിൽ ബട്ട് അതു ജയിച്ചു കഴിഞ്ഞിട്ട് എനിക്ക് കുറച്ച് ഒരു എന്താ പറയുക ഒരു ഡിസില്യൂഷന്മെന്റ് ഉണ്ടായി.

ഹാർമണിയുടെ പ്രശ്നം ഉണ്ടായി?

ഹാർമണി അല്ല ഈ നമ്മൾ ഈ നമ്മളുടെ കൺട്രിയിൽ ഇങ്ങനെ നമ്മൾ എല്ലാം ഉണ്ടാക്കി കഴിഞ്ഞിട്ടും ഒരു ബായ്ക് ഫോർ എൻട്രിയിൽ കുറച്ചു പൊളിറ്റിക്കൽ പവർ ഉണ്ടെങ്കിൽ വന്ന് ഷോർട്ട് കട്ട് ചെയ്ത് അത്

പണ്ട് എംപിമാരെ മേടിച്ച കഥ?

ആ അതിന്റെ ഒരു റിഫ്ളക്ഷൻ അപ്പോഴും ഉണ്ടെന്ന് അത് കണ്ടപ്പോൾ എനിക്ക് ഞാൻ വിചാരിച്ചു. മതി ഈ ടെലികോം മതി പിന്നെ 2004 ൽ വേറൊരു സിറ്റിയൂവേഷൻ നടന്നത് ഈ യുപിഎ ഗവൺമെന്റ് വന്നത് യുപിഎ ഗവൺമെന്റ് വന്ന് ഞാൻ ഇത് വിൽക്കാൻ ഡിസൈഡ് ചെയ്യുന്ന അന്ന് സിഎൻബിസിയിൽ ആരോ വന്നു എന്നോടു ചോദിച്ചു എന്തിനാ വൈ ആർ യു ഈ സെല്ലിങ് ഇറ്റ്?. അന്ന് ഞാൻ ഡിസ്‌ക്രൈബ് ചെയ്തത് പറഞ്ഞത് ഞാൻ റിപ്പീറ്റ് ചെയ്യുന്നു. ഞാൻ പറഞ്ഞു, ഈ ചലഞ്ചസ് ഡൽഹിയിൽ പോയിട്ട് ഫ്രീ സ്പെക്ട്രമിന് ലോബി ചെയ്യുന്നതും അവിടെ പോയി മിനിസ്റ്ററിന്റെ കൂടെ മസ്‌കാജ് ചെയ്യാനും ബട്ടർ ചെയ്യാനും ആണ് ലെഫ്റ്റ് ചലഞ്ചസ്. ആ ചലഞ്ചസ് എനിക്ക് ആ കേപ്പബിളിറ്റി ഇല്ല.എനിക്ക് അത് ചെയ്യാൻ ഒരു താൽപ്പര്യം ഇല്ല. എനിക്ക് അതിന്റെ ഒരു ടാലന്റും ഇല്ല. അതുകൊണ്ടാണ് മെയിൻ റീസൺ അയം എക്സിറ്റിങ് ടെലികോം. ഇതുഞാൻ അന്ന് ഒഫീഷ്യൽ ആയിട്ടു പറഞ്ഞതാ.

നന്നായി പിന്നീട് അഴിമതി ആരോപണം?

അപ്പോൾ എന്നോട് ഇവര് എല്ലാവരും അന്ന് 2004 - ദ05 ൽ ആൾക്കാരു പറഞ്ഞു നിങ്ങൾ മിസ്റ്റേക്ക് ചെയ്യുന്നു. നിങ്ങളുടെ കമ്പനി മൾട്ടി ബില്യൺ ഡോളേർസ് ആവും ഒരു ബില്യൺ ഡോളർ ആണ് ഇന്ന്, ഒരു നാലഞ്ച് കൊല്ലം കഴിഞ്ഞാൽ ഒരു പത്ത് ഇരട്ടിയാവും. ഞാൻ അന്ന് പറഞ്ഞതാ, എനിക്ക് പത്തുകൊല്ലത്തിൽ ടെലികോമിൽ ചെയ്തത് എനിക്ക് ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് ആണ്. ഞാൻ സുഖ്‌റാമിനെയും കണ്ടിട്ടുണ്ട്. രാജേഷ് പൈലറ്റിനെയും കണ്ടിട്ടുണ്ട്. സുഖ്രാമിനെ ഞാൻ നെറ്റ് വർക്ക് എല്ലാം ഉണ്ടാക്കി കഴിഞ്ഞ് റെഡി ആയപ്പോൾ അവര് എനിക്ക് പെർമിഷൻ തന്നില്ല. മൂന്നു പ്രാവശ്യം ഞാൻ വീട്ടിൽ വിളിച്ചു. ഞാൻ ഇങ്ങനെ വീട്ടിൽ പോയി പ്രസന്റേഷൻ എല്ലാം ചെയ്തു. വൈഫിനെ വിളിച്ചു പറയും, നോക്കു മിനിസ്റ്റർ എന്നെ വിളിച്ചു മിനിസ്റ്റർക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് വീട്ടിൽ വിളിച്ചത്. ഞാൻ ഇങ്ങനെ പ്രസന്റേഷൻ കൊടുക്കും. ആൾ ഒന്നു ംപറയില്ല. വീണ്ടും മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം എന്നോട് പറഞ്ഞു 'ആപ്കെ ഘർ മേം കൊയ് ബുസുർ നഹി ഹേ' ഹിന്ദിയിൽ അതിന്റെ മീനിങ് നിങ്ങളുടെ വീട്ടിൽ വയസായ ആളുകൾ ആരും ഇല്ലേ എന്ന്. എനിക്ക് മനസ്സിലാവുന്നില്ല എന്തിനാ എന്നാ വിളിക്കുന്നത്. എന്ന് മനസ്സിലായില്ലേ അയാൾക്ക് വേണ്ടത് കാശ് ഞാൻ അവിടെ പോയി പ്രസന്റേഷൻ കൊടുക്കുന്നു എന്റെ നെറ്റ് വർക്കിന്റെ ക്വാളിറ്റിയാണ് അതാണ് ക്വാളിറ്റി മോഡേൺ ആണ്

ഇതിന്റെയൊന്നും ആവശ്യം ഇല്ല?

ഇത് ഒരു പ്രാവശ്യം രണ്ട് പ്രാവശ്യം മൂന്നാമത്തെ പ്രാവശ്യം ആയപ്പോൾ അദ്ദേഹമാണ് പറഞ്ഞത് ഹിന്ദിയിൽ പറഞ്ഞു, എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഒരു പുസ്തകത്തിൽ ആരോ എഴുതിയിട്ടുമുണ്ട്.. ആപ്കെ ഘർ മേം കൊയ് ബുസുർ നഹി ഹേ...നിങ്ങളുടെ വീട്ടിൽ മനസ്സിലാകുന്ന ആൾക്കാര് ഒന്നുമില്ലേ.

ഇതെല്ലാം ഞാൻ കണ്ടതല്ലേ അതാണ് ഞാൻ വിചാരിച്ചത് 2004, 5 ൽ

ഡയറക്റ്റ് ചോദിച്ചില്ല?

ഇല്ല ഇങ്ങനെ ചോദിച്ചു.

എന്നിട്ട് ഞാൻ പോയി എന്നിട്ട് ഞാൻ ആണ് ആച്വലി മുംബെയിൽ ഫസ്റ്റ് റെഡി വ്യൂവർ റെഡി ഓൺ ഓഗസ്റ്റ് 15 ഇൻഡിപെൻഡന്റ്md ഡേ ഓഗസ്റ്റ് 15 1995 അദ്ദേഹം അത് ഡിലേ ചെയ്ത് ഡിലേ ചെയ്തത് ഒക്ടോബർ 2 ൽ ആണ് ഞാൻ ലോഞ്ച് ചെയ്തത് ഗാന്ധി ജയന്തിയിൽ. അതിന്റെ മുമ്പ് ബികെ മോദി അയാളുടെ ഫേവറേറ്റ് നെറ്റ് വർക്ക് ആയിരുന്നു. അദ്ദേഹത്തിന് പെർമിഷൻ കൊടുത്തു. ഒരാൾക്ക് പെർമിഷൻ കൊടുത്തു കഴിഞ്ഞിട്ട് അത് ഞാൻ അപ്പോൾ സെക്കന്റ് തേർഡ് ആയി.

പിന്നെ ഇത് അതു കഴിഞ്ഞ് വിൽക്കാൻ തീരുമാനിച്ചു?

അതു വിൽക്കാൻ തീരുമാനിച്ചു വിറ്റു എന്നിട്ട് ഞാൻ..

എനിക്ക് തോന്നുന്നു വൺ ബില്യൺ

1.1 ബില്യൺ. അത് ആദ്യത്തെ യൂണികോൺ ആയിരുന്നു ഇന്നത്തെ യൂണികോൺ എന്നു പറയുന്ന വലിയ ഒരു സാധനമില്ലേ

അതാണ് ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്?

അന്നത്തെ ആദ്യത്തെ യൂണികോൺ ആയിരുന്നു. ടെക്നോളജിയിൽ ആദ്യം

ജീവനക്കാർ ഒക്കെ സൈഡ് ആണോ ഇങ്ങനെ വിൽക്കുമ്പോൾ?

അത് ഒരു ഗോയിങ് കൺസേൺ ആയിട്ട് ആണല്ലോ വിൽക്കുന്നത് അടച്ചു പൂട്ടിയിട്ടല്ല വിൽക്കുന്നത്.ദാറ്റ് കണ്ടിന്യൂസ്. അതൊരു കണ്ടീഷൻ ആയിരുന്നു, ആരെയും പിരിച്ചു വിടാൻ പാടില്ല അതൊരു കണ്ടീഷൻ ആയിരുന്നു. ഞങ്ങൾ സെയിൽ എഗ്രിമെന്റ്. ആരെയും പിരിച്ചു വിടാൻ പാടില്ല. എല്ലാവരെയും അബ്സോർബ് ചെയ്യണം, റീ ബ്രാൻഡിങ് ഒരു കൊല്ലം കഴിഞ്ഞിട്ടോ രണ്ടു കൊല്ലം കഴിഞ്ഞിട്ടോ ബിപിഎൽ മൊബൈലിന്റെ പേര് മാറ്റിയിട്ട് ഹച്ച് എന്നാക്കണം. അതെല്ലാം ഒരു കണ്ടീഷൻ ആക്കിയിട്ട് എന്നിട്ട് ഞാൻ ഒഴിഞ്ഞു കൊടുത്തു.

പിന്നെ എന്താണ് അത്തരം പരീക്ഷണങ്ങൾ പോവാതെ ഇൻവെസ്റ്റ്‌മെന്റിലേക്ക് മാറാൻ കാര്യം എന്താണ്?

അല്ല അതു കഴിഞ്ഞിട്ട് ഞാൻ വിചാരിച്ചു എനിക്ക് ബിസിനസ് ചെയ്യണ്ട ബിക്കോസ് എന്റെ എക്സ്പീരിയൻസിൽ ഗവൺമെന്റിന്റെ കൂടെ ബിസിനസ് ചെയ്യുന്നത് ഭയങ്ക ഒരു ഇഷ്യുവാണ്. റിസ്‌ക് ഇഷ്യുവാണ്. അതൊരു മോറൽ ഹസേഡ് കൊണ്ടു വന്ന് അതു കോമ്പ്രമൈസു ചെയ്യണം അല്ലെങ്കിൽ ഫെയിൽ ആവണം. അങ്ങനെ ഒരു കോമ്പ്രമൈസ് എനിക്ക് ഇഷ്ടമല്ലാണ്ട് ഞാൻ വിചാരിച്ചു എനിക്ക് ബിസിനസ് ചെയ്യണ്ട ഞാൻ ഇൻവെസ്റ്റ്മെന്റ് ചെയ്യും. എന്നിട്ട് ഒരു ഐ ഹാഡ് പുട്ട് ഓൺ ലോട്ട് ഓഫ് വെയ്റ്റ്. ആ ഒരു നാലു കൊല്ലത്തിന്റെ ടെൻഷനും സ്ട്രസ്സും ഫൈറ്റിന്റെ കാര്യവും ഞാൻ ഒരു ആറു മാസം അത് ഒന്നും ചെയ്യണ്ട, ഞാൻ വീട്ടിൽ ഇരുന്ന് എക്സസൈസും ഫിറ്റ്നസും എല്ലാം ചെയ്ത് ചെയ്യുമ്പോൾ ആണ് ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ എന്തോ കഴിച്ച് ഏഷ്യനെറ്റിൽ പോയി പിക്ചർ എന്തോ കാണുവായിരുന്നു. എന്റെ ഒരു ഫ്രണ്ട് വന്നു പറഞ്ഞു ഞാൻ ദേവ ഗൗഡനെ കാണാൻ പോകുവാണ് വരുന്നോ. അപ്പോൾ ഇതാരാ ദേവഗൗഡോ ഞാൻ അദ്ദേഹത്തിന്റെ പേര് കേട്ടിട്ടുണ്ടായിരുന്നു. ബട്ട് മീറ്റ് ചെയ്തിട്ടില്ല. വന്നോളൂ വന്നോളൂ ഒന്നും ചെയ്യുന്നില്ലെങ്കിൽ വന്നോളൂ. അപ്പോൾ ഞാൻ പോയി അങ്ങനെ പോയി. അതു ഒരു ഫെയ്റ്റ്. അവിടെ പോയി അദ്ദേഹത്തിനെ മീറ്റ് ചെയ്തപ്പോൾ ദേവഗൗഡ എന്നെ മുഖം നോക്കി പറഞ്ഞു, എന്താ നിങ്ങൾ ചെയ്യുന്നത് അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഒന്നും ചെയ്യുന്നില്ല. ഞാൻ ഇപ്പോൾ മൊബൈൽ എല്ലാം വിറ്റു. ഞാൻ ഫ്യൂച്ചറിനെ പറ്റി വിചാരിക്കുന്നു.

അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണോ?

അല്ല അദ്ദേഹം മുഖ്യമന്ത്രി അല്ല അദ്ദേഹത്തിന്റെ മകൻ ബിജെപിയുടെ കൂടെ ഗവൺമെന്റ് ഫോം ചെയ്തുകൊണ്ട് ഇരിക്കുവാ. 2006 ൽ കുമാര സ്വാമിയുടെ അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു സുഖമില്ലാണ്ട്. എന്നോട് മുഖത്ത് നോക്കി ഹാവ് യു തോട്ട് ഓഫ് പൊളിറ്റിക്സ് ആസ് എ കരിയർ?. ഇല്ല. ഞാൻ പൊളിറ്റിക്‌സിൽ ഫൈറ്റ് ചെയ്തു എക്സ്പീരിയൻസ് ഉണ്ട്. പൊളിറ്റിക്സ് ചെയ്യാൻ ഉള്ള എക്സ്പീരിയൻസ് ഇല്ല. അപ്പോൾ പറഞ്ഞു കർണ്ണാടകയിൽ ഒരു നാലാമത്തെ സീറ്റ് ഉണ്ട്. അത് ഞാൻ പ്രൊപ്പോസ് ചെയ്യാൻ തയ്യാറാണ് ഇങ്ങനെ ഇതെല്ലാം ഒരു ഉച്ചയ്ക്ക് മീറ്റ് ചെയ്തു 3 ഓഫ് ക്ലോക്ക് 5 ഓഫ് ക്ലോക്കിൽ മീറ്റിൽ ചെയ്യുന്നു. ബിജെപി സപ്പോർട്ട് ചെയ്താൽ ഞാൻ പ്രൊപ്പോസ് ചെയ്യാൻ തയ്യാറാണ്. ഞാൻ പറഞ്ഞു ഒകെ ട്രൈ ചെയ്യട്ടെ

ബിജെപിയുമായിട്ടു ബന്ധം ഒന്നും ഇല്ല അപ്പോൾ?

അവര് ജെഡിഎസും ബിജെപിയും ഉണ്ട് .ഞാൻ അനന്ത്.കുമാർ ജി അവിടുത്തെ ഒരു ലീഡർ ഉണ്ടായിരുന്നു. യദ്യുരപ്പ ജി കർണ്ണാടകയിലെ അവരുമായി അടുപ്പം ഉണ്ട് പിന്നെ നല്ല ഭയങ്കര ക്ലോസും ആയിരുന്നു. ഞാൻ അവിടുന്നു പൊളിറ്റ്ക്സ് പഠിക്കുക അവര് എന്റെ അടുത്തു നിന്ന് കോർപ്പറ്റ് ലൈഫിനെ പറ്റി ഡിസ്‌കസ് ചെയ്യുക. അങ്ങനെ ഒരു ഫ്രണ്ട്ലി ആയിരുന്നു.

അപ്പോൾ ബിജെപി താൽപ്പര്യം ഉണ്ടായിരുന്നു?

ഉണ്ടായിരുന്നു 100 പേസന്റേജ്. അത് എന്റെ ഒപ്പം പട്ടാമ്പിയിൽ എന്റെ അങ്കിൾ ഉണ്ടായിരുന്നു.എന്റെ മദറിന്റെ, സിസ്റ്ററിന്റെ ഹസ്‌ബൻഡ് ഭയങ്കര ആർഎസ്എസിന്റെ പശ്ചാത്തലം

കേരളത്തിൽ വന്നിട്ടും കണ്ടില്ലല്ലോ?

അങ്ങനെ ഒരു സ്ട്രോങ് ഫ്രണ്ട് ഏറ്റ് ഇല്ല. ഒരു ജന്റിൽ

ഫാദർ ഇൻ ലോ ഒക്കെ വലിയ ഇടതു പക്ഷത്തും ചേർന്നു നിന്നയാളാണ് പക്ഷെ അതൊന്നും സ്വാധീനിച്ചില്ല?

ഇല്ലില്ല അതൊന്നുമില്ല അങ്ങനെ ഒരു പൊളിറ്റിക്കൽ അവയർനസോ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല ഒരു ജനറൽ അവയർനസ് പിന്നെ രണ്ടാളും ഫ്രണ്ട്സ് ആയിരുന്നു. അപ്പോൾ ഞാൻ അവിടുന്നു തന്നെ ഞാൻ അനന്ത് കുമാർജിയുടെ വീട്ടിൽ പോയി ഇങ്ങനെ ഒരു ഐഡിയ വന്നിട്ടുണ്ട്, എന്താ താങ്കളുടെ ഫീലിംങ്? ഞാൻ എന്റെ സംരംഭക കാലത്ത് വാജ്പേയുമായും അദ്വാനിജിയുമായും ഭയങ്കര ക്ലോസ് ആയിരുന്നു. അടൽജിക്ക് എന്നെ നന്നായിട്ടു ഇഷ്ടപ്പെട്ടു വന്നിട്ട് എന്നെ വൺ ഓഫ് ദി യങ്സ്റ്റ് മെമ്പേർസ് ഓഫ് ഇൻഡസ്ട്രി ട്രേഡ് കൗൺസൽ ആക്കി അപ്പോയിന്റ് ചെയ്തു. 2001 ൽ അപ്പോൾ അനന്ത്കുമാർ ജി പറഞ്ഞു ഇതു നല്ല ഐഡിയയാണ്. ഒന്നു ഡൽഹിയിൽ പോയിട്ട് അദ്വാനിജിയോ പറഞ്ഞു. അപ്പോൾ ഞാൻ പിറ്റേ ദിവസം ഫ്‌ളൈറ്റ് എടുത്തു ഞങ്ങൾ പോയി.

നേരേ രാഷ്ട്രീയത്തിൽ പോകുവാ?

അത് ഇങ്ങനെ ഒരു ഫ്ളൂക്ക് ആയിട്ട്. എന്നിട്ട് അവിടെ എത്തി അദ്വാൻജിയോടു ചോദിച്ചു, എന്താ അഡൈ്വസ്, ഇങ്ങനെ ഒരു ഓഫാർ വന്നിട്ടുണ്ട് ഓപ്പർട്യൂണിറ്റി ഉണ്ട്. അദ്ദേഹം പറഞ്ഞു യുഷുഡ് ട്രൈ ഇറ്റ്. അതാണ് ഞാൻ വിചാരിച്ചു ഒരുടേമിന്ന് ഞാൻ പഠിക്കാം നോക്കാം എന്താണ് സാധനം പൊളിറ്റിക്സ്. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് സത്യപ്രതിജ്ഞാ സെറിമണിയിൽ എന്റെ റൂമിൽ വൃന്ദാ കരാട്ടും മാർഗററ്റ് ആൽവയും തൊട്ടടുത്ത് ഇരുന്ന് ലൗഡ്‌ലി ഭയങ്കര അവര് വിസ്പർ ചെയ്യുവായിരുന്നു. അവർക്ക് വിചാരം എനിക്ക് കേൾക്കാൻ പറ്റില്ല എന്ന്. എനിക്ക് മനസ്സിലാകില്ല എന്ന്. ഓ ഒരു ബിസിനസ് മാനും കൂടി വന്നു രാജ് സഭയിൽ. അന്നു ഞാൻ വിചാരിച്ചു ഇല്ല ഞാൻ കാണിച്ചു കൊടുക്കാം ഇത് എന്റെ ഒരു എല്ലാ എന്റെ ഹിസ്റ്ററിയിൽ എല്ലാവരും എന്നെ അണ്ടർ റെയ്റ്റ് ചെയ്യും ഞാൻ എല്ലാവരെയും സർപ്രൈസ് ചെയ്യും, അത് ഹിസ്റ്ററിയാ. അത് മൊബൈലിലും അങ്ങനെയായിരുന്നു. ചിപ് ഡിസൈനിലും അങ്ങനെയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു ഓകെ ശരി ഇന്ന് തൊട്ട് ഞാൻ ശരിക്കും ഇതു പഠിക്കും ശരിക്കും ചെയ്യും അപ്പോ.

അപ്പോൾ ജ്യൂപിറ്റർ ക്യാപ്റ്റൽ തുടങ്ങിയിരുന്നോ?

അതു തുടങ്ങി അത് ജ്യൂപിറ്റർ ക്യാപ്പിറ്റൽ ഒരു ഇൻവെസ്റ്റ്മെന്റ് കമ്പനിയാ. അത് ഞാൻ ചെയ്യുന്നത് എങ്ങനെ എന്നു വച്ചാൽ അവിടെ ഒരു പ്രൊഫഷണൽ ഗ്രൂപ്പ് ഓഫ് പീപ്പിൾ ഇൻവെസ്റ്റ്മെന്റ് മാനേജ് ചെയ്യും. അതിൽ എനിക്ക് ഒരു റോൾ ആകു എന്നൊരു ഞാൻ ഉണ്ടാക്കിയ കാശ് എന്റെ കയ്യിൽ ഉള്ള ഞാൻ ഉണ്ടാക്കിയ കാശ് ഒരു ഇൻവെസ്റ്റ് കാശ് ഇൻവെസ്റ്റ് ചെയ്ത് പ്രോഫിറ്റ് അവര് പെർസന്റ് എനിക്ക് തരും.

അവര് പ്രോപ്പർ ആയിട്ടു ചെയ്യും എന്നുള്ള എഫി്ഷ്യൻസി ഉള്ളവരെ നമ്മൾ എടുത്തിരിക്കും?

അതേ ഇൻസെന്റീവ് ഉണ്ട്.

ഏതു മേഖലയിൽ ഒക്കെ ഇൻവെസ്റ്റ് ചെയ്യണമെന്നുള്ള കാര്യത്തിൽ ഒക്കെ അവര്?

ആദ്യം തന്നെ ടെക്നോളജിയിൽ ആയിരുന്നു ടെക്നോളജിയിൽ അതിൽ ഞാൻ ഈ ഏഷ്യനെറ്റ് മാത്രം ഒരു ഫ്ളൂക്ക് ആയിട്ടു വന്നു.

ഒരു പക്ഷെ ഒരു ഇന്ററസ്റ്റ് കൊണ്ട് എടുത്തതായിരിക്കും, ഒരു ലാഭം ക്യാപിപിറ്റൽ ഇൻവെസ്റ്റ്മെന്റിൽ?

അത് എനിക്ക് എന്റർടെയ്മെന്റും പിക്ച്ചേർസും അതിൽ എനിക്ക് ഭയങ്കര റീജണൽ എന്റർടെയ്മെന്റും പിക്ച്ചറിലും ഞാൻ അന്ന് തന്നെ ഭയങ്കര പൊട്ടൻഷ്യൽ ഉള്ള ഒരു ഏരിയ ആണെന്ന് ഞാൻ ഡിസൈഡ് ചെയ്തു. അപ്പോൾ അതുകൊണ്ടാണ് ഞാൻ..

ആദ്യം ടെക്നോളജിയിൽ ആയിരുന്നു ഐടി കമ്പനികളും?

ടെക്നോളജി, എന്റർടെയ്മെന്റ് മീഡിയ ടെക് എന്നു പറയുന്ന മീഡിയ എന്റർടെയ്മെന്റ് എന്നു പറയുന്ന ഡിജിറ്റർ എന്റർടെയ്ന്മെന്റ് പിന്നെ വേറ വേറെ ഇൻവെസ്റ്റ്മെന്റ്സ് സസ്ബന്യബിൾ എനർജി, ഹോസ്പിറ്റാലിറ്റി..

പക്ഷെ അതിലൊക്കെ എക്സ്പേർട്ടുകളാണ് ചെയ്യുന്നത് നമ്മളുടെ

അങ്ങനെ എന്റെ ഒരു ആക്റ്റീവ് റോളോ ഒന്നും ഇല്ല

ഇഷ്ടം പോലെ സമയം ഉണ്ട് രാഷ്ട്രീയത്തിൽ ചെയ്യാൻ?

അപ്പോൾ അതുകൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്

അതായത് ബിപിഎല്ലിലെ ലാഭം സെയ്ഫ് ആയിട്ടു ഇട്ടു?

അത് പ്രൊഫഷണൽസ് ചെയ്യുന്നു. എന്നിട്ടു ഞാൻ എന്റെ പബ്ലിക് ലൈഫിൽ ഫോക്കസ് ചെയ്തു.