- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത് പിതാവ്; പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ പൊലീസ്; കള്ളക്കേസിൽ കുടുക്കി കുട്ടിയുടെ അമ്മയെ ഹൈദരാബാദിലേക്ക് കടത്തിയത് കേസ് പിൻവലിക്കാൻ; കുട്ടിയെ ഹൈദരാബാദിൽ എത്തിക്കണമെന്നും ഭീക്ഷണി; പൊലീസിന്റെ ഉരുണ്ട് കളി പ്രതിയെ സംരക്ഷിക്കാനോ ?
വടക്കാഞ്ചേരി: സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. പതിനാലുകാരിയായ പെൺകുട്ടിയെ സ്വന്തം പിതാവ് പീഡിപ്പിച്ചതായി പരാതി നൽകിയിട്ടും കേസെടുക്കാൻ വടക്കാഞ്ചേരി പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹൈദരാബാദ് സ്വദേശിക്കെതിരെയാണ് ഇര പരാതിയുമായെത്തിയത്. ഹൈദരാബാദിൽ വച്ചും വടക്കാഞ്ചേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചും ഒമ്പതാംക്ലാസുകാരിയായ മകളെ പിതാവ് ഗുരുതരമായ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
13 വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ജില്ലക്കാരിയായ 19 വയസ്സുകാരിയെ വീട്ടുകാർക്ക് 5000 /- രൂപ നൽകി ഹൈദരാബാദ് സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് തൃശ്ശൂർ ജില്ലയിൽ പലഭാഗത്തും വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ കൂടാതെ എട്ടാം ക്ലാസിൽ പഠിക്കുന്ന മകനും യുവതിക്കുണ്ട്. 13 വർഷങ്ങൾക്ക് ശേഷം ഭർത്താവ് യുവതിയേയും മക്കളെയും സംരക്ഷിക്കാൻ തയ്യാറാണെന്ന വാഗ്‌ദാനവുമായി എത്തിയതിനെ തുടർന്ന് യുവതി മക്കളോടൊപ്പം ഹൈദരാബാദിലേക്ക് പോയി. എന്നാൽ പതിനാലുകാരിയായ പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് ഹൈദരാബാദിൽ നിർത്തിയതായാണ് പരാതിയിൽ പറയുന്നത്.
2024 ജൂണിലാണ് യുവതിയും മകനും ഹൈദരാബാദിൽ നിന്ന് മടങ്ങിയത്. ഇര നവംബർ ആദ്യവാരമാണ് ഹൈദരാബാദിൽ നിന്നും വന്നത്. ഇതിനിടെ പല തവണ കുട്ടി പിതാവിൻ്റെ പീഡനത്തിന് ഇരയായതായി ആരോപിക്കുന്നു. നവംബർ 19ന് ഇരയുടെ മാതാവ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും അതിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട് .കുട്ടിയുടെ കൈയ്യക്ഷരത്തിൽ നവംബർ 27 ന് എഴുതിയ പരാതി സ്കൂൾ അധികൃതർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
സ്കൂൾ കൗൺസിലിംഗിനിടെയാണ് പീഡന വിവരം കുട്ടി അധികൃതരോട് തുറന്ന് പറയുന്നത്. തുടർന്ന് നവംബർ 5 ന് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. കുട്ടിയെ വിളിച്ച് മൊഴിയെടുത്ത പൊലീസ് ആദ്യ മൊഴിയിൽ കുട്ടി മുഴുവൻ പീഡന വിവരങ്ങളും പറഞ്ഞില്ല എന്ന പേരിൽ കേസ് ചാർജ് ചെയ്യാൻ ഇപ്പോഴും മടിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. തനിക്കെതിരെ മൊഴി നൽകിയാൽ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുകൊണ്ടാണ് കുട്ടി സംഭവിച്ച കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ മടിച്ചതെന്നാണ് സൂചന. കുട്ടിയുടെ കൈയ്യക്ഷരത്തിൽ നവംബർ 27 ന് എഴുതിയ പരാതി സ്കൂൾ അധികൃതർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകിയാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല.
പൊലീസിൽ പരാതി നൽകിയതായി അറിഞ്ഞതോടെ യുവതിയെ അപായപ്പെടുത്താൻ ഭർത്താവ് ശ്രമം തുടങ്ങി. കെട്ടിയിട്ട നിലയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ നാട്ടുകാർ ചേർന്ന് ഇത് തടയുകയായിരുന്നു. ഹൈദരാബാദ് പൊലീസെന്ന് അവകാശപ്പെട്ടാണ് ഇവർ എത്തിയത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് 27 പവൻ സ്വർണവും രണ്ടേമുക്കാൽ ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് യുവതിയെന്നാണ് ഇവർ പറഞ്ഞത്. പോക്സോ കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി യുവതിയെ തട്ടിക്കൊണ്ടു പോകാനാണ് തെലുങ്കാന പൊലീസിന്റെ ശ്രമം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊലീസ് പോക്സോ കേസ് എടുക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീണ്ടും ജില്ലാ ശിശുക്ഷേമ സമിതിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
എന്നാൽ കൊടുങ്ങല്ലൂരിൽ നിന്ന് യുവതിയെ ഹൈദരാബാദ് പൊലീസ് എന്ന് അവകാശപ്പെടുന്നവർ ഹൈദരാബാദിലേക്ക് കടത്തി. കഴിഞ്ഞ 18ന് രാത്രിയാണ് യുവതിയുമായി പൊലിസ് തെലുങ്കാനയിലേക്ക് പോയത്. എന്നാൽ യുവതിയെ ഇതുവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും, വീഡിയോ കോളിലൂടെ യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതായും കുട്ടികൾ പറയുന്നു. മാതൃ സഹോദരിയുടെ സംരക്ഷണയിലാണ് കുട്ടികൾ ഇപ്പോൾ താമസിക്കുന്നത്.കുട്ടികളെ ഹൈദരാബാദിൽ എത്തിക്കണം എന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. ഇതിനു വേണ്ടി കൂടിയാണ് കള്ളക്കേസിൽ കുടുക്കി യുവതിയെ ഹൈദരാബാദിലേക്ക് കടത്തിയതെന്നാണ് വിവരം.